ഭിക്ഷക്കാരനും സ്വർണപ്പാത്രവും

ഭിക്ഷ യാചിക്കാനായി താൻ  കൊണ്ടു നടന്നിരുന്നത് വിലമതിക്കാനാവാത്ത ഒരു  സ്വർണ്ണപാത്രമായിരുന്നു എന്ന് മരിക്കുന്നതു വരെ തിരിച്ചറിയാതിരുന്ന ഒരു യാചകൻ്റെ കഥ നാം കേട്ടിട്ടില്ലേ? 
മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഒരു മികച്ച സന്ദേശമാണ് ആ കഥ.  ഓരോ മനുഷ്യനും തൻ്റെ ഉള്ളിലുള്ള അപാരമായ സാധ്യതകളാകുന്ന വില കൂടിയ സ്വർണ്ണപാത്രത്തെ തിരിച്ചറിയാതിരിക്കുകയോ തിരിച്ചറിഞ്ഞിട്ടും ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് ജീവിതത്തിൽ  യാതൊരു പുരോഗതിയും ലഭ്യമാകാതെ യാചകനേ പോലെ മരിക്കേണ്ടി വരുവാനുള്ള കാരണമായിത്തീരുന്നത്...

ജീവിക്കുന്നവർ

പണ്ടൊരു ഖലീഫ തന്റെ കൊട്ടാരത്തിലേക്ക് കവികളെ വിളിച്ചു വരുത്തി.. കാലിപ്പാത്രത്തിൽ  വെള്ളം നിറയ്ക്കാൻ നദിയിലേക്ക് പോവുന്ന  പാവം കവി
അവരെ കണ്ടുമുട്ടി,
അവർ കൊട്ടാരത്തിലെത്തുന്നതുവരെ അദ്ദേഹം അവരോടൊപ്പം കൂടെ കൂടി .
അവരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഖലീഫ നല്ല ശ്രദ്ധ കാണിച്ചു ..

കൂട്ടത്തിൽ ആ മനുഷ്യനെയും തോളിൽ വെച്ച പാത്രവും  കണ്ട ഖലീഫ
അയാളുടെ വൃത്തികെട്ട വസ്ത്രങ്ങളിലേക്ക് നോക്കി , എന്നിട്ട് ചോദിച്ചു:
നീ ആരാണ്? നിന്റെ ആവശ്യം എന്താണ്?

അപ്പോൾ ആ മനുഷ്യൻ പാടി:

ആളുകൾ ഈ മഹാസാഗരത്തിലേക്കൊഴുകുന്ന
കണ്ടപ്പോൾ 
ഞാനുമവരിൽ ചേർന്നു എൻ കൊച്ചു പാന പാത്രവുമായി

അപ്പോൾ ഖലീഫ പറഞ്ഞു:
അയാളുടെ പാത്രം സ്വർണ്ണവും വെള്ളിയും നിറച്ചു കൊടുത്തേക്കൂ. അപ്പോൾ
അവിടെയുണ്ടായിരുന്ന കവികൾക്ക് അദ്ദേഹത്തോട് അസൂയതോന്നി.
അവർ ഖലീഫയോട് പറഞ്ഞു: ഇയാൾ ഒരു ഭ്രാന്തൻ ,ദരിദ്രനും ... ഈ പണത്തിന്റെ മൂല്യം ഇയാൾക്കറിയില്ല ... ഒരുപക്ഷേ  അത് നശിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യും.
ഖലീഫ പറഞ്ഞു: അത് അവന്റെ പണമാണ്, അവന് ഇഷ്ടമുള്ളത് ചെയ്തോട്ടെ.. പരിചാരകർ  അയാളുടെ പാത്രം സ്വർണ്ണം നിറച്ചപ്പോഴേക്കും അയാൾ വാതിലിലൂടെ പുറത്തേക്ക് പോയി,   പുറത്തുകണ്ട  ദരിദ്രർക്കായി ആ പണം മുഴുവൻ വിതരണം ചെയ്തു. 
ഖലീഫ ആ വിവരമറിഞ്ഞു.
 അയാളെ വിളിച്ച് വരുത്തി
അതിനെക്കുറിച്ച് ചോദിച്ചു!

ആ മനുഷ്യൻ പറഞ്ഞു :

നല്ലവർ തൻ പണം ഔദാര്യമാക്കുമ്പോൾ
ഞങ്ങൾ പാവങ്ങളുമതൗദാര്യമാക്കിടട്ടെ
 

അയാളുടെ ഉത്തരത്തിൽ ഖലീഫക്ക് മതിപ്പുളവായി ... അയാളുടെ പാത്രം പത്ത് തവണ നിറച്ച് കൊടുക്കാൻ ഖലീഫ ഉത്തരവിട്ടു.
അത് കേട്ടപ്പോൾ ആ പാവം പറഞ്ഞു:
ഒരു സൽകർമ്മം പത്തിരട്ടി വലുതാവും

നൂറുകണക്കിനു വർഷങ്ങളായി പ്രചരിക്കുന്ന താഴെ കാണുന്ന വരികൾ ആ ദരിദ്രൻ ആലപിച്ചു👇👇👇

കൂറ് നിറവേറ്റുന്നിടത്തോളം കാലം ജനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് നിലനില്ക്കുന്നതല്ലോ!
എളുപ്പവും ബുദ്ധിമുട്ടും ഏതാനും മണിക്കൂറുകൾ മാത്രമല്ലോ?! 
ഒരാൾ ഏറ്റവും മാന്യനായ വ്യക്തിയാവുന്നത്
ജനങ്ങളുടെ  ആവശ്യങ്ങൾ അയാളെക്കൊണ്ട് വീടുമ്പോഴല്ലോ!
ഇല്ല,  നിനക്ക് കഴിയുവോളം ആരുടെയും ഔദാര്യം മുറിച്ചുകളയാതിരിക്കൂ ;
കാരണം ദിനങ്ങൾ മാറി മറിഞ്ഞാണ് വരികയല്ലോ !
അല്ലാഹുവിന്റെ സൃഷ്ടിയുടെ സദ്‌ഗുണം ഓർത്തിടുവിൻ
നിങ്ങൾക്ക്, ആവശ്യമുള്ളത്ര ആളുകളേ ഇവിടെയുള്ളൂവല്ലോ!
ചിലർ മരിച്ചുപോയെങ്കിലും അവരുടെ ശ്രേഷ്ഠതകൾ മരിച്ചിട്ടില്ല,
വേറെ ചിലർ ചത്തതിനൊക്കുമേ
ജീവിച്ചിരിക്കിതല്ലോ! !

