________________________________
*1. ON EARNING:*
Never depend on single income. Make investment to
create a second chance.
_________________________________
*2. ON SPENDING:*
If you buy things you do not need, soon you will have to sell things you need.
________________________________
*3. ON SAVINGS:*
Do not save what is left after spending, but spend what is left after saving.
________________________________
*4. ON TAKING RISK:*
Never test the depth of a river with both feet.
________________________________
*5. ON INVESTMENT:*
Do not put all eggs in one basket.
________________________________
*6. ON EXPECTATIONS:*
Honesty is a very expensive gift. Do not expect it from cheap people.
________________________________
*7. Past* is a waste paper, present is a newspaper, and future is a question paper. Come out of your past, control the present, and secure the future.
________________________________
*8. When bad things happen* in your life, you have three choices. You can either let it define you, let it destroy you or you can let it strengthen you.
_______________________________
*9. Our eyes are in the front* because it is more important to look ahead than to look backwards.
_______________________________
*10.* We use pencil when we were young, but now we use pens. Do you know why? Because mistakes in childhood can easily be erased, unlike
CONSIDERATIONS
Funny
"മനോരോഗ വിദഗ്ദനോട് രോഗി:
"'ഡോക്ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല."
"'എന്താണ് പ്രശ്നം?'"
"'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്റെ പ്രശ്നം.'"
"'ഇതൊരു ഗുരുതരമായ മാനസിക പ്രശ്നമാണ്. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്. ആഴ്ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'"
"'അപ്പോള്‍ എല്ലാ ആഴ്ചയും അഞ്ഞൂറു രൂപ ഫീസ് തരണമോ...?'"
"'അതു വേണം.'"
ഈ രോഗി പിന്നീട് ഡോക്ടറെ കാണാന്‍ ചെന്നില്ല.
ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: '
"നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്......?'"
"'രോഗം ഭേദമായി.'"
"'അതെയോ. ആരാണ് ചികില്‍സിച്ചത്......?'"
"'ഒരു ആശാരി.'"
"'ആഹാ. കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ....?
"അയാള്‍ ഫീസെത്ര വാങ്ങി........?'
"'ആകെ നൂറു രൂപ.'"!!
"'എന്ത് ചികില്‍സയാണ് നല്‍കിയത്.....?'"
"'അയാള്‍ കട്ടിലിന്റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'"!!
Trust
ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു . ആ മരം അതിനോട് സംസാരിച്ചു. " എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്? ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ. നിന്നെ ഞാൻ വഹിച്ചു കൊള്ളാം. എന്നാൽ ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും തരാൻ കഴിയില്ല.
"വൃക്ഷമേ " പക്ഷി പറഞ്ഞു "നിന്റെ ആതിഥ്യത്തിന് നന്ദി. എന്നാൽ ഉണങ്ങിയ ചില്ലയിൽ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിൽ ആണ്. ചില്ല ഒടിഞ്ഞു വീണാലും എനിക്കൊന്നും സംഭവിക്കുകയില്ല. ഞാൻ പറന്നുപോകും. " ആത്മവിശ്വാസം നിറഞ്ഞു നിന്ന വാക്കുകൾ കേട്ട് വൃക്ഷം പുഞ്ചിരിച്ചു.
Life
ഒരിടത്ത് ഒരു മുക്കുവന് ഉണ്ടായിരുന്നു.അയാള്‍ ദിവസവും കടലില്‍ പോയി മീന്‍ പിടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
ഒരു ദിവസം അയാളുടെ ഭാര്യ മീന്‍ മുറിക്കുന്നതിനിടെ ഒരു മത്സ്യത്തിന്‍െറ ഉള്ളില്‍ നിന്നും തിളങ്ങുന്ന ഒരു മുത്ത് കിട്ടി..
അയാള്‍ അതുമായി ഒരു മുത്ത് കച്ചവടക്കാരനെ സമീപിച്ചു.
ഇതിന് എന്ത് വില കിട്ടും?
കച്ചവടക്കാരന് പറഞ്ഞു ഇത് വളരെ വിലപിടിപ്പുള്ളതാണ്. എത്രയാ വില പറയാ എന്നെനിക്കറിയില്ല.. നീ ഇതുമായി പട്ടണത്തില്‍ ചെന്ന് അന്വേഷിക്കുക.
പട്ടണത്തിലെ പ്രമുഖ വ്യാപാരി പറഞ്ഞുഃ
ഇത് അമൂല്യമായ മുത്താണ്. ഇതിന്റെ വില തരാന്‍ എനിക്ക് സാധിക്കില്ല. നീ ഭരണാധികാരിയെ പോയി കാണുക. അദ്ദേഹത്തിനേ ഇത് വാങ്ങാന്‍ കഴിയൂ...
