ദൈവികനീതി

ഒരാൾ ഗുരുവിനോട് ചോദിച്ചു.

"ആരോഗ്യത്തിന് വേണ്ടിയാണ് ഞാൻ പ്രാർഥിച്ചത്. എനിക്ക് ദൈവം തന്നത് രോഗവും... ഇതെന്തു ദൈവിക നീതിയാണ് ഗുരോ? "

-" മകനെ നീ ആരോഗ്യത്തിനാണ് പ്രാർഥിച്ചത്. നിനക്ക് ഇപ്പോൾ തിരിച്ചറിഞ്ഞ രോഗം നിന്റെ ഉള്ളിൽ പണ്ടേ ഉണ്ടായിരുന്നു. നിനക്ക് അത് അറിയില്ലായിരുന്നു എന്ന് മാത്രം. ഇനി നീ അതിനു ചികില്സിക്കുക. ദൈവം സുഖപ്പെടുത്തും. ദൈവികനീതി നിന്റെ ഇഷ്ടത്തിന് അനുസരിച്ച് അല്ല.. "
ഗുരു പറഞ്ഞു