വിശ്വാസം!

മുല്ല നസിറുദ്ധീന്റെ ചങ്ങാതി ഒരു ദിവസം മുല്ലയോട് കുറച്ചു കാശു കടം ചോദിച്ചു. കാശ് നൽകിയെങ്കിലും ചങ്ങാതിയുടെ സ്വഭാവം വെച്ച് അത് ഇനി തിരികെ കിട്ടില്ല എന്ന് മുല്ല വിശ്വസിച്ചു. പക്ഷെ മുല്ലയുടെ പ്രതീക്ഷകൾക്ക് വിപരീതമായി സുഹൃത്ത് കടം വാങ്ങിയ കാശ് മുല്ലയെ തിരിച്ചേൽപ്പിച്ചു. 

കുറച്ചു മാസങ്ങൾക്ക് ശേഷം ഈ ചങ്ങാതി മുല്ലയോട് ഒരു അത്യാവശ്യ കാര്യത്തിന് വീണ്ടും കാശ് കടം ചോദിച്ചു. ഇത്തവണ പക്ഷെ മുല്ല കാശുകൊടുത്തില്ല. പകരം "കഴിഞ്ഞ തവണ കാശു വാങ്ങിച്ചു എന്റെ വിശ്വാസം തെറ്റിച്ചവനാണ് നീ" എന്ന് സുഹൃത്തിനോട് പറയുകയും ചെയ്തു. ഇത് കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന ചങ്ങാതി, ശ്വാസം നേരെയാക്കി മുല്ലയോട് ചോദിച്ചു, "അതിന് ഞാൻ അത് തിരിച്ചു തന്നല്ലോ?" നേരത്തെ പറഞ്ഞതിൽ നിന്ന് മാറ്റം ഒന്നും ഇല്ലാതെ മുല്ല പറഞ്ഞു, "അത് തന്നെയാണ് പ്രശ്‍നം, നീ അത് തിരിച്ചു തരില്ല എന്നായിരുന്നു എന്റെ വിശ്വാസം"!!!
#fb

അടിമ കയർ

 ഒരു അക്രമിയായ രാജാവിൻറെ കഥയാണ്. സ്വതന്ത്രരായ ജനങ്ങളെ ബലാൽക്കാരമായി പിടിച്ച് അടിമകളാക്കി.മരിക്കുംവരെ പണിയെടുപ്പിക്കുന്ന ദുഷ്ടനായ രാജാവ്. രാജാവ് അക്രമിയായതിനു പുറമെ മഹാ കുതന്ത്രശാലിയുമാണ്. അടിമകളെ പിടിച്ചാൽ അവരെ വിവിധ കക്ഷികൾ ആക്കി ഭിന്നിപ്പിക്കാൻ രാജാവ് ചില സൂത്രങ്ങൾ ചെയ്യും.

കാരണം അടിമകളുടെ ഐക്യത്തെ രാജാവ് വല്ലാതെ ഭയന്നിരുന്നു. അടിമത്തത്തിന് ചിഹ്നമായി അവരുടെ കഴുത്തിൽ അണിയുന്ന  കയറുകൾക്ക് വിവിധ നിറങ്ങൾ നൽകും. പിന്നെ അടിമകൾ അറിയപ്പെടുന്നത് നിറങ്ങളുടെ പേരിലാണ്. പച്ച നിറക്കാരായ.. ചുവപ്പു നിറക്കാരായ... നീല നിറക്കാരായ അടിമകൾ. തങ്ങൾ സ്വതന്ത്രർ ആയിരുന്നു എന്നും.... തങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം ആണെന്നും മനസ്സിലാക്കി ഐക്യത്തോടെ നില കൊണ്ടാൽ തന്നെ കഴുത്തിലെ അടിമത്വം അവർക്ക് പൊട്ടിച്ചെറിയാൻ സാധിക്കും. എന്നാൽ വിവിധ നിറത്തിലുള്ള അടിമകൾ ഐക്യത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. തനിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാതിരിക്കാൻ രാജാവ് അവരെ തമ്മിൽ തല്ലിച്ചുകൊണ്ടേയിരുന്നു.

എല്ലാ അടിമകളും സാധുക്കൾ ആയിരുന്നു. വിശാലതയുടെയും സംയമനത്തിൻറെയും ആളുകൾ. സൗഹൃദത്തെക്കുറിച്ചും ഏകതയെ കുറിച്ചും നിരന്തരം പറയുന്നവർ. പക്ഷെ ഈ വിശാലതയും സംയമനവും ഒന്നും തന്റെ എതിർ നിറക്കാരായ അടിമകളോട് തമ്മിലടിക്കുമ്പോൾ ഉണ്ടായിരുന്നില്ല. അപ്പോൾ അവർ അസഭ്യം പറയും.. എതിർ ഗ്രൂപ്പിൽപെട്ട അടിമകളെ രാജാവിന് ഒറ്റു കൊടുക്കും.. രാജാവിൻറെ അടുക്കൽ നിന്നും എന്തെങ്കിലും ഉച്ചിഷ്ടങ്ങൾ വാങ്ങി അഭിമാനം കൊള്ളും. ഇങ്ങനെ കലഹിച്ച ഊർജ്ജം എല്ലാം വറ്റി ഇവർ ജീവച്ഛവങ്ങളായി മാറി.

രാജാവ് ഇവരെയെല്ലാം കൊന്നുകളയാൻ തീരുമാനിച്ചു. അതിനു രാജാവ് കണ്ടെത്തിയ സൂത്രം ഭയങ്കരമാണ്. രാജാവ് പറഞ്ഞു :" നിങ്ങളെ ഞാൻ തൂക്കിക്കൊല്ലാൻ പോവുകയാണ്. നിങ്ങൾ വ്യത്യസ്ത നിറത്തിലുള്ള കക്ഷികളാണ് എന്ന് എനിക്കറിയാം. പക്ഷേ ഏതെങ്കിലുമൊരു കക്ഷിയുടെ നിറത്തിലെ ഞാൻ നിങ്ങളെ എല്ലാവരെയും തൂക്കുകയുള്ളൂ. ഏതു നിറം വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.

