സംസാരിക്കേണ്ടതെങ്ങനെ

മറ്റുള്ളവരോട് സംസാരിക്കേണ്ടതെങ്ങനെയെന്നതിനെക്കുറീച്ച് ഒരു തമിഴ് പഴഞ്ചൊല്ല് കണ്ടോളൂ.

അന്‍പാകെ പേശൂ-  സ്നേഹത്തോടെ പറയൂ.
ഇനിമയാകെ പേശൂ- മധുരമായി പറയൂ.
മെദുവാകെ പേശൂ- മൃദുലമായി പറയൂ
ഉണ്മയെ പേശൂ- സത്യം പറയൂ
നന്മയെ പേശൂ- നന്മ പറയൂ
ചിരിത്തു പേശൂ- ചിരിച്ചു പറയൂ
ചിന്തിത്തു പേശൂ- ചിന്തിച്ചു പറയൂ
സഭൈയറിന്തു പേശൂ- സഭയറിഞ്ഞു പറയൂ
സമയമറിന്തു പേശൂ- സമയമറിഞ്ഞു പറയൂ
പേശാമിരിത്തും പഴകൂ- മിണ്ടാതിരിക്കാനും പഠിക്കുക