അന്തരിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് 2005ൽ സ്റ്റാൻഫോർഡ് യുനിവെർസിറ്റിയിൽ നടത്തിയ പ്രസംഗം.
ആരും കേള്ക്കാതെ പോകരുത് ഈ വാക്കുകൾ....!!!
ഗംഭീരമായി സംസാരിക്കാൻ സന്ദർഭമൊരുക്കി നിങ്ങളെന്നെ ആദരിചിരിക്കുന്നു.
ഞാൻ നിങ്ങളെ പോലെ ബിരുദം എടുത്തയാളല്ല .ഞാൻ നിങ്ങളോട് മൂന്നു കഥകൾ പറയാം.\"അതിൽ ഞാനുണ്ട്,എന്നെ ഞാനാക്കിയ ഞാനുണ്ട്.!!
ബിരുദ വിദ്യാർഥിയാ യിരിക്കവെയാണ് അവിവിവാഹിതയായ എന്റെ അമ്മ ഗർഭിണിയാകുന്നത്.
ആരെങ്കിലും എന്നെ ദത്തെടുക്കാൻ വരുമോയെന്ന് അമ്മ അന്വേഷിച്ചു.
കോളേജ് ബിരുദധാരികൾ തന്നെ വേണമെന്ന് അമ്മ ആഗ്രഹിച്ചു. അതു സഫലമായി, എന്നെ ഏറ്റെടുക്കാൻ ഒരു വക്കീലും ഭാര്യായും വന്നു.
പക്ഷേ ഞാൻ പിറന്നപ്പോൾ പെണ്കുട്ടിയാണ് വേണ്ടതെന്നു പറഞ്ഞ് അവർ ഒഴിവായി.
വെയിറ്റിംഗ് ലിസ്റ്റിൽ അടുത്ത സ്ഥാനത്തുള്ള എന്റെ ഇപ്പോഴത്തെ രക്ഷിതാക്കൾ എന്നെ സ്വീകരിച്ചു.
എന്നെ കോളേജിലയക്കുമെന്നു ഉറപ്പ് കിട്ടിയതിനു ശേഷമാണ് അമ്മ എന്നെ അവർക്ക് കൈമാറിയത്.
ഇങ്ങനെ ഞാൻ തുടങ്ങുന്നു..!17 വർഷം കഴിഞ്ഞു ഞാൻ കോളേജിൽ പോവുകതന്നെ ചെയ്തു. stanford കോളേജിനെക്കാളും ചിലവേറിയതായിരുന്നു reed കോളേജ്.
പാവങ്ങളായ മാതാപിതാക്കളുടെ വരുമാനം മുഴുവനും എന്റെ പഠിപ്പിനു വേണ്ടി ചിലവിടുകയായിരുന്നു.
ആറു മാസത്തിനകം എനിക്ക് കഥയില്ലായ്മ മനസ്സിലായി. ജീവിതം കൊണ്ട് എന്തു ചെയ്യണമെന്നു എനിക്കറിയില്ല. അവരുടെ സമ്പാദ്യം ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ് ഉപേക്ഷിക്കുന്നതാണെന്ന് എനിക്ക് തോന്നി.
തിരിഞ്ഞു നോക്കുമ്പോൾ ഞാനെടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് എനിക്ക് മനസ്സിലായി.
ഉറങ്ങാൻ മുറിയില്ലാത്തതിനാൽ കൂട്ടുകാരുടെ മുറിയുടെ തറയിൽ രാത്രിയെ ഉറക്കി.
കൊക്കകോള കാലി കുപ്പികൾ ശേഖരിച്ചു തിരിച്ചു കൊടുത്താൽ കിട്ടുന്ന 5 cent കൊണ്ട് ആഹാരം കഴിച്ചു.
ഞാറാഴ്ച രാത്രികളിൽ ഹരേ കൃഷ്ണ ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനായി ഏഴു നാഴിക നടന്നു പോയി.
ഈ അലച്ചിലുകൾ എനിക്കിഷ്ടമായിരുന്നു, യാത്രകൾക്കിടയിൽ മനസ്സിലുയരുന്ന ജിജ്ഞാസകളിൽ നിന്നും ലഭിക്കുന്ന കാര്യങ്ങൾ പിന്നീട് എനിക്കേറെ കൂട്ടു നിന്നു.