കഴുത്തിലെ അനൈക്യത്തിന്റേ അടിമ കയർ ഇതിനോടകം തന്നെ അഭിമാനമായി മാറിയ അവർ തൂക്കിലേറ്റാൻ വേണ്ടി തങ്ങളുടെ നിറം തന്നെ വേണ്ടത് എന്ന് പറഞ്ഞ് കലഹിച്ചു തമ്മിലടിച്ചു. അവർ തന്നെ പരസ്പരം കൊന്നു തീർത്തു.

‎‎ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി... 

 നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു.

 പക്ഷെ, അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു... 

 ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി...

 അപ്പോൾ അവരിലൊരാൾ പറഞ്ഞു,
 “പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌... ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌..?”

 ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു:

 “ഞാൻ ചായയെടുക്കാം...”

 ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

 “എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ...”

 ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു.

 “ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം...”

 അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

അദ്ദേഹം പറഞ്ഞു തുടങ്ങി...

 “ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു...”

 കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു.

 “എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല..? എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌..?”

 ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.

 “അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” 

 അദ്ദേഹം തുടർന്നു. 

 “ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌...”

 ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു...

 “നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കുക. പ്രായമായ  ഉപ്പയോടും ഉമ്മയോടും 
ഒപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും സഹപ്രവർത്തകരോടും അൽപനേരം സൊറ പറഞ്ഞിരിക്കുക. അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും...”

 ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ചു വഴികളയിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി.

നമുക്കും ഇതൊരു പാഠമായിരിക്കട്ടെ...

 _ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ്‌ സന്തോഷത്തിലേക്കുള്ള എളുപ്പമാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്‌. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ  ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും നഷ്ടപ്പെടും._

പ്രകൃതിയുടെ മൂന്ന് കയ്പുളള സത്യങ്ങൾ

1 - പ്രകൃതിയുടെ ഒന്നാമത്തെ സത്യം

വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും

അതു പോലെ തന്നെ
മനസ്സിൽ സകാരാത്മകമായ  നല്ല വിചാരങ്ങൾ 
നട്ടുവളർത്തിയില്ല എങ്കിൽ ,
മനസ്സ്  ഋണാത്മകമായ ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും

"An idle mind is devil's workshop "

2- പ്രകൃതിയുടെ രണ്ടാമത്തെ സത്യം

ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടേയിരിക്കും.

സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും

ദുഃഖിതൻ ദുഃഖം  പങ്കിട്ടു കൊണ്ടിരിക്കും

ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും

ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും

വെറുപ്പുള്ളവൻ  വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും

" You will distribute  what you have"

3 - പ്രകൃതിയുടെ മൂന്നാമത്തെ സത്യമാണ്.

നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശ മിപ്പിക്കാൻ ) പഠിക്കണം.
ഇല്ല എങ്കിൽ

ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും

പണം ദഹിച്ചില്ല എങ്കിൽ ഡംഭ് കാണിക്കുന്ന വരാകും

നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും

വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും

ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും

സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും

പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹങ്കാരിയായി മാറും. 

"Digestion of real facts is the way to contentment"

മുകളിൽ പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടാലും ഇഷ്ട പ്പെട്ടില്ലെങ്കിലും