ഭരണാധികാരി മുത്ത് നോക്കിയിട്ട് പറഞ്ഞുഃ
സുഹൃത്തേ...ഇത് ഞാന്‍ എടുത്ത് കൊള്ളാം, പകരം എന്റെ ഖജനാവില്‍ നിന്നും ഇഷ്ടമുള്ള അത്ര എടുത്ത് കൊള്ളുക.
പക്ഷേ ആറ് മണിക്കൂര്‍ മാത്രമേ സമയമുള്ളൂ...
മുക്കുവന് പറഞ്ഞു ആറ് മണിക്കൂറൊന്നും എനിക്ക് വേണ്ട. ഞാനൊരു സാധാ മുക്കുവനാണ്.
ഭരണാധികാരി പറഞ്ഞു നിനക്ക് ആറ് മണിക്കൂര്‍ സമയം അനുവധിച്ചിരിക്കുന്നു..
മുക്കുവന് ഖജനാവിന്റെ അകത്ത് കയറി.
ഖജനാവ് മൂന്നായി ഭാഗിച്ചിരിക്കുന്നു. ഒരു ഭാഗത്ത് നിറയെ വില പിടിപ്പുള്ള സ്വര്‍ണവും പവിഴവും.
ഒരിടത്ത് കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍.
മറ്റൊരിടത്ത് സുന്ദരമായ മെത്തയും.
വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് ശേഷം സ്വര്‍ണം ശേഖരിക്കാം എന്നയാള്‍ കരുതി..
ഭക്ഷണം കഴിച്ചപ്പോള്‍ അല്പം വിശ്രമിക്കാം എന്ന് കരുതി അയാള്‍ പട്ടു മെത്തയില്‍ കിടന്നു...
അറിയാതെ അയാള്‍ ഉറങ്ങിപ്പായി....
സമയം തീര്‍ന്നു..പുറത്ത് വരൂ എന്ന വിളി കേട്ട് അയാള്‍ ഞെട്ടി ഉണര്‍ന്നു...
താന്‍ ഒന്നും ശേഖരിച്ചില്ല.. ഒരല്പ സമയം തരൂ എന്നയാള്‍ കരഞ്ഞ് പറഞ്ഞു.
പക്ഷേ..നിരാശയായിരുന്നു ഫലം.
അയാള്‍ അമൂല്യ സ്വത്ത് നഷ്ടപ്പെടുത്തി വീട്ടിലേക്ക് ദുഃഖിതനായി മടങ്ങി....
സുഹൃത്തേ...ഈ കഥ നിന്റേതുകൂടിയാണ്...
കഥയിലെ മുക്കുവന് നീയാണ്...
അമൂല്യമായ നിധി നിന്റെ ആയുസ്സാണ്...
ഖജനാവിലെ സ്വര്‍ണവും അമൂല്യ വസ്തുക്കളുംസല്പ്രവര്ത്തനങ്ങളാണ്...
സമൃദ്ധമായ ഭക്ഷണം നിന്റെ അശ്രദ്ധയാണ്...
പട്ടുമെത്ത നിന്‍െറ വികാര വിചാരങ്ങളാണ്...
10 short stories with deep meanings :-
1) She was very excited today, after all the school was re-opening after a long summer break.
Now, once again, she could start selling stationery at the traffic signal to feed her family.
2) She, a renowned artist and a strict mother, often scolded her 6-year-old son for he could never draw a line straight.
As he breathed slowly into the ventilator, she begged him to make one more crooked line on the ECG.
3) "Everyone goes with the flow… but the one who goes against it becomes someone remarkable.”
Before I could explain this to the traffic police, the man issued me a Fine.
4) Their love was different; She was happy every time he kicked her in the stomach.
Every time he kicked she loved him more. She waited for the time she would hold her baby for the first time.
5) All my toys are yours...!
Read her brother’s death note.
6) They took his father,
and only returned a flag.
7) At 25, I became a mother of one; at 27 I became a mother of two; and today, at 55, I have become a mother of three!
My son got married today, and brought home his wife!
8) “Born to rich parents, this boy is so lucky,” exclaimed the neighbors!
Somewhere in heaven, three unborn sisters cried.
9) “You ruined my career, I was supposed to be an executive director,” she thought to herself.
The little angel held her finger tightly and she forgot everything; A mother was born.
10) Once a 5-year-old boy was standing barefoot in the shallow water of the ocean.
