കുട്ടികളോട്

പൊന്നുമകനേ,
                        എന്നില്‍ നിന്നും നാല് കാര്യങ്ങള്‍ നീ ഹൃദിസ്ഥമാക്കുക. ഏറ്റവും വലിയ
ഐശ്വര്യം ബുദ്ധിയാണ്. ഏറ്റവും വലിയ ദാരിദ്ര്യം വിഡ്ഢിത്തവുമാണ്. ഏറ്റവും വലിയ ഏകാന്തത പൊങ്ങച്ചമാണ്. ഏറ്റവും മാന്യമായ സമ്പാദ്യമോ സ്വഭാവമഹിമയുമാണ്.

പൊന്നുമകനേ,
                       വിഡ്ഢിയുമായി ചങ്ങാത്തം കൂടുന്നത് നീ സൂക്ഷിക്കുക, എന്തുകൊണ്ടെന്നാല്‍ നിനക്ക് ഉപകാരം ചെയ്യണമെന്നുദ്ദേശിച്ചു കൊണ്ട് അവന്‍ നിന്നെ ദ്രോഹിക്കും. പിശുക്കനുമായുള്ള ചങ്ങാത്തം സൂക്ഷിക്കുക, നിനക്ക് ഏറ്റവും ആവശ്യമുള്ളതിനെ അവന്‍ നിന്നില്‍ നിന്നും അകറ്റും. കുറ്റവാളിയുമായി ചങ്ങാത്തം കൂടുന്നത് നീ സൂക്ഷിക്കുക,നിന്നെ അവന്‍ നിസ്സാരമായതിന് പകരം വില്‍ക്കും. കള്ളം പറയുന്നവനുമായും കൂട്ടുകൂടുന്നത് നീ സൂക്ഷിക്കുക, കാരണം അവന്‍ മരീചിക പോലെ അടുത്തതിനെ അകന്നതായും അകന്നതിനെ അടുത്തതായും കാണിച്ച് തരും. ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിന്റെ പിറകിലാണ്, വിഡ്ഢിയുടെ ഹൃദയമാവട്ടെ അവന്റെ നാവിന്  പിന്നിലും.