പ്രകൃതിയുടെ സത്യങ്ങൾ ആണ്

ജർമ്മൻ സ്കൂളുകളിൽ പഠിപ്പിക്കുന്ന 50 നിയമങ്ങൾ

1- ഞാൻ നിങ്ങളല്ല, നിങ്ങൾ ഞാനും .
2- എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ സംതൃപ്തരാകണമെന്ന് യാതൊരു  നിർബന്ധവുമില്ല.
3- ഞാൻ കാണുന്നതാവില്ല നിങ്ങൾ കാണുന്നത്
4- വ്യത്യാസം ജീവിതത്തിലെ സ്വാഭാവിക കാര്യമാണ്.
5- ഒരു മൂലയിലിരുന്ന് 360° കാണാൻ ആർക്കും കഴിയില്ല.
6- ആളുകളെ അവരോടൊപ്പം ജീവിക്കാൻ പഠിക്കുക, അവരെ മാറ്റാൻ ശ്രമിക്കണമെന്നില്ല.
7- വ്യത്യസ്ത ആളുകളുടെ ശൈലികൾ പോസിറ്റീവും പരസ്പര പൂരകവുമാണ്
8- നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എനിക്ക് ചെയ്യാൻ പറ്റണമെന്നില്ല.
9- സാഹചര്യവും സംഭവങ്ങളും ആളുകളുടെ രീതിയെ മാറ്റുന്നു.
10- നിങ്ങളെക്കുറിച്ചുള്ള എന്റെ ധാരണ നിങ്ങൾ പറയുന്നതിൽ മുഴുവൻ ഞാൻ സംതൃപ്തനാണെന്ന് അർത്ഥമാക്കുന്നില്ല.
11- നിങ്ങളെ ശല്യപ്പെടുത്തുന്ന കാര്യങ്ങൾ എന്നെ ശല്യപ്പെടുത്തെണമെന്നില്ല.
12- നിർബന്ധിക്കാനല്ല, പ്രേരിപ്പിക്കാനുള്ളതാവട്ടെ സംഭാഷണങ്ങൾ .
13- എന്റെ അഭിപ്രായം വ്യക്തമാക്കാൻ എന്നെ സഹായിക്കൂ.
14- എന്റെ വാക്കുകൾ അടിസ്ഥാനമാക്കി എന്റെ ഉദ്ദേശ്യം മനസ്സിലാക്കരുത്.
15 - ഒറ്റ വാക്കിൽ നിന്നോ ക്ഷണികമായ പെരുമാറ്റത്തിൽ നിന്നോ എന്നെക്കുറിച്ച് വിധിച്ചേക്കരുത്.
16- എന്റെ വീഴ്ചകൾ വെച്ച് എന്നെ വേട്ടയാടരുത്.
17- എന്റെ ഗുരുവാകാൻ ശ്രമിക്കരുത്. ഞാൻ താങ്കളുടേയും ഗുരുവല്ല .
18- നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ എന്നെ സഹായിക്കൂ
19- നിങ്ങളെന്താണോ അങ്ങിനെയും ഞാനെന്താണോ  അങ്ങിനെയും നമുക്ക് പരസ്പരം ഉൾകൊള്ളാം. 
20- മനുഷ്യൻ താനുമായി എപ്പോഴും കലമ്പുന്ന  വ്യക്തിയുമായി ഇടപഴകണമെന്നില്ല.
21- വർണ്ണ വൈവിധ്യം നമ്മുടെ സാന്നിധ്യത്തിന് സൗന്ദര്യം നൽകുന്നു.
22- നിങ്ങളോട് ഞാൻ എന്തുചെയ്യണമെന്ന്  ആഗ്രഹിക്കുന്നുവോ അത്പോലെ എന്നോടും പെരുമാറിനോക്കൂ.
23- നിങ്ങളുടെ കൈകളുടെ ഫലപ്രാപ്തി അവയുടെ വ്യത്യാസത്തിലാണ്.
24- ജീവിതം പാരസ്പര്യത്തേയും ദ്വന്തത്തേയും അടിസ്ഥാനമാക്കിയുള്ളതാണ്.
25- നിങ്ങൾ നിങ്ങളുടെ ജീവിത വ്യവസ്ഥയുടെ  ഭാഗമാണ് (ഞാൻ എന്റേയും).
26- രണ്ട് വ്യത്യസ്ത ടീമുകളുമായേ ഏത് കളിയും നടക്കൂ.
27- വ്യവസ്ഥിതിയിലെ സ്വാതന്ത്ര്യമാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം.
28- നിങ്ങളുടെ മകൻ നിങ്ങളല്ല, അവന്റെ കാലം നിങ്ങളുടെ കാലമല്ല.
29- നിങ്ങളുടെ ഭാര്യയ്‌ക്കോ ഭർത്താവിനോ നേരെ വിപരീത മുഖമുണ്ടാവാം, നിങ്ങളുടെ രണ്ടു കൈകൾപോലും സമാനമല്ല എന്നറിയുക.
30- സർഗ്ഗാത്മകത ഇല്ലാതാകുന്നത് ആളുകളെല്ലാം ഒരേ ചിന്തയിലാണെങ്കിലാണ്.
31- വളരെയധികം നിയന്ത്രണങ്ങൾ മനുഷ്യ ചലനത്തെ തന്നെ തളർത്തിക്കളയുന്നു.
32- ആളുകൾക്ക് അഭിനന്ദനവും പ്രചോദനവും നന്ദിയും ഒരുപോലെ ആവശ്യമാണ്.
33- മറ്റുള്ളവരുടെ പ്രവർത്തനത്തെ കുറച്ചുകാണരുത്.
34- എന്റെ ശരികളെ അന്വേഷിക്കുക, കാരണം തെറ്റ് മനുഷ്യസഹജമാണ്.
35- എന്റെ വ്യക്തിത്വത്തിലെ പോസിറ്റീവ് വശം  അന്വേഷിക്കൂ .
36- നിങ്ങളുടെ  ജീവിതത്തിലുള്ള മുദ്രാവാക്യവും
ബോധ്യവും വിജയിക്കട്ടെ; നന്മ, സ്നേഹം, ദയ എന്നിവ ജനങ്ങളെ മറികടക്കട്ടെ .
37- പുഞ്ചിരിച്ചുകൊണ്ട് ,ആളുകളെ ബഹുമാനത്തോടും അഭിനന്ദനത്തോടും കൂടി മാത്രം നോക്കുക.
38- നിങ്ങളില്ലെങ്കിൽ ഞാൻ നിസ്സഹായനാണ്.
39- ഇത് നിങ്ങൾക്ക് വ്യത്യസ്താഭിപ്രായമായിരുന്നില്ലെങ്കിൽ, ഞാനും വ്യത്യസ്തനാകില്ലായിരുന്നു.
40- ഒരു വ്യക്തി പോലും ആവശ്യവും ബലഹീനതയും ഇല്ലാത്തവനായില്ല.
41- എന്റെ ആവശ്യവും ബലഹീനതയും ഇല്ലായിരുന്നെങ്കിൽ നിങ്ങൾ വിജയിക്കുമായിരുന്നില്ല.
42- ഞാൻ എന്റെ മുഖം കാണുന്നില്ല, പക്ഷേ നിങ്ങളത് കാണുന്നു.
43- നിങ്ങൾ എന്റെ മുതുകിനെ സംരക്ഷിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളുടെ മുതുകിനെ സംരക്ഷിക്കുമായിരുന്നു.
44- നിങ്ങളും ഞാനും ഒരുമിച്ചാണെങ്കിൽ ഏത് ജോലിയും കൂടുതൽ വേഗത്തിലും കുറഞ്ഞ പരിശ്രമത്തിലും പൂർത്തിയാക്കും.
45- എനിക്കും നിങ്ങൾക്കും മറ്റുള്ളവർക്കുമായി ജീവിതം വികാസക്ഷമമാണ്.
46- ഉള്ള വിഭവങ്ങൾ എല്ലാവർക്കും പര്യാപ്തമാണ്.
47- നിങ്ങളുടെ വയറു നിറയ്ക്കുന്നതിനേക്കാൾ കൂടുതൽ കഴിക്കാൻ നിങ്ങൾക്ക് കഴിയില്ല.
48- നിങ്ങൾക്ക് അവകാശമുള്ളതുപോലെ, നിങ്ങളല്ലാത്തവർക്കും അവകാശമുണ്ട്.
49- നിങ്ങൾക്ക് സ്വയം മാറാൻ കഴിയും, എന്നെ മാറ്റാൻ കഴിയണമെന്നില്ല.
50- മറ്റൊരാളുടെ അഭിപ്രായ വ്യത്യാസം അംഗീകരിച്ച് സ്വന്തത്തെ പരിവർത്തിപ്പിക്കുക.


