ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തന്റെ പഴയ വസ്ത്രങ്ങൾക്കു പകരം പുതിയ തൊന്ന് ആവശ്യപ്പെട്ടു. ശ്രീ ബുദ്ധൻ ഉടനെ അതിന് അനുവാദം കൊടുത്തു. പിറ്റേന്ന് ബുദ്ധൻ അയാളോടു ചോദിച്ചു: പുതിയ വസ്ത്രം കിട്ടിയോ? സന്തോഷത്തോടെ ശിഷ്യൻ ഉവ്വെന്നു മറുപടി പറഞ്ഞു. പഴയ വസ്ത്രം നീ എന്തു ചെയ്തു? ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ പഴയ വിരിപ്പോ?
ശിഷ്യൻ: അതു ജനാല മറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തു ചെയ്തു?
ശിഷ്യൻ: അത് അടുക്കളയിൽ പാത്രങ്ങൾ പിടിക്കാൻ ഉപയോഗിക്കുന്നു .
ബുദ്ധൻ: അപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നിലം തുടക്കു വാൻ മാറ്റി വെച്ചു.
ബുദ്ധൻ: നേരത്തെ നിലം തുടച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നന്നായി കഴുകി ഉണക്കി വിളക്കിലെ തിരിയുണ്ടാക്കാൻ ഉപയോഗിക്കുന്നു