Sugar story

*ബോധകഥ*
Thought of d day :-    
*നാല് ഗ്ലാസ്സുകളിൽ തെളിഞ്ഞ വെള്ളം എടുക്കുക.......!!!*

ആദ്യത്തെ ഗ്ലാസിൽ ഒരു മൺകട്ട നിക്ഷേപിക്കുക......,

എന്ത് സംഭവിക്കും ?

ഗ്ലാസ്സിനുള്ളിലെ ജലത്തെയാകെ മൺകട്ട  മലിനമാക്കും.......,

രണ്ടാമത്തെ ഗ്ലാസിൽ  ഒരു സ്പോഞ്ച് കഷ്ണം ഇടുക.....,

ഗ്ലാസ്സിനുള്ളിലെ ജലത്തെയാകെ സ്പോഞ്ച് വലിച്ചെടുക്കുന്നു......!!

മൂന്നാമത്തെ ഗ്ലാസിൽ  ഒരു ഇരുമ്പു കഷ്ണം ഇടുക......,

എന്തെങ്കിലും മാറ്റമുണ്ടോ ?

ഇല്ല.......വെള്ളത്തിനും മാറ്റമില്ല......ഇരുമ്പിനും മാറ്റമില്ല ....

നാലാമത്തെ ഗ്ലാസിൽ ഒരു സ്പൂൺ പഞ്ചസാര ഇടുക......,

എന്തുമാറ്റം കാണാൻ കഴിയും ?

പഞ്ചസാര മുഴുവൻ ജലത്തിൽ അലിഞ്ഞു ചേർന്ന്  അത് ആ വെള്ളത്തെയാകെ മധുരമുള്ളതാക്കി തീർക്കുന്നു ...........!

*ഇവിടെ ഇനി നാലുവിധത്തിലുള്ള വ്യക്തികളെ സങ്കൽപ്പിച്ചു നോക്കൂ ......!*

ചിലർ ആദ്യം പറഞ്ഞ ചെളിക്കട്ട പോലെയാണ് ....

ചെല്ലുന്ന മദ്ധ്യമത്തെ കൂടി അത് മലിനമാക്കുന്നു ....

മറ്റു ചിലരാകട്ടെ തങ്ങളാൽ യാതൊന്നും ചെയ്യാതെ തങ്ങളായിരിക്കുന്ന സമൂഹത്തിൽ നിന്നും പരമാവധി നേടിയെടുക്കാൻ ശ്രേമിക്കുന്നു (സ്പോഞ്ചിന്റെ സ്വഭാവം ).

മൂന്നാമത്തെ തരം ആൾക്കാരാകട്ടെ നിർദോഷികളാണ് ......,

ഇവരെക്കൊണ്ട് സമൂഹത്തിനോ,
സമൂഹത്തിൽ നിന്ന് ഇവർക്കോ  പ്രയോജനം ലഭിക്കാറില്ല ......
(ഇരുമ്പിന്റെ സ്വഭാവം)

എന്നാൽ നാലാമത്തെ വിഭാഗം .....
അവരാണ് ശ്രേഷ്ഠർ........,

അവർ തങ്ങളിലുള്ള മാധൂര്യത്തെ തങ്ങൾ കടന്നുചെല്ലുന്ന സമൂഹത്തിൽ കൂടി വ്യാപിക്കുവാൻ  പരിശ്രമിക്കുന്നു ....

അങ്ങനെ അവരും ആ സമൂഹവും  മാധൂര്യമുള്ളതായി  തീരുന്നു.....
(പഞ്ചസാരയുടെ സ്വഭാവം)

ലാറ്റിൻ പഴമൊഴി

പ്രവൃത്തി ഏതാകട്ടെ അന്തിമഫലത്തെക്കുറിച്ച് ചിന്തിച്ചും മുൻ ജാഗ്രതയോടെയും വേണം നിർവഹിക്കാൻ
- ലാറ്റിൻ പഴമൊഴി

വക്കീൽ

ഒരിക്കൽ സമ്പന്നനായ ഒരു മനുഷ്യൻ മരണശയ്യയിലായി.അദ്ധേഹം തന്റെ മൂന്ന മക്കളെ അടുത്ത് വിളിച്ചു അവരോട് പറഞ്ഞു .ഞാൻ മരിച്ചു എന്റെ ശരീരം എടുക്കുമ്പോൾ നിങ്ങൾ മൂന്നു പേരും 10000 രൂപ വീതം എന്റെ ശരീരത്തിൽ വെച്ച് വേണം എന്നെ അടക്കാൻ .എന്റെ അവസാന ആഗ്രഹം ആണ് നിങ്ങൾ തീർച്ചയായും ഇത് ചെയ്യണം.

അങ്ങനെ ആ പിതാവ് മരണമടഞ്ഞു.ശരീരം എടുക്കാൻ നേരം മക്കൾ മുഖാമുഖം നോക്കി.
ഡോക്ടറായ മൂത്ത മകൻ ആദ്യം 10000 രൂപ പിതാവിന്റെ ശരീരത്തിൽ വെച്ചു.എൻജിനീയറായ രണ്ടാമത്തെ മകനും 10000 രൂപ വെച്ചു.അടുത്തതായി വക്കീലായ മൂന്നാമത്തെ മകന്റെ ഊഴമായിരുന്നു.



വക്കീലായ മൂന്നാമത്തെ മകൻ അച്ഛന് അടുക്കലേക്ക് വന്നു പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഒപ്പിട്ട് അച്ഛന്റെ ശരീരത്തിൽ വെച്ചു.എന്നിട്ട ചേട്ടന്മാർ വെച്ച 20000 രൂപ എടുത്തു വക്കീലിന്റെ പോക്കറ്റിലാക്കി.

ചേട്ടൻമാർ അതിനെ ചോദ്യം ചെയ്തു.അന്നേ രം വക്കിൽ പറഞ്ഞ മറുപടി ഈ പുതുസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്. അവിടെ വെളിവായത് വക്കീലെന്ന വലിയ മനുഷ്യന്റെ മനസാണ്.






ജീവിച്ചിരുന്നപ്പോൾ അച്ഛൻ ഒരു പാട് ചിലവുള്ള മനുഷ്യനായിരുന്നു. അത് കൊണ്ട് തന്നെ ഈ 30000 രൂപ അച്ഛന് പോരാതെ വരും.ചെക്കാവുമ്പോ അച്ഛന് എത്ര വേണേലും എഴുതി എടുക്കാമല്ലോ.

സ്നേഹത്തിന്റെ നിറകുടമാണ്
വക്കീൽ
��������

Today

What A Nice definition of *"TODAY".*

*T* - *T*his is an
*O* - *O*pportunity to
*D* - *D*o
*A* - *A* work, better than
*Y* - *Y*esterday..

Good Morning...