ഒരു സൂഫീ കഥ

കൊടും വനത്തിനുള്ളിലെ ഒരു ഗ്രാമത്തിലായിരുന്നു അയാളും കുടുംബവും താമസിച്ചിരുന്നത്.പുറം ലോകവുമായി ബന്ധമേതുമില്ലാത്തതു കൊണ്ട്  ഗ്രാമത്തിലെ ജനങ്ങളൊന്നും കണ്ണാടി കണ്ടിട്ടുണ്ടായിരുന്നില്ല.ഒരു ദിവസം അയാള്‍ക്ക് മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പഴയൊരു കണ്ണാടി കിട്ടി.കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടു പരിചയമുള്ള ഒരു മുഖം.മരണപ്പെട്ടു പോയ തന്‍റെ പിതാവിനെ പോലിരിക്കുന്നു.തന്‍റെ നോട്ടത്തിനൊത്തു നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.സംശയമില്ല , പിതാവ് തന്നെ.അയാള്‍ കണ്ണാടിയുമായി വീട്ടിലേക്കു തിരിച്ചു.തുടര്‍ന്നുള്ള പ്രഭാതങ്ങളിലെല്ലാം  കണ്ണാടിയെടുത്ത് അയാള്‍ `തന്‍റെ പിതാവി'നോടു സംസാരിക്കാന്‍ തുടങ്ങി.ദിവസങ്ങള്‍ ഒരുപിടി കഴിഞ്ഞപ്പോള്‍  അയാളുടെ ഭാര്യക്കു പൊറുതികേട് ആരംഭിച്ചു-ആരോടായിരിക്കും ഭര്‍ത്താവ് ദിവസവും സംസാരിക്കുന്നത്..? ഭര്‍ത്താവ് പുറത്തു പോയ തക്കത്തിന് ഒരു ദിവസം കുമാരി കണ്ണാടി കൈക്കലാക്കി.കണ്ണാടിയിലേക്കു നോക്കിയ അവള്‍ അമ്പരന്നു പോയി.ഈ വൃത്തികെട്ട പെണ്ണിനോടാണോ എന്‍റെ ഭര്‍ത്താവ് ഇത്രയും  നാളുകള്‍ ശൃംഗരിച്ചത്..! കുമാരി കണ്ണാടിയുമായി തന്‍റെ മാതാവിന്‍റെ അടുക്കലേക്കോടി.പരാതിയുടെ ഭാണ്ഢങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു.കരച്ചിലും തേങ്ങലും മഴ പോലെ പെയ്തു.കണ്ണാടി വാങ്ങി നോക്കിയ ശേഷം മാതാവ് കുമാരിയെ ആശ്വസിപ്പിച്ചു.വിഷമിക്കേണ്ട , ഇതൊരു കോലം കെട്ട തള്ളയല്ലേ ...പടു മുത്തശ്ശി...അടുത്തു തന്നെ മരിച്ചു പോകും..!! 

ദൈവമേ ദൈവമേ...

ഒരു ഗ്രാമത്തിൽ ഈശ്വരഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു . തികച്ചും സാത്വികനായ അദ്ദേഹം സദാസമയവും ഈശ്വര പ്രാർത്ഥനകളിൽ മുഴുകി . പുരാണങ്ങളും ,വേദങ്ങളും ശ്രദ്ധയോടെ പഠിച്ചു . തന്നെ ഏത് ആപത്തിൽ നിന്നും ഈശ്വരൻ രക്ഷിയ്ക്കും എന്ന തികഞ്ഞ വിശ്വാസിയായിരുന്നു അദ്ദേഹം . ഒരിക്കൽ ദുഷ്ട മൃഗങ്ങൾ നിറഞ്ഞ ഘോരവനത്തിന് അപ്പുറത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് അദ്ദേഹത്തിന് പോകേണ്ടതായ ആവശ്യം വന്നു . കുടുംബാംഗങ്ങളും ബന്ധു ജനങ്ങളും അദ്ദേഹത്തെ വിലക്കി . ആ ഘോരവനത്തിലൂടെ സഞ്ചരിച്ചവരാരും തിരിച്ചെത്തിയിട്ടില്ലെന്നും , ആ യാത്ര ഒഴിവാക്കണമെന്നും പറഞ്ഞു . എന്നാൽ ഞാൻ പ്രാർത്ഥിയ്ക്കുകയും ഉപാസിയ്ക്കുകയും ചെയ്യുന്ന ഈശ്വരൻ തന്നെ 'എല്ലാ ആപത്തുകളിൽ' നിന്നും രക്ഷിയ്ക്കുമെന്നും പറഞ്ഞ് അദ്ദേഹം യാത്ര തുടങ്ങി . യാത്രാ സമയത്ത് പല ആൾക്കാരും യാത്രാവിവരം അന്വേഷിക്കുകയും ആ വനത്തിലൂടെയുള്ള യാത്രയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും, യാത്ര ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു . അവരോടും ഈശ്വരൻ രക്ഷിയ്ക്കും എന്ന മറുപടി മാത്രം പറഞ്ഞു . വനത്തിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് ഒരു നാൽക്കാലി അദ്ദേഹത്തെ ഓടിക്കാൻ ശ്രമിച്ചു . ഒരു വടിയെടുത്ത് അതിനെ ഓടിച്ച് വിട്ടു . വനത്തിൽ പ്രവേശിച്ച ശേഷം ഒരു കാനനവാസിയും അദ്ദേഹത്തിത് മുന്നറിയിപ്പ് കൊടുത്തു . ഇനി അങ്ങോട്ടുള്ള യാത്ര ഹിംസ്ര ജന്തുക്കൾ വസിയ്ക്കുന്ന മേഖലയിലൂടെ ആണെന്നും യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു . അയാളെയും കൂട്ടാക്കാതെ അദ്ദേഹം മുന്നോട്ട് നടന്നു . വനമദ്ധ്യത്തിൽ വച്ച് ദുഷ്ട മൃഗത്തിൻ്റെ ആക്രമണത്താൽ അദ്ദേഹത്തിന് മരണം സംഭവിയ്ക്കുകയും പരലോകത്ത് എത്തുകയും ചെയ്തു . അവിടെ വെച്ച് അദ്ദേഹം ഈശ്വരനെ പഴിച്ചു . അങ്ങയെ പ്രാർത്ഥിക്കുകയും, ഉപാസിക്കുകയം ചെയ്തിട്ടും ദുഷ്ടമൃഗത്തിൻ്റെ ആക്രമണത്തിൽ നിന്നും എന്നെ രക്ഷിച്ചില്ലല്ലോ . പെട്ടെന്ന് ഈശ്വരൻ്റെ 'അശരീരി ശബ്ദം കേട്ടു' . "ആരു പറഞ്ഞു നിന്നെ രക്ഷിച്ചില്ലെന്ന് ? കുടുംബാംഗങ്ങളെക്കൊണ്ടും, ബന്ധു ജനങ്ങളെക്കൊണ്ടും പോകേണ്ടെന്ന് ഞാൻ പറയിച്ചില്ലേ ? വഴിയാത്രക്കാരായി വന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ* ? *നാൽക്കാലിയുടെ രൂപത്തിൽ വന്ന് ഞാൻ നിൻ്റെ വഴി തടഞ്ഞില്ലേ ? വനവാസിയുടെ രൂപത്തിൽ വന്ന് ഞാൻ അവസാന മുന്നറിയിപ്പും തന്നു . അതൊന്നും വകവെക്കാതെ നീ മരണത്തിലേക്ക് നടക്കുകയായിരുന്നു . ഇത്രയൊക്കെ ചെയ്തിട്ടും നീ എന്നെ കുറ്റപ്പെടുത്തുന്നു " . 

