ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു.

പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി.

അപ്പോൾ അവരിലൊരാൾ പറഞ്ഞു, “പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?”

ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – “ഞാൻ ചായയെടുക്കാം.”

ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

“എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.”

ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു.

“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.”

അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

അദ്ദേഹം പറഞ്ഞു തുടങ്ങി.

“ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.”

കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു.

“എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌?”

ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.

“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു. “ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.”

ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു.

“നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും നാട്ടുകാരൊടും അൽപനേരം സൊറ പറഞ്ഞിരിക്കുക.  അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.”

ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ച വഴികളായിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി.

നമുക്കും ഇതൊരു പാഠമായിരിക്കട്ടേ.

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ്‌ സന്തോഷത്തിലേക്കുള്ള എളുപ്പ മാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്‌. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ 

ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും ഫലവും നഷ്ടപ്പെടും. അതിനാൽ കപ്പിന്റെ ഭംഗിയും വലിപ്പവും കാര്യമാക്കാതെ ചായ ആസ്വദിച്ചു കുടിക്കൂ…. ജീവിതം ആന്ദകരമാക്കൂ….

അധ്യാപകർ

ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്എല്ലാ നേതാക്കന്മാരെയും പോലെ സ്വന്തമായി  പ്രോട്ടോക്കോളൊക്കെ ഉണ്ടായിരുന്നു .ഒരു രാജ്യത്തുനിന്നുമുള്ള അതിഥികളെ സ്വീകരിക്കാനും  അദ്ദേഹം ഒരിക്കലും വിമാനത്താവളത്തിൽ പോയിട്ടില്ല, മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ ശങ്കർ ദയാൽ ശർമ്മ 80കളിൽ ഒമാനിൽ വന്നപ്പോൾ  മാത്രമാണ് ഈ പാരമ്പര്യം തകർന്നത്.
സുൽത്താൻ വിമാനത്തിന്റെ ഗോവണിയിൽ കയറുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും  മാധ്യമ പ്രവർത്തകരും ആശ്ചര്യപ്പെട്ടു, സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി പ്രസിഡന്റിനെ ആലിംഗനം ചെയ്തു, കൈകൾ പിടിച്ച് അദ്ദേഹത്തോടൊപ്പം ഇറങ്ങി, അവർ കാറിലെത്തിയ ഉടൻ തന്നെ സുൽത്താൻ ഡ്രൈവറോട് പൊയ്ക്കോളാൻ  ചൂണ്ടിക്കാണിച്ചു, പ്രസിഡന്റ് ശർമക്ക്   ഇരിക്കാൻ  സുൽത്താൻ തന്നെ കാറിൻറെ ഡോർ തുറന്നുകൊടുത്തു.പാലസിൽ എത്തുന്നതുവരെ സുൽത്താൻ തന്നെയാണ് വണ്ടി ഓടിച്ചത്.ഇങ്ങനെയൊക്കെ സംഭവിച്ചത് എന്തുകൊണ്ടെന്ന് പിന്നീട് മാധ്യമപ്രവർത്തകർ സുൽത്താനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: "ശ്രീ. ശർമയെ ഇന്ത്യയുടെ പ്രസിഡന്റായതിനാലല്ല  സ്വീകരിക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയത് . ശ്രീ. ശർമ്മ പൂനെയിൽ എന്റെ അധ്യാപകനായിരുന്നു, എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ പബ്ലിക്കിനെ  അഭിമുഖീകരിക്കണം , കഷ്ടതകൾ,പ്രയാസങ്ങൾ എന്നിവ എങ്ങനെ അതിജയിക്കണമെന്നുമെല്ലാം അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത് .പ്രയോഗിക്കാൻ കിട്ടിയ ഒരവസരത്തിൽ അദ്ദേഹത്തിൽ  നിന്ന് പഠിച്ച കാര്യങ്ങൾ പ്രയോഗിക്കാൻ ശ്രമിച്ചു,അത്രയേയുള്ളു".
ഈ ആദരവ് സുൽത്താന്റെ പെരുമാറ്റത്തിൽ നിന്ന് എന്നെ ആകർഷിച്ച ഘടകമാണ് .
  റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള എന്റെ ആദരവ് നേടിയ സംഭവം താഴെ:
  ഒരു കൂട്ടം ആളുകൾക്കിടയിൽ തന്റെ പഴയ അധ്യാപികയെ  കണ്ടപ്പോൾ, തന്റെ കൂട്ടാളികളുടെയും കാവൽക്കാരുടെയും ഇടയിൽ ,പൊതുജനമധ്യത്തിൽ പുടിൻ പ്രോട്ടോക്കോൾ ലംഘിച്ചതാണ് .ടീച്ചറുടെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്   കരഞ്ഞ്, ഏറെനേരം  രാജ്ഞിയെപ്പോലെ പ്രേക്ഷകരുടെ പ്രശംസയ്‌ക്കിടയിൽ ടീച്ചർ പ്രെസിടെന്റിന്റെ  ചാരത്തുതന്നെ നിന്നു .
  മഹാ പണ്ട് ,അഥവാ ഖലീഫ ഹാറൂൻ റഷീദിന്റെ കാലത്ത് നടന്ന സംഭവം ഇപ്രകാരം:-
ഖലീഫയുടെ മകൻ മഅ'മൂനെ  ഗുരു ഒരിക്കൽ  വടികൊണ്ട്  അടിച്ചു, ശിഷ്യൻ ഗുരുവിനോട് പരിഭവപ്പെട്ടു " നിങ്ങൾ എന്നെ എന്തിനാണ് അടിച്ചത്?!"
 ഗുരു :"താനടങ്ങ് "
പരിഭവവും ഗുരുവിന്റെ മറുപടിയും പലതവണ ആവർത്തിച്ചു .
20 വർഷങ്ങൾക്ക് ശേഷം ശിഷ്യൻ  ഖലീഫയായി . ഒരിക്കൽ അദ്ദേഹം പഴയ ഗുരുവിനെ വിളിക്കുവാനുള്ള കല്പന നൽകി ..അദ്ദേഹം വന്നപ്പോൾ ചോദിച്ചു, "ഞാൻ കുട്ടിയായിരിക്കുമ്പോൾ എന്തിനാണ് അങ്ങ് എന്നെ അടിച്ചത്?"ഗുരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു: 
"നീ ഇപ്പോഴും അത് മറന്നിട്ടില്ല അല്ലേ?
  അടിച്ചമർത്തപ്പെട്ടവർ അക്രമം ഒരിക്കലും മറക്കില്ലെന്ന് ഖലീഫാ പുത്രനായ നിന്നെ ബോധ്യപ്പെടുത്താനുള്ള ചെറിയ ശ്രമം ;അത്രയേ ഞാൻ കരുതിയുള്ളൂ.
ആരെയും പീഡിപ്പിക്കരുത്, അനീതിയുടെ തീ അതിന്റെ ഉടമയുടെ ഹൃദയത്തിൽ ഒരിക്കലും കെടില്ല..
#fb