നമ്മള്‍ എങ്ങോട്ട് എന്നതിന് മുന്‍പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ്? എവിടെ നിന്ന് വന്നു?
ഓരോ സംസാരത്തിനും യോജിച്ച സന്ദര്‍ഭമുണ്ട്, ഓരോ സന്ദര്‍ഭത്തിനും യോജിച്ച സംസാരമുണ്ട്.
ആഗമന നിര്‍ഗമനങ്ങളില്‍ നിന്ന് ആളെ അളക്കാം.
മനുഷ്യരെല്ലാം സമന്മാരാണ് ചീര്‍പ്പിന്റെ പല്ലു പോലെ.
ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍ വീട്ടിലെ ഉദ്യാനത്തില്‍ സഹധര്‍മ്മിണിയോട് കൂടിയിരുന്ന്‍ ഞങ്ങളുടെ കുട്ടികള്‍ പാടുന്നത് കേട്ടും കളിക്കുന്നത് കണ്ടും പരമാനന്ദം കൊള്ളുന്ന അവസ്ഥയാണ് എനിക്ക് സ്വര്‍ഗ്ഗം.- ഇങ്കര്‍സോള്‍.
ഭക്ഷണമായിരിക്കട്ടെ നിങ്ങളുടെ ഔഷധം. പകരം ഔഷധം നിങ്ങളുടെ ക്ഷണമാകാതിരിക്കട്ടെ.- ഹിപ്പോക്രാറ്റസ്.
വിശപ്പ് കാരണം ആരെങ്കിലും മരിക്കുന്നതായി എനിക്കറിയില്ല. എന്നാല്‍ ഭക്ഷണം
കാരണം പതിനായിരങ്ങള്‍ മരിക്കുന്നതായി അറിയാം. - ഫ്രാങ്ക്ലിന്‍.
ഭക്ഷണത്തോടുള്ള സ്നേഹത്തേക്കാള്‍ ആത്മാര്‍ഥമായ മറ്റൊരു സ്നേഹമില്ല.-
ബര്‍ണാഡ് ഷാ
ദൈവം സുഖപ്പെടുത്തുന്നു, വൈദ്യന്‍ പണം വാങ്ങുന്നു.- ബെഞ്ചമിന്‍
ഫ്രാങ്ക്‌ലിന്‍.
സ്വന്തം പരാജയങ്ങള്‍ക്ക് മറ്റുള്ളവരെ പഴി പറയാത്തവര്‍ എപ്പോഴും സ്വയം
കെട്ടിപ്പടുത്ത ജീവിതം നയിക്കുന്നവരായിരിക്കും. - ജോസഫ് ലെഹര്‍
നിങ്ങള്‍ ഏത് കാര്യവും നന്നായി ചെയ്യാനഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വയം
തന്നെ ചെയ്യുക.- നെപ്പോളിയന്‍.
ഒരു മനുഷ്യന്‍ തനിക്ക് വേണ്ടത് അന്വേഷിച്ച് ലോകം മുഴുവന്‍
സഞ്ചരിക്കുന്നു.എന്നിട്ട് ഒടുവില്‍ അത് കണ്ടെത്താനായി വീട്ടില്‍
തിരിച്ചെത്തുന്നു.- ഫ്രാന്‍സിസ് ബേക്കണ്‍.
വീട്ടില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.- ടി എസ് എലിയറ്റ്.
നാം ജനിക്കുമ്പോള്‍ കരയുന്നു. വിഡ്ഢികളുടെ ഈ മഹാലോകത്തേക്കാണല്ലോ
വരുന്നത്.- ഷേക്സ്പിയര്‍.
ഈ ലോകം ചിന്തിക്കുന്നവര്‍ക്ക് സുഖപര്യവസായിയാണ്. അനുഭവുക്കുന്നവര്‍ക്ക്
ദുഖപര്യവസായിയും- വെര്‍ജീനിയ വുള്‍ഫ്.
വാക്കുകളുടെ ഊര്‍ജ്ജം അതിന്റെ പ്രസരിപ്പിലല്ല, പ്രയോഗവല്‍ക്കരണത്തിലാണ്.,
സൗന്ദര്യം പൊലിമയിലല്ല, പൊരുളിലാണ്. കാരണം അത് ജീവനില്‍ നിന്നുത്ഭവം
കൊള്ളുന്നതും ജീവനിലേക്ക് പ്രേരണ നല്‍കുന്നതുമാണ്.
അത് സംഭവിച്ചില്ലെങ്കില്‍ അങ്ങനെ സംഭവിക്കന്‍ നിങ്ങളര്‍ഹനല്ല.