വാക്കിന്റെ വില

_🍃 ഉമര്‍ (റ) പറഞ്ഞ ശ്രദ്ധേയമായൊരു വചനമുണ്ട്‌:_
_''നിശ്ശബ്ദനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദു:ഖിക്കേണ്ടി വന്നിട്ടില്ല..._
_എന്നാല്‍ സംസാരിച്ചതിന്റെ പേരില്‍ പലപ്പോഴും ദു:ഖിക്കേണ്ടി വന്നിട്ടുണ്ട്‌..._''

   _🍃 'സംസാരം കുറച്ചാല്‍ പാപങ്ങള്‍ കുറയ്‌ക്കാം' എന്ന്‌ ഉമറുബ്‌നു അബ്‌ദുല്‍അസീസ്‌ 

മുന്തിരിയും വീഞ്ഞും

ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ഒരു ദിവസം ഒരു മുസ്‌ലിം വിരുന്നുകാരനായെത്തി. 

ആതിഥേയൻ ആദ്യം അതിഥിയുടെ മുന്നിൽ ഒരു മുന്തിരിക്കുല കൊണ്ടുവന്നു വെച്ചു. അതദ്ദേഹം സന്തോഷത്തോടെ കഴിച്ചു.. 

പിന്നീടൽപം വീഞ്ഞ് കൊണ്ടുവന്നു.. അതദ്ദേഹം തൊട്ടില്ല!

ക്രിസ്ത്യാനി പറഞ്ഞു: 
"ഈ മുസ്‌ലിങ്ങളുടെ കാര്യം വിചിത്രം തന്നെ; അവർ മുന്തിരി കഴിക്കും.. മുന്തിരിയിൽ നിന്നുണ്ടാക്കുന്ന വീഞ്ഞ് കഴിക്കില്ല!"

"വീഞ്ഞ് ഞങ്ങൾക്ക് നിഷിദ്ധമാണ്" മുസ്‌ലിം.

"അതെന്താ? വീഞ്ഞുണ്ടാക്കുന്നത് മുന്തിരിയിൽനിന്നല്ലേ? എന്നിട്ടും മുന്തിരിയെന്താ നിഷിദ്ധമാകാത്തത്?" ആതിഥേയൻ അതിഥിയെ കളിയാക്കി.

"താങ്കൾക്ക് ഭാര്യയുണ്ടോ?" മുസ്‌ലിം ചോദിച്ചു.

"ഉണ്ട്."

"അവരെ ഒന്ന് വിളിക്കാമോ?"

ആതിഥേയൻ ഭാര്യയെ വിളിച്ചു.

"മകളുണ്ടോ?" മുസ്‌ലിം.

"ഉണ്ടല്ലൊ!"

"അവളെയും വിളിക്കൂ!"

ആതിഥേയൻ മകളെയും വിളിച്ചു വരുത്തിയപ്പോൾ അതിഥി ചോദിച്ചു:
"ഇവർ രണ്ടു പേരും നിങ്ങൾക്ക് ഒരു പോലെയാണോ?"

"അല്ല!"

"അതെന്താ? ഭാര്യയിൽ നിന്നല്ലേ മകളുണ്ടായത്?"

എന്താണ് അച്ചടക്കവും സ്വയ അച്ചടക്കവും

ഒരിക്കൽ ഒരു പ്രൊഫസർ തന്റെ സോഫ്റ്റ്‌ സ്കിൽ ഡെവലപ്‌മെന്റ്‌
ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു.

ഡിയർ സ്റ്റുഡന്റ്സ്‌,
കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത്‌ ഡിസിപ്ലിൻ; എന്ന
വിഷയത്തെക്കുറിച്ചാണ്‌. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്‌ സെൽഫ്‌
ഡിസിപ്ലിനെക്കുറിച്ചാണ്‌.

ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു.
സർ, ഈ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ?
ആണെങ്കിൽ എന്താണ്‌ അവ രണ്ടും തമ്മിലുള്ള വ്യത്യാസം?

പറയാം. പ്രൊഫസർ പറഞ്ഞു. അതിന്‌ മുമ്പ്‌ ഞാൻ നിങ്ങളോടൊരു
ചോദ്യം ചോദിച്ചോട്ടേ?
ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ കാതുകൂർപ്പിച്ചിരുന്നു.

എന്താണ്‌ വീടും ജയിലും തമ്മിലുള്ള വ്യത്യാസം? പ്രൊഫസർ
ചോദിച്ചു.

ഒരു ചെറിയ ആലോചനക്ക്‌ ശേഷം വിദ്യാർത്ഥികൾ അവർക്ക്‌
ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി.
വീട്ടിൽ സ്വാതന്ത്ര്യമുണ്ടാകും, ജയിലിൽ അതുണ്ടാവില്ല.
വീട്ടിൽ നമുക്ക്‌ വേണ്ടപ്പെട്ടവരെല്ലാം ഉണ്ടായിരിക്കും, ജയിലിൽ നാം
ഒറ്റക്കായിരിക്കും.
എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു.
ഇതൊന്നുമല്ല.പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി സ്മാർട്ടായിട്ടുള്ള ഒരുത്തരമാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌.
വിദ്യാർത്ഥികൾ പിന്നെയും ആലോചിച്ച ശേഷം പല ഉത്തരങ്ങൾ
പറഞ്ഞു. അതിലൊന്നും പക്ഷെ അദ്ദേഹം തൃപ്തനായില്ല.

ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റ്‌ നിന്നു കൊണ്ട്‌ പറഞ്ഞു.
സർ. ഇതിനുള്ള ഉത്തരം ഞാൻ പറയാം.

പറഞ്ഞോളൂ;

സർ, നാം അകത്തേക്ക്‌ പ്രവേശിച്ച ശേഷം നാം തന്നെ വാതിൽ
അകത്ത്‌ നിന്ന് പൂട്ടിയാൽ അത്‌ വീട്‌. പകരം നാം അകത്ത്‌
കയറിയതും മറ്റൊരാൾ വാതിൽ പുറത്തു നിന്ന് പൂട്ടിയാൽ അത്‌
ജയിൽ.

ബ്രില്ലിയന്റ്‌…!! പ്രൊഫസറും മറ്റു വിദ്യാർത്ഥികളും നിറഞ്ഞ
കരഘോഷങ്ങളോടെ അവളെ അനുമോദിച്ചു.
ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ പ്രൊഫസർ പറഞ്ഞു.
ഇതു തന്നെയാണ്‌ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും തമ്മിലുള്ള
വ്യത്യാസവും.

ഒരു കാര്യം മറ്റൊരാളുടെ നിർബന്ധം മൂലമോ സമ്മർദ്ധം
മൂലമോ നാം ചെയ്യാതിരുന്നാൽ അത്‌ ഡിസിപ്ലിൻ. അതേ കാര്യം നമുക്ക്‌
സ്വയം തോന്നി നാം അതിൽ നിന്ന് വിട്ടു നിന്നാൽ അതാണ്‌ സെൽഫ്‌
ഡിസിപ്ലിൻ. ഉദാഹരണത്തിന്‌, പുകവലി നിയമപരമായി
നിരോധിച്ചതിന്റെ പേരിൽ നാം പുകവലിക്കാതിരുന്നാൽ അത്‌
ഡിസിപ്ലിൻ. അതേ സമയം യാതൊരു നിരോധനമോ നിയന്ത്രണമോ
ഇല്ലാതിരിക്കെ പുകവലിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കി നാം സ്വയം
അതിൽ നിന്ന് വിട്ടു നിന്നാൽ അത്‌ സെൽഫ്‌ ഡിസിപ്ലിൻ. ഡിസിപ്ലിൻ ഒരു തരം നിയന്ത്രണമാണ്‌. എന്നാൽ സെൽഫ്‌ ഡിസിപ്ലിനാകട്ടെ പരമമായ സ്വാതന്ത്ര്യവും.

ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു.
നിങ്ങൾ ജീവിതത്തിൽ ഡിസിപ്ലിൻഡ്‌ ആകുന്നതിനുപകരം സെൽഫ്‌
ഡിസിപ്ലിൻഡ്‌ ആയിരിക്കുക. കാരണം മറ്റുള്ളവർ നമുക്കുമേൽ
അടിച്ചേൽപ്പിക്കുന്ന നന്മകളേക്കാൾ ഉത്തമം നാം സ്വയം തിരിച്ചറിഞ്ഞ്‌
ചെയ്യുന്ന നന്മകളാണ്‌.
ഇത്‌ നമുക്കേവർക്കും വളരെ നല്ലൊരു പാഠമാണ്‌.
ജീവിതത്തിൽ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ്‌ ശരികൾക്ക്‌ ഊന്നൽ
നൽകുകയും തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നതാണ്‌
യഥാർത്ഥ സെൽഫ്‌ ഡിസിപ്ലിൻ. അത്‌ ഒരാളുടെ വ്യക്തിത്വത്തിന്റെ
ഏറ്റവും ഉദാത്തമായ ഒരു അവസ്ഥ കൂടിയാണ്‌. മറ്റൊരർത്ഥത്തിൽ
പറഞ്ഞാൽ തിന്മകളിൽ നിന്ന് സ്വയം വാതിലടച്ച്‌ കുറ്റിയിടുന്നതാണ്‌
സെൽഫ്‌ ഡിസ്പ്ലിൻ. ആ വാതിലിന്റെ കുറ്റിയും കൊളുത്തും
മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക.

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു.

പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി.

അപ്പോൾ അവരിലൊരാൾ പറഞ്ഞു, “പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?”

ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – “ഞാൻ ചായയെടുക്കാം.”

ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

“എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.”

ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു.

“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.”

അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

അദ്ദേഹം പറഞ്ഞു തുടങ്ങി.

“ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.”

കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു.

“എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌?”

ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.

“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു. “ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.”

ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു.

“നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും നാട്ടുകാരൊടും അൽപനേരം സൊറ പറഞ്ഞിരിക്കുക.  അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.”

ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ച വഴികളായിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി.

നമുക്കും ഇതൊരു പാഠമായിരിക്കട്ടേ.

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ്‌ സന്തോഷത്തിലേക്കുള്ള എളുപ്പ മാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്‌. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ 

ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും ഫലവും നഷ്ടപ്പെടും. അതിനാൽ കപ്പിന്റെ ഭംഗിയും വലിപ്പവും കാര്യമാക്കാതെ ചായ ആസ്വദിച്ചു കുടിക്കൂ…. ജീവിതം ആന്ദകരമാക്കൂ….

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു.

പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി.

അപ്പോൾ അവരിലൊരാൾ പറഞ്ഞു, “പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?”

ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – “ഞാൻ ചായയെടുക്കാം.”

ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

“എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.”

ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു.

“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.”

അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു.

അദ്ദേഹം പറഞ്ഞു തുടങ്ങി.

“ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.”

കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു.

“എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌?”

ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.

“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു. “ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.”

ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു.

“നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും നാട്ടുകാരൊടും അൽപനേരം സൊറ പറഞ്ഞിരിക്കുക.  അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.”

ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ച വഴികളായിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി.

നമുക്കും ഇതൊരു പാഠമായിരിക്കട്ടേ.