He was repeating the same sentence to the waves – “Even if you touch my feet a thousand times, I won’t forgive you for taking my parents away.
Johnson
*_സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?_*
*വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.*
*ലോ*കത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്.......
*അ*യാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....
*ഒരു* ബൈക്കിൽ രണ്ടു വലിയ നിറച്ച ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ് എന്നും വരിക....!!
"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....
"വെറും മണലാണ് "എന്ന് ജോൺസ് എന്നും മറുപടിയും പറയും..
*വി*ശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!
*സ*ത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..
*ഇതായിരുന്നു സ്ഥിരം പതിവ്.*
_ജോൺസ് ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല._
*അ*യാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....
*അ*വരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ് പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....
*പി*ന്നെയും വളരെ നാൾ ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ഏതോ ബാറിൽ വെച്ച് ജോൺസിനെ കണ്ടുമുട്ടി.
*ജോ*ൺസിനടുത്തേക്ക് ഓടിച്ചെന്ന അയാൾ വളരെ ദയനീയമായി ജോൺസിനോട് അപേക്ഷിച്ചു..
*"നി*ങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,
*നി*ങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..
*ആ* ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?
*ജോ*ലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......
*നി*ങ്ങൾക്കെന്നോട് അൽപമെങ്കിലും കരുണ തോന്നുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്താണ് അതിർത്തി കടത്തിയിരുന്നത്??"
*പ*ഴയ പോലീസുകാരന്റെ അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!
*അ*മർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.
*"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....*
*_ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."_*
മണൽ ചാക്ക് ഒരു *ഡിസ്ട്രാക്ഷൻ ടെക്നിക്ക്* മാത്രമായിരുന്നു.
*സ്മഗ്ലർ ജോൺസ് കടത്തിയിരുന്നത് ബൈക്കുകളാണ്.*
*പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും ഒരേ മോഡലിലുള്ള വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..*
ജോൺസ് ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.
അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.
സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..
10 short stories with deep meanings :-
1) She was very excited today, after all the school was re-opening after a long summer break.
Now, once again, she could start selling stationery at the traffic signal to feed her family.
2) She, a renowned artist and a strict mother, often scolded her 6-year-old son for he could never draw a line straight.
As he breathed slowly into the ventilator, she begged him to make one more crooked line on the ECG.
3) "Everyone goes with the flow… but the one who goes against it becomes someone remarkable.”
Before I could explain this to the traffic police, the man issued me a Fine.
4) Their love was different; She was happy every time he kicked her in the stomach.
Every time he kicked she loved him more. She waited for the time she would hold her baby for the first time.
5) All my toys are yours...!
Read her brother’s death note.
6) They took his father,
and only returned a flag.
7) At 25, I became a mother of one; at 27 I became a mother of two; and today, at 55, I have become a mother of three!
My son got married today, and brought home his wife!
8) “Born to rich parents, this boy is so lucky,” exclaimed the neighbors!
Somewhere in heaven, three unborn sisters cried.
9) “You ruined my career, I was supposed to be an executive director,” she thought to herself.
The little angel held her finger tightly and she forgot everything; A mother was born.
10) Once a 5-year-old boy was standing barefoot in the shallow water of the ocean.
He was repeating the same sentence to the waves – “Even if you touch my feet a thousand times, I won’t forgive you for taking my parents away.
കല്ലുകൾ
എന്നാൽ ആ ഷൂവിനകത്ത് ഒരു ചെറിയ കല്ല് ഉണ്ടെങ്കിൽ എത്ര നല്ല വഴിയാണെങ്കിലും കുറച്ചു ദൂരം പോലും നടക്കാൻ നാം വളരെയേറെ ബുദ്ധിമുട്ടുന്നു.
അപവാദം
അയൽക്കാരനെiക്കുറിച്ച് അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ സൂഫി ഗുരുവിനെ സമീപിച്ച് പരിഹാരക്രിയ ആരാഞ്ഞു.
അദ്ദേഹത്തോട് സൂഫി പറഞ്ഞു :
" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക് പോവുക. അവിടെ വച്ച് സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ് തിരിച്ചു വരിക. "
സൂഫി ഗുരുവിന്റെ ഉപദേശം അനുസരിച്ച് ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട് സഞ്ചിയുമായി തിരിച്ചുവന്നു.
" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "
അയാൾ സൂഫിയോട് പറഞ്ഞു.
" ഇല്ല. തീന്നിട്ടില്ല. " സൂഫി പറഞ്ഞു.
" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "
തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക് പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല.
