വര്‍ണ്ണങ്ങളുടെയും സൗരഭ്യത്തിന്റെയും ഈ ലോകം
നിന്റെ സ്വന്തം സാമ്രാജ്യമാണ്
ഓരോ തരിയായ് അതിന്റെ മണ്ണില്‍ നിന്ന്
രത്നങ്ങള്‍ പെറുക്കിക്കൂട്ടൂ
പ്രാപ്പിടിയനെപ്പോലെ നിന്റെ ഇരയെ
അതിന്റെ ആകാശങ്ങളില്‍ നിന്ന് റാഞ്ചിയെടുക്കൂ.
അതിന്റെ പര്‍വ്വത ശൃംഗങ്ങളില്‍
സ്വന്തം മഴു കൊണ്ട് ആഞ്ഞു വെട്ടൂ
നിന്റെ ഉള്ളില്‍ നിന്ന് വെളിച്ചമെടുത്ത്
എല്ലാറ്റിനും തീ കൊളുത്തൂ..
നീ ഇഛിക്കും പുതുലോകം പണിതെടുക്കൂ.
- അല്ലാമാ ഇഖ്ബാല്‍