ഇനി രണ്ടാമത്തെ കഥ പറയാം..!!
അത് പ്രണയത്തിന്റെയും നഷ്ടപെടലിന്റെയുമായിരുന്നു.
ഞാൻ ഭാഗ്യവാനാണ്, ചെറുപ്പത്തിലെ ഇഷ്ടപെട്ടത് ചെയ്യാൻ അവസരം കിട്ടി.
ഇരുപതാം വയസ്സിലാണ് ഞാനും വോസ്സും കൂടി എന്റെ മാതാപിതാക്കളുടെ ബി ഗാരേജിൽ ആപ്പിൾ തുടങ്ങുന്നത്.
ഞങ്ങളുടെ കഠിന പ്രയത്നം 10 വർഷത്തിനുള്ളിൽ $20 ലക്ഷം ആസ്തിയും 4000 ജീവനക്കരുമുള്ള വൻ കമ്പനിയാകി അതിനെ മാറ്റി.
എനിക്ക് 29 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ വമ്പൻ കണ്ടുപിടിത്തമായ മക്കിൻ ടോഷ് പുറത്തു വന്നത്.
അന്നേരം എന്നെ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു.
നിങ്ങൾ സ്ഥാപിച്ച നിങ്ങളുടെ കമ്പനിയിൽ നിന്നും എങ്ങനെയാണ് നിങ്ങളെ പിരിച്ചു വിടുക??
അങ്ങനെ മുപ്പതാം വയസ്സിൽ എല്ലാം നഷ്ടപ്പെട്ട് ഞാനാകെ തകർന്നുപോയി.
എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ തീവ്രമായി ആഗ്രഹിച്ചു.
കുറച്ചു കാലത്തേക്ക് എന്തു ചെയ്യണമെന്നു എനിക്ക് യാതൊരു പിടിയുമില്ല.
പിന്നെ പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാൻ തിരിച്ചു വന്നു.
വീണ്ടും ഒരങ്കത്തിനു ഞാൻ എന്നെ മുറുക്കി കെട്ടി..
ആ പുറത്താകൽ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലായി.
ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത് ഒരു തുടക്കകാരന്റെ വിനയം കൈവന്നത് എന്നെ പുതുവഴികളിലേക്ക് കൊണ്ടുപോയി.
പിന്നെയുള്ള അഞ്ചു വർഷത്തിനുളിൽ ഞാൻ next എന്നൊരു കമ്പനിയും pixar എന്ന മറ്റൊരു കമ്പനിയും വാങ്ങി.
ആ കാലത്ത് ലൗറിനെയിൽ എന്റെ ജീവിത സഖിയായി
സംഭവങ്ങൾ മാറിമറയുന്നു.
next ആപ്പിളിനെ വാങ്ങുന്നു,
ഞാൻ ആപ്പിളിലേക്ക് തിരിച്ചെത്തുന്നു.
nextൽ വികസിപ്പിച്ച അതേ സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ ഉയർതെഴുനെൽപ്പിന് കാരണം.
എന്നെ ആപ്പിൾ പുറത്താക്കിയിലെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു എനിക്കുറപ്പുണ്ടായിരുന്നു.
ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാൻ മുന്നോട്ട് പോയത് എനിക്കിഷ്ടപെട്ട കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതുകൊണ്ടാണ്.
ഒരാൾ എന്തു ചെയ്യുന്നത്തിലാണ് താല്പര്യമെന്നു കണ്ടെത്തുക.
അത് ചെയ്യാൻ ശ്രമിക്കുന്നത്തിലാണ് കാര്യം..
നാം ചെയ്യുന്ന പ്രവർത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായി പ്രണയിക്കുക.
നിങ്ങൾ ഇഷ്ടപെടുന്നത് എന്താണെന്നു കണ്ടെത്തും വരെ അന്വേഷിച്ചു കൊണ്ടിരിക്കുക.
എന്റെ മൂന്നാമത്തെ കഥ മരണത്ത കുറിച്ചാണ്.
17 വയസ്സുളപ്പോൾ ഞാൻ ഒരു ഉദ്ധരണി വായിക്കുകയുണ്ടായി.
ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമാണെന്ന് കരുതി ജീവിക്കുക.