നിരാശനായി തിരിച്ചുവന്ന അയാളോട് സൂഫി ഗുരു പറഞ്ഞു.
" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ് തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട് നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "
എല്ലാം നല്ലതിനായിരിക്കും .....
യാത്രക്കിടെ കരിക്ക് ചെത്തികുടിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിയുകയുണ്ടായി ...
വേദനകൊണ്ട് പുളയുന്ന രാജാവിനോട് ഉപദേശകൻ ഇങ്ങനെ പറഞ്ഞു വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും .....
ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല , ....
കോപംകൊണ്ട് രാജാവ് ഉപദേശകനെ ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു ......
അങ്ങിനെ ആ കൊടും വനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ കുറെ കാട്ടുമനുഷ്യർ ചേർന്ന് രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു ....
താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോധിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിഞ്ഞത് മൂപ്പൻ കണ്ടു....
വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് അവർ രാജാവിനെ വെറുതെ വിട്ടു....
അപ്പോഴാണ് രാജാവിന് ഉപദേശകന്റെ വാക്കുകൾ ഓർമവന്നത് രാജാവ് വേഗം പൊട്ടകിണറിന്റെ അടുത്ത് ചെന്ന് ഉപദേശകനോട് മാപ്പ് ചോദിച്ചു......
പക്ഷെ ഉപദേശകന്റെ മറുപടി ഇങ്ങനെയായിരുന്നു .....
മാപ്പ് ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ ...
ഒരു കണക്കിന് അങ്ങെന്നെ പൊട്ടകിണറിൽ തള്ളിയിട്ടത് നന്നായി , ഇല്ലേൽ അവർ നരബലിക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുമായിരുന്നു .
*ഒരു കാര്യവും വെറുതെ അല്ല;*
*ഏതൊരു കാര്യവും മറ്റൊരു കാര്യത്തിന്റെ കാരണമോ പൂർത്തീകരണമോ ആണ്..
TIME?
TIME IS FAST WHEN YOU ARE LATE !
TIME IS DEADLY WHEN YOU ARE SAD !
TIME IS SHORT WHEN YOU ARE HAPPY!
TIME IS ENDLESS WHEN YOU ARE IN PAIN!
TIME IS LONG WHEN YOU FEEL BORED !
Every time, time is determined by your feelings and your psychological conditions and not by clocks.
ആസൂത്രണം
വിചിത്രമായ നിയമങ്ങളുടെയും നിർഭാഗ്യവാന്മാരായ രാജക്കൻമാരും ജീവിച്ച ഒരു രാജ്യത്തിൻറെ കഥയാണിത്
ആ രാജ്യത്തെ രാജാവാകുന്നതിന് മുമ്പ് ഒരു വിചിത്രമായ കരാറിൽ ഒപ്പിടണം
ഒരു വർഷം മാത്രമാണ് രാജാവിന് ഭരണം നടത്താനുളള അധികാരം ആ ഒരു വർഷം രാജാവിന് ആർഭാടമായി ജീവിക്കാം അതിനു ശേഷം അധികാരം ഒഴിയുന്ന നാൾ രാജാവ് രാജ്യത്തിൻറെ തെരുവോരങ്ങളിലൂടെ ആനപ്പുറത്ത് സഞ്ചരിച്ച് കൊണ്ട് ജനങ്ങളോട് യാത്ര ചോദിക്കും എന്നതിനു ശേഷം കുറച്ചകലെയുളള ജനവാസമില്ലാത്ത ഒരു ദ്വീപിൽ രാജാവിനെ കുറച്ചാളുകൾ കൊണ്ടു പോയി ഉപേക്ഷിക്കും ശിഷ്ടകാലം രാജാവിൻറെ ജീവിതം ആ കൊടും ദ്വീപിലാണ്രാജാവിനെ ഉപേക്ഷിച്ച് ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കും ഏതെങ്കിലും വന്യ ജീവികൾക്ക് രാജാവ് ഇരയായിട്ടുണ്ടാകും
ഇന്ന് ഈ രാജ്യത്തെ രാജാവിൻറെ അധികാരം അവസാനിക്കുന്ന ദിനമാണ് ആനപ്പുറത്തേറി രാജാവ് പ്രജകളെ അവസാന നോക്ക് കാണാൻ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുകയാണ് രാജാവ് കരയുകയാണ് പ്രജകളുടെ മുഖങ്ങളിൽ ദുഃഖം തളംകെട്ടി നിൽക്കുന്നു ഒടുവിൽ വിടപറയൽ വാങ്ങുന്ന രാജാവിൻറെ സമയം കഴിഞ്ഞു കുറച്ചുപേർ ചേർന്നു ഒരു ബോട്ടിൽ രാജാവിനെയും കൊണ്ട് യാത്രയായി ആ ഭീകരമായ കൊടും ദ്വീപിലേക്ക് രാജാവിനെ അവിടെ ഉപേക്ഷിച്ച് അവർ വരുമ്പോൾ തന്നെ ഏതോ മൃഗത്തിന് രാജാവ് ഒരു നേരത്തെ ആഹാരമായ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങി
അവർ തിരിച്ചു വരുമ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത് ഒരു യുവാവ് ബോട്ട് തകർന്ന് ബോട്ടിൻറെ അടർന്നു വീണ പലകയിൽ അളളിപിടിച്ചു ബോധമറ്റു കിടക്കുന്നു ഉടൻ അവർക്കൊരാശയം മിന്നി യുവാവിന് ബോധം വന്നു തൻറെ ചുറ്റും നിൽക്കുന്ന മനുഷ്യരെ പകച്ചു നോക്കുന്ന ആ യുവാവിനോട് അവർ ആവശ്യപ്പെട്ടു താങ്കൾ ഞങ്ങളുടെ രാജാവാകണം തങ്ങളുടെ വിചിത്ര കരാറിനെ കുറിച്ചും അവർ ബോധ്യപ്പെടുത്തി യുവാവ് ആദ്യം സമ്മതിച്ചില്ല അവരുട സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ അയാൾ രാജാവാകാൻ സമ്മതിച്ചു
രാജാവായി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് യുവാവിന് തൻറെ ഗതി ഓർത്ത് ഉൾക്കിടിലമുണ്ടായത്ഓർക്കുന്തോറും ഭയം ഇരട്ടിച്ചു എന്ത് ചെയ്യും ഒരു ദിവസം രാജാവ് തൻറെ മന്ത്രിമാരോട് പറഞ്ഞു ഒരു വർഷം കഴിഞ്ഞാൽ ഞാൻ ഏതായാലും ആ കൊടുംകാട്ടിലേക്ക് പോകണം അതിന് മുമ്പ് ആ കൊടും ഗേഹമൊന്ന് എനിക്ക് കാണിച്ച് തരുമോ ഒടുവിൽ രാജാവും ഏതാനും സൈനികരും അവിടേക്ക് യാത്രയായി
രാജാവ് ആ ദ്വീപിലേക്ക് കാലെടുത്തു വെച്ചു ഹൊ.. വല്ലാത്ത ഭയാനകം അവിടെ പകൽ രാത്രിപോലെയായിരുന്നുജീവികളുടെ മുരൾച്ചകൾ അവ്യക്തമായി കേൾക്കാം അന്തരീക്ഷത്തിലൂടെ പറക്കുന്ന പക്ഷികളുടെ ചിറകടിയുടെ ശബ്ദം പോലും പ്രതിന്വനിക്കുന്നതായി രാജാവിന് തോന്നി രാജാവ് ഒറ്റക്ക് അൽപ്പം മുന്നോട്ടു നടന്നു ഘോലവനം അതിലൂടെ രാജാവ് മുന്നോട്ട് നടന്നു ഇവിടെ ഒരു നിമിഷം പോലും ഭയരഹിതമായി ജീവിക്കാൻ കഴിയില്ലെന്ന് രാജാവിന് ബോധ്യമായി പെട്ടെന്ന് രാജാവിൻറെ കാലിലെന്തോ തടഞ്ഞു ഒപ്പം അപകിലുക്കവും മനുഷ്യരുടെ അസ്ഥികൾ അതായിരുന്നു തൻറെ കാലിൽ തടഞ്ഞത് തനിക്ക് മുമ്പ് ജീവിച്ച രാജാക്കൻമാരുടെ അസ്ഥികളായിരിക്കണം ഇത്
രാജാവും സൈന്യവും കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു കുറച്ച് ദിവസങ്ങൾക്കു ശേഷംരാജാവ് ശക്തരായ 1000 യുവാക്കളെ സംഘടിപ്പിച്ചു ഒപ്പം ആയുധങ്ങളുമായി ആ ദ്വീപിലേക്ക് യാത്രയായി കാടുകളല്ലാം വെട്ടി തെളിച്ചു ക്രൂരമൃഗങ്ങളെയെല്ലാം കൊന്നൊടുക്കി അങ്ങെനെ ഒരു മാസം കൊണ്ട് ആ കാടിൻറെ ഭയാനകത നