കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയും പൊന്നാകും.
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം.
മീനത്തില്‍ നട്ടാല്‍ മീന്‍കണ്ണിയോളം.
പൂയം ഞാറ്റുവേലയില്‍ പുല്ലുപോലും പൂവണിയും.
മുരിങ്ങയുണ്ടെങ്കില്‍ മരുന്നു വേണ്ട.
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴച്ചു.
കുംഭച്ചേന കുടത്തോളം.
മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും.
മണ്ണറിഞ്ഞ് വിത്തിടുക.
വിതച്ചതേ കൊയ്യൂ.
വിത്താഴം ചെന്നാല്‍ പത്തായം നിറയും
വിത്തിലറിയാം വിള
വിത്ത് കുത്തി ഉണ്ണരുത്.
വിത്തുഗുണം പത്തുഗുണം.
ചിങ്ങം ഞാറ്റില്‍ ചിനുങ്ങി ചിനുങ്ങി
അത്തം കറുത്താല്‍ ഓണം വെളുത്തു
കന്നിയിലെ വെയില്‍ കരിമ്പോല ഉണക്കും.
തുലാപത്തു കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ
ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്
വിത്ത് വിറ്റ് വിരുന്നൂട്ടരുത്
വിത്തൊളിപ്പിച്ചാല്‍ കുത്തുപാളയെടുക്കും
ഒക്കത്തില്‍ വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം
നവര നട്ടാല്‍ തുവരയുണ്ടാവുമോ
വിളയും വിത്ത് മുളയിലറിയാം
ഏറെ വിളഞ്ഞാല്‍ വിത്തിനാകാ
ചോതി പെയ്താല്‍ ചോറുറച്ചു.
ആയില്യത്തില്‍ പാകാം അത്തത്തില്‍ പറിച്ചുനടാം
കര്‍ക്കടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം