Waiting

കാല്‍ കൊണ്ട് നീ ചവിട്ടിയരച്ചിട്ടും....മിണ്ടാതിരുന്നത്..

ഒരു  നാള്‍  ഞാന്‍  നിനക്കു  മുകളില്‍  വരും  എന്നുറപ്പുള്ളതു കൊണ്ടാണ്....

എന്ന്...

മണ്ണ്.

Positive thinking

നിഷേധചിന്തകൾ

കുട്ടൻ എന്ന കർഷകൻ രണ്ട് പയർ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാൻ  തുടങ്ങി. “ഇനി അയാള്‍ വെള്ളം തൂവും. ഞാൻ  മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാൻ  ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.” ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.
മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. “എന്റെ വേരുകള്‍ താഴേയ്ക്കു പോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാർദ്ദവമേറിയ തളിരുകള്‍ കാര്ന്നു തിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.”
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരൻ  ‌ഇട്ടപോലെ തന്നെ കിടന്നു. കുറേ ദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ് ത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്ത്താനും, തളര്ത്താനും കഴിയും.

ശത്രു കേന്ദ്രീകൃത ജീവിതം.

ശത്രു കേന്ദ്രീകൃത ജീവിതം.

ആർക്കെങ്കിലും നിന്നോട്
ശത്രുതയുണ്ട് എന്നതിൽ
ഒരു പ്രസക്തിയുമില്ല.
കാരണം അത് അവരുടെ
മനസ്സിന്റെ രോഗം മാത്രമാണ്.
പക്ഷെ തിരിച്ചങ്ങോട്ട്
ആരോടും ശത്രുത കാണിക്കാതിരിക്കുക
എന്നതാണ് പ്രസക്തം.
കാരണം ആരെയെങ്കിലും
നീ ശത്രുപക്ഷത്ത്
നിർത്തുന്നതിലൂടെ
അവരെ നിന്റെ ജീവിതത്തിന്റെ
കേന്ദ്രമാക്കി നീ മാറ്റുകയാണ്.
ഒരു പക്ഷെ ഒരു ദിവസം
ഏറ്റവും കൂടുതൽ
ചിന്തിക്കുന്നത് പോലും
അവരെ കുറിച്ചായിരിക്കും.
നിന്റെ ചിന്തകൾ
വളരുന്നത് അവരിൽ നിന്നുമായിരിക്കും.
നിന്റെ വ്യക്തിത്വത്തെ
ഏറ്റവും അധപ്പതിച്ച ഒരവസ്ഥയിലേക്ക്
അത് നിന്നെ ചെന്നെത്തിക്കും.
നിന്റെ മനസ്സ് വികൃതമാവും.

(Khaleel)