സ്‌മൃതികള്‍
വാക്കുകള്‍ക്ക് നീളമേറുമ്പോള്‍
എഴുത്താണിക്ക് ചടക്കും,
വരകള്‍ക്കഴകേറുമ്പോള്‍
കടലാസഹങ്കരിക്കും.
ഗതകാല സ്‌മൃതികള്‍ തന്‍
തപ്ത കുടീരങ്ങളില്‍ നിന്നും
ഓര്‍മകള്‍ പേനത്തുമ്പിലേക്ക്
അശ്വ വേഗത്തില്‍ കുളമ്പടിച്ചെത്തുന്നു.
അറിയാതെയെന്‍ പേനയും
വരയുന്നു വാക്കുകള്‍
വരകള്‍ക്ക് മേലെ
വരികളും തേടി.
ഭരിതമാണെന്നന്തരംഗം
ബാല്യകാലത്തിന്‍ സ്‌മൃതികളാല്‍
വരയുന്നയോരോ വാക്കുകളും
അവയില്‍ നിന്നുണരും
തെളിനീരുറവകളുമാണ്.
ഒഴുകുമീയരുവിതന്‍
ഇരു പാര്‍ശ്വങ്ങളിലും
മാലിന്യങ്ങളനവധി,
എങ്കിലുമോരോ ജലത്തുള്ളിയിലും
ആത്മര്‍ഥതയുടെ കണികകള്‍ മാത്രം.
ഒരുമിച്ച് കിളിര്‍ക്കുന്ന ഇലകളെല്ലാം
ഓരോന്നായി കൊഴിഞ്ഞുപോകുന്നത്
ദു:ഖം തന്നെ അല്ലെ?
സൗഹൃദത്തിന്റെ തീരങ്ങളില്‍
തിരമാലകള്‍ വന്നടിക്കുമ്പോള്‍
മണല്‍ തരികള്‍ക്ക് സ്ഥാനം തെറ്റും,
ജീവിതത്തിന്റെ പുസ്തകത്താളുകളില്‍
കോറിയിടപ്പെട്ട വരികളില്‍ ചിലര്‍ മാത്രം .
വാക്കുകളും വര്‍ണ്ണങ്ങളുമായി
താളുകള്‍ മറിയുമ്പോള്‍
അവരില്‍ ചിലര്‍ എന്നെ നോക്കുന്നുണ്ടാവും,
ഒരു വായാടിയെപ്പോലെ,
അല്ലെങ്കില്‍ ഒരു പേനയുന്തിയെപ്പോലെ.
അതുമല്ലെങ്കില്‍ ഒരു...
അര്‍ഥമേതുമില്ലെന്നു തോന്നിലും
അര്‍ഥങ്ങളോരോന്നിനുമനവധിയാണെടോ
എന്നുളിലുളവാകും സ്‌മൃതികളോ
അതോ വികാരങ്ങളോ, അറിവില്ലയൊന്നും..
സ്‌മൃതിപഥങ്ങളുടെ രാജവീഥിയിലൂടെ
തങ്കരഥങ്ങള്‍ എത്രയെണ്ണമെന്നോ?
അഴകേറുമവതന്‍ കൊത്തുവേലകളില്‍
കണ്ണ് നട്ടിരിക്കുമ്പോഴോ
പുതുവിജ്ഞാനങ്ങള്‍ തേടിപ്പോകുന്നത് !?
അതു കൊണ്ട് തന്നെയെനിക്ക്
അറിവില്ലയൊന്നും ഇന്നും
യാതൊന്നും.