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ്‌ സന്തോഷത്തിലേക്കുള്ള എളുപ്പ മാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്‌. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ 

ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും ഫലവും നഷ്ടപ്പെടും. അതിനാൽ കപ്പിന്റെ ഭംഗിയും വലിപ്പവും കാര്യമാക്കാതെ ചായ ആസ്വദിച്ചു കുടിക്കൂ…. ജീവിതം ആന്ദകരമാക്കൂ….

അധ്യാപകർ

ഒമാനിലെ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്എല്ലാ നേതാക്കന്മാരെയും പോലെ സ്വന്തമായി  പ്രോട്ടോക്കോളൊക്കെ ഉണ്ടായിരുന്നു .ഒരു രാജ്യത്തുനിന്നുമുള്ള അതിഥികളെ സ്വീകരിക്കാനും  അദ്ദേഹം ഒരിക്കലും വിമാനത്താവളത്തിൽ പോയിട്ടില്ല, മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ ശങ്കർ ദയാൽ ശർമ്മ 80കളിൽ ഒമാനിൽ വന്നപ്പോൾ  മാത്രമാണ് ഈ പാരമ്പര്യം തകർന്നത്.
സുൽത്താൻ വിമാനത്തിന്റെ ഗോവണിയിൽ കയറുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും  മാധ്യമ പ്രവർത്തകരും ആശ്ചര്യപ്പെട്ടു, സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി പ്രസിഡന്റിനെ ആലിംഗനം ചെയ്തു, കൈകൾ പിടിച്ച് അദ്ദേഹത്തോടൊപ്പം ഇറങ്ങി, അവർ കാറിലെത്തിയ ഉടൻ തന്നെ സുൽത്താൻ ഡ്രൈവറോട് പൊയ്ക്കോളാൻ  ചൂണ്ടിക്കാണിച്ചു, പ്രസിഡന്റ് ശർമക്ക്   ഇരിക്കാൻ  സുൽത്താൻ തന്നെ കാറിൻറെ ഡോർ തുറന്നുകൊടുത്തു.പാലസിൽ എത്തുന്നതുവരെ സുൽത്താൻ തന്നെയാണ് വണ്ടി ഓടിച്ചത്.ഇങ്ങനെയൊക്കെ സംഭവിച്ചത് എന്തുകൊണ്ടെന്ന് പിന്നീട് മാധ്യമപ്രവർത്തകർ സുൽത്താനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: "ശ്രീ. ശർമയെ ഇന്ത്യയുടെ പ്രസിഡന്റായതിനാലല്ല  സ്വീകരിക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയത് . ശ്രീ. ശർമ്മ പൂനെയിൽ എന്റെ അധ്യാപകനായിരുന്നു, എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ പബ്ലിക്കിനെ  അഭിമുഖീകരിക്കണം , കഷ്ടതകൾ,പ്രയാസങ്ങൾ എന്നിവ എങ്ങനെ അതിജയിക്കണമെന്നുമെല്ലാം അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത് .പ്രയോഗിക്കാൻ കിട്ടിയ ഒരവസരത്തിൽ അദ്ദേഹത്തിൽ  നിന്ന് പഠിച്ച കാര്യങ്ങൾ പ്രയോഗിക്കാൻ ശ്രമിച്ചു,അത്രയേയുള്ളു".
ഈ ആദരവ് സുൽത്താന്റെ പെരുമാറ്റത്തിൽ നിന്ന് എന്നെ ആകർഷിച്ച ഘടകമാണ് .
  റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള എന്റെ ആദരവ് നേടിയ സംഭവം താഴെ:
  ഒരു കൂട്ടം ആളുകൾക്കിടയിൽ തന്റെ പഴയ അധ്യാപികയെ  കണ്ടപ്പോൾ, തന്റെ കൂട്ടാളികളുടെയും കാവൽക്കാരുടെയും ഇടയിൽ ,പൊതുജനമധ്യത്തിൽ പുടിൻ പ്രോട്ടോക്കോൾ ലംഘിച്ചതാണ് .ടീച്ചറുടെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്   കരഞ്ഞ്, ഏറെനേരം  രാജ്ഞിയെപ്പോലെ പ്രേക്ഷകരുടെ പ്രശംസയ്‌ക്കിടയിൽ ടീച്ചർ പ്രെസിടെന്റിന്റെ  ചാരത്തുതന്നെ നിന്നു .
  മഹാ പണ്ട് ,അഥവാ ഖലീഫ ഹാറൂൻ റഷീദിന്റെ കാലത്ത് നടന്ന സംഭവം ഇപ്രകാരം:-
ഖലീഫയുടെ മകൻ മഅ'മൂനെ  ഗുരു ഒരിക്കൽ  വടികൊണ്ട്  അടിച്ചു, ശിഷ്യൻ ഗുരുവിനോട് പരിഭവപ്പെട്ടു " നിങ്ങൾ എന്നെ എന്തിനാണ് അടിച്ചത്?!"
 ഗുരു :"താനടങ്ങ് "
പരിഭവവും ഗുരുവിന്റെ മറുപടിയും പലതവണ ആവർത്തിച്ചു .
20 വർഷങ്ങൾക്ക് ശേഷം ശിഷ്യൻ  ഖലീഫയായി . ഒരിക്കൽ അദ്ദേഹം പഴയ ഗുരുവിനെ വിളിക്കുവാനുള്ള കല്പന നൽകി ..അദ്ദേഹം വന്നപ്പോൾ ചോദിച്ചു, "ഞാൻ കുട്ടിയായിരിക്കുമ്പോൾ എന്തിനാണ് അങ്ങ് എന്നെ അടിച്ചത്?"ഗുരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു: 
"നീ ഇപ്പോഴും അത് മറന്നിട്ടില്ല അല്ലേ?
  അടിച്ചമർത്തപ്പെട്ടവർ അക്രമം ഒരിക്കലും മറക്കില്ലെന്ന് ഖലീഫാ പുത്രനായ നിന്നെ ബോധ്യപ്പെടുത്താനുള്ള ചെറിയ ശ്രമം ;അത്രയേ ഞാൻ കരുതിയുള്ളൂ.
ആരെയും പീഡിപ്പിക്കരുത്, അനീതിയുടെ തീ അതിന്റെ ഉടമയുടെ ഹൃദയത്തിൽ ഒരിക്കലും കെടില്ല..
#fb