ജീവിക്കുന്നവർ

പണ്ടൊരു ഖലീഫ തന്റെ കൊട്ടാരത്തിലേക്ക് കവികളെ വിളിച്ചു വരുത്തി.. കാലിപ്പാത്രത്തിൽ  വെള്ളം നിറയ്ക്കാൻ നദിയിലേക്ക് പോവുന്ന  പാവം കവി
അവരെ കണ്ടുമുട്ടി,
അവർ കൊട്ടാരത്തിലെത്തുന്നതുവരെ അദ്ദേഹം അവരോടൊപ്പം കൂടെ കൂടി .
അവരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഖലീഫ നല്ല ശ്രദ്ധ കാണിച്ചു ..

കൂട്ടത്തിൽ ആ മനുഷ്യനെയും തോളിൽ വെച്ച പാത്രവും  കണ്ട ഖലീഫ
അയാളുടെ വൃത്തികെട്ട വസ്ത്രങ്ങളിലേക്ക് നോക്കി , എന്നിട്ട് ചോദിച്ചു:
നീ ആരാണ്? നിന്റെ ആവശ്യം എന്താണ്?

അപ്പോൾ ആ മനുഷ്യൻ പാടി:

ആളുകൾ ഈ മഹാസാഗരത്തിലേക്കൊഴുകുന്ന
കണ്ടപ്പോൾ 
ഞാനുമവരിൽ ചേർന്നു എൻ കൊച്ചു പാന പാത്രവുമായി

അപ്പോൾ ഖലീഫ പറഞ്ഞു:
അയാളുടെ പാത്രം സ്വർണ്ണവും വെള്ളിയും നിറച്ചു കൊടുത്തേക്കൂ. അപ്പോൾ
അവിടെയുണ്ടായിരുന്ന കവികൾക്ക് അദ്ദേഹത്തോട് അസൂയതോന്നി.
അവർ ഖലീഫയോട് പറഞ്ഞു: ഇയാൾ ഒരു ഭ്രാന്തൻ ,ദരിദ്രനും ... ഈ പണത്തിന്റെ മൂല്യം ഇയാൾക്കറിയില്ല ... ഒരുപക്ഷേ  അത് നശിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യും.
ഖലീഫ പറഞ്ഞു: അത് അവന്റെ പണമാണ്, അവന് ഇഷ്ടമുള്ളത് ചെയ്തോട്ടെ.. പരിചാരകർ  അയാളുടെ പാത്രം സ്വർണ്ണം നിറച്ചപ്പോഴേക്കും അയാൾ വാതിലിലൂടെ പുറത്തേക്ക് പോയി,   പുറത്തുകണ്ട  ദരിദ്രർക്കായി ആ പണം മുഴുവൻ വിതരണം ചെയ്തു. 
ഖലീഫ ആ വിവരമറിഞ്ഞു.
 അയാളെ വിളിച്ച് വരുത്തി
അതിനെക്കുറിച്ച് ചോദിച്ചു!

ആ മനുഷ്യൻ പറഞ്ഞു :

നല്ലവർ തൻ പണം ഔദാര്യമാക്കുമ്പോൾ
ഞങ്ങൾ പാവങ്ങളുമതൗദാര്യമാക്കിടട്ടെ
 

അയാളുടെ ഉത്തരത്തിൽ ഖലീഫക്ക് മതിപ്പുളവായി ... അയാളുടെ പാത്രം പത്ത് തവണ നിറച്ച് കൊടുക്കാൻ ഖലീഫ ഉത്തരവിട്ടു.
അത് കേട്ടപ്പോൾ ആ പാവം പറഞ്ഞു:
ഒരു സൽകർമ്മം പത്തിരട്ടി വലുതാവും

നൂറുകണക്കിനു വർഷങ്ങളായി പ്രചരിക്കുന്ന താഴെ കാണുന്ന വരികൾ ആ ദരിദ്രൻ ആലപിച്ചു👇👇👇

കൂറ് നിറവേറ്റുന്നിടത്തോളം കാലം ജനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് നിലനില്ക്കുന്നതല്ലോ!
എളുപ്പവും ബുദ്ധിമുട്ടും ഏതാനും മണിക്കൂറുകൾ മാത്രമല്ലോ?! 
ഒരാൾ ഏറ്റവും മാന്യനായ വ്യക്തിയാവുന്നത്
ജനങ്ങളുടെ  ആവശ്യങ്ങൾ അയാളെക്കൊണ്ട് വീടുമ്പോഴല്ലോ!
ഇല്ല,  നിനക്ക് കഴിയുവോളം ആരുടെയും ഔദാര്യം മുറിച്ചുകളയാതിരിക്കൂ ;
കാരണം ദിനങ്ങൾ മാറി മറിഞ്ഞാണ് വരികയല്ലോ !
അല്ലാഹുവിന്റെ സൃഷ്ടിയുടെ സദ്‌ഗുണം ഓർത്തിടുവിൻ
നിങ്ങൾക്ക്, ആവശ്യമുള്ളത്ര ആളുകളേ ഇവിടെയുള്ളൂവല്ലോ!
ചിലർ മരിച്ചുപോയെങ്കിലും അവരുടെ ശ്രേഷ്ഠതകൾ മരിച്ചിട്ടില്ല,
വേറെ ചിലർ ചത്തതിനൊക്കുമേ
ജീവിച്ചിരിക്കിതല്ലോ! !

വിശ്വാസം!

മുല്ല നസിറുദ്ധീന്റെ ചങ്ങാതി ഒരു ദിവസം മുല്ലയോട് കുറച്ചു കാശു കടം ചോദിച്ചു. കാശ് നൽകിയെങ്കിലും ചങ്ങാതിയുടെ സ്വഭാവം വെച്ച് അത് ഇനി തിരികെ കിട്ടില്ല എന്ന് മുല്ല വിശ്വസിച്ചു. പക്ഷെ മുല്ലയുടെ പ്രതീക്ഷകൾക്ക് വിപരീതമായി സുഹൃത്ത് കടം വാങ്ങിയ കാശ് മുല്ലയെ തിരിച്ചേൽപ്പിച്ചു. 

കുറച്ചു മാസങ്ങൾക്ക് ശേഷം ഈ ചങ്ങാതി മുല്ലയോട് ഒരു അത്യാവശ്യ കാര്യത്തിന് വീണ്ടും കാശ് കടം ചോദിച്ചു. ഇത്തവണ പക്ഷെ മുല്ല കാശുകൊടുത്തില്ല. പകരം "കഴിഞ്ഞ തവണ കാശു വാങ്ങിച്ചു എന്റെ വിശ്വാസം തെറ്റിച്ചവനാണ് നീ" എന്ന് സുഹൃത്തിനോട് പറയുകയും ചെയ്തു. ഇത് കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന ചങ്ങാതി, ശ്വാസം നേരെയാക്കി മുല്ലയോട് ചോദിച്ചു, "അതിന് ഞാൻ അത് തിരിച്ചു തന്നല്ലോ?" നേരത്തെ പറഞ്ഞതിൽ നിന്ന് മാറ്റം ഒന്നും ഇല്ലാതെ മുല്ല പറഞ്ഞു, "അത് തന്നെയാണ് പ്രശ്‍നം, നീ അത് തിരിച്ചു തരില്ല എന്നായിരുന്നു എന്റെ വിശ്വാസം"!!!
#fb