ഒരു ദിവസം ആ ധാരണ ശരിയാകും.
കഴിഞ്ഞ 33 വര്ഷമായി ഞാൻ കണ്ണാടിയിൽ നോക്കി ചോദിക്കുന്ന ചോദ്യം ഇതാണ്.
"ഇന്ന് എന്റെ അന്ത്യദിനമാണെങ്കിൽ ഞാൻ ചെയ്യാനുദേശിക്കുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ ചെയ്യുക"
കുറെ ദിവസം \"അല്ല\" എന്ന ഉത്തരമാണ് ലഭികുന്നതെന്കിൽ ഒരു മാറ്റം അനിവാര്യമാണ്.
മരണം അടുത്തു എന്ന ബോധമാണ് പുതിയ തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ പ്രേരിപ്പികുന്നത്.
മരണത്തിനു മുന്പിൽ നിങ്ങളുടെ പ്രതീക്ഷകളും, ഭയങ്ങളും, അഭിമാനവും അഴിഞ്ഞു വീഴുന്നു.
മരണബോധമാണ് നഷ്ടബോധത്തെക്കാൾ എന്നെ രക്ഷപെടുത്തുന്നത്.
ഒരു കൊല്ലം കഴിഞ്ഞു എനിക്ക് പാൻക്രിയാസ് ക്യാൻസർ ഉണ്ടെന്നു കണ്ടെത്തി.
എനിക്ക് പാൻക്രിയാസ് എന്താണെന്നു പോലും അറിവില്ലായിരുന്നു.
ചികിത്സിച്ചു മാറ്റാൻ പറ്റിലെന്നു ഡോക്ടർമാർ പറഞ്ഞു.
ആറു മാസം മാത്രമേ ആയുസുള്ളൂ.
പോയി കാര്യങ്ങളൊക്കെ ശരിയാക്കി തിരിച്ചു വരാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.
മരിക്കാൻ ഒരുങ്ങികൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടർമാരുടെ ഭാഷായാണ് അത്.
വൈകുന്നേരം എന്നെ ബയോപ്സിക്ക് കൊണ്ടുപോയി.
എൻഡോസ്കോപ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിൽ എത്തിച്ച് പാന്ക്രിയസിലെ മുഴയിൽ നിന്ന് കുറെ കോശങ്ങൾ എടുത്തു.
എനിക്ക് ഉറങ്ങാനായി മരുന്ന് തന്നു.
കോശങ്ങൾ മൈക്രോസ്കൊപിലൂടെ നോക്കുന്ന ഡോക്ടർ കരയാൻ തുടങ്ങി.
ഭേദപെടുത്താൻ പറ്റുന്ന ഒരുതരം കാൻസർ ആണെന്നു കണ്ടെത്തിയത്തിലുള്ള ആനന്ദക്കന്ണീർ ആയിരുന്നു അത്.
എന്റെ ശാസ്ത്രക്രിയ നടന്നു. ഞാൻ രോഗവിമുകതനായി.
മരണം ഏറ്റവും അടുത്ത് വന്ന സന്ദർഭമായിരുന്നു അത്..
ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല.
സ്വർഗത്തിൽ പോവാൻ കൊതിക്കുന്നവർ പോലും മരണം ഇഷ്ടപെടില്ല.
മരണം നമുക്കെല്ലാം അന്തിമ വിധിയാണ് അതിൽ നിന്നാരും രക്ഷപെടില്ല.
അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
പഴയതിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു...
ഇപ്പോൾ നിങ്ങളാണ് പുതിയത്, അല്പകാലം കൊണ്ടു നിങ്ങൾ പഴയതാകും..
പുതിയതിന് വഴി മാറികൊടുക്കേണ്ടി വരും..
സമയം കുറച്ചേയുള്ളൂ..
മറ്റുളളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയിൽ ജീവിക്കുക..!!
അന്യരുടെ ചിന്തയുടെ ഫലങ്ങൾ നിങ്ങൾ ഭക്ഷിക്കരുത്.
ആ ശബ്ദ പ്രളയത്തിൽ നിങ്ങളുടെ ഉളളിൽ നിന്നു വരുന്ന ശബ്ദങ്ങൾ കേള്ക്കാതെ പോകരുത്.
സ്റ്റീവ് ജോബ്സ്