തൂക്കം

ഭാര്യ ഉണ്ടാക്കിക്കൊടുക്കുന്ന പാല്‍ക്കട്ടി
ഭര്‍ത്താവ് അങ്ങാടിയില്‍ കൊണ്ടുപോയി
വിറ്റാണ് ദരിദ്രരായ വൃദ്ധ ദമ്പതികൾ
ജീവിച്ചിരുന്നത്. ഒരു കിലോ വീതം തൂക്കം വരുന്ന
പാല്‍ക്കട്ടികളായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്.
അങ്ങിനെയിരിക്കെ പാല്‍ക്കട്ടിയുടെ തൂക്കത്തില്‍
സംശയം തോന്നിയ കടക്കാരന്‍ ഒരു ദിവസം
അവ തൂക്കിനോക്കിയപ്പോള്‍ തൊള്ളയിരം ഗ്രാം
മാത്രമെ കണ്ടുള്ളു,
ഇതില്‍ അരിശം പൂണ്ട കടക്കാരന്‍ പിറ്റെ ദിവസം
വൃദ്ധൻ വില്പനക്കായി വന്നപ്പോള്‍ വല്ലാതെ
ശകാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു.
പ്രയാസത്താല്‍ തലതാണുപോയ ആ വൃദ്ധൻ
ഇപ്രകാരം പറഞ്ഞു:
സഹോദരാ, അവ തൂക്കിനോക്കാനായി
ഞങ്ങളുടെ വീട്ടില്‍ ത്രാസ് ഇല്ല,
ഒരിക്കല്‍ താങ്കളില്‍ നിന്ന് തൂക്കി വാങ്ങിയ
ഒരു കിലോ പഞ്ചസാരയുടെ തൂക്കത്തിലാണ്
ഞങ്ങള്‍ പാല്‍ക്കട്ടി ഉണ്ടാക്കിയിരുന്നത്.
     ---
​'നീ തൂക്കിക്കൊടുക്കുന്നത് പോലെ നിനക്ക് തൂക്കപ്പെടും'​

Love

സ്നേഹം ചെറുപ്പത്തിൽ
    സൗജന്യമായി ലഭിക്കുന്നു
യൗവ്വനത്തിൽ സ്നേഹത്തിനായ്
      അദ്ധ്യാനിക്കേണ്ടി വരുന്നു
വാർദ്ദക്യത്തിൽ സ്നേഹത്തിനായ്
         യാചിക്കേണ്ടി വരുന്നു

ജീവിതം

ഞാൻ ദൈവത്തോട് ചോദിച്ചു ഃ
"ജീവിതം എങ്ങനെ ആണ് കൈകാര്യം ചെയ്യുക?''

ദൈവം പറഞ്ഞു ഃ
ആദ്യം നിന്റെ മുറി പരിശോധിച്ച് മനസ്സിലാക്കുക...

ആ ചോദ്യത്തിനുള്ള ഉത്തരം ''എന്റെ മുറി '' എനിക്ക് കാണിച്ചു തന്നു..

മേൽക്കൂര പറഞ്ഞു ഃ
ലക്‌ഷ്യം ഉയർന്നത് ആയിരിക്കണം.

ഫാൻ പറഞ്ഞു ഃ
എപ്പോഴും കൂൾ ആയിരിക്കുക.

ക്ലോക്ക് പറഞ്ഞു ഃ
സമയം വിലപ്പെട്ടത് ആണ്.

കലണ്ടർ പറഞ്ഞു ഃ
ദിവസങ്ങൾ വിലപ്പെട്ടത് ആണ്.

പേഴ്‌സ് പറഞ്ഞു ഃ
ഭാവിയിലേക്ക് ഇപ്പോഴേ ശേഖരിക്കുക.

കണ്ണാടി പറഞ്ഞു ഃ
നീ ആദ്യം നിന്നെ മനസ്സിലാക്കുക.

വിളക്ക് പറഞ്ഞു ഃ
മറ്റുള്ളവർക്കും പ്രകാശം പരത്തുക.

ഭിത്തി പറഞ്ഞു ഃ
മറ്റുള്ളവരുടെ ഭാരം കൂടെ താങ്ങുക.

ജനാലകൾ പറഞ്ഞു ഃ
കാഴ്ച ദീർഘദൂരം വ്യാപിപ്പിക്കുക.

തറ പറഞ്ഞു ഃ
ഭൂമിയെ സ്നേഹിക്കുക.

പടികൾ പറഞ്ഞു ഃ
എടുത്തു വെക്കുന്ന ഓരോ ചുവടുകളും ശ്രദ്ധിക്കുക...

    🙏  "നന്ദി ദൈവമേ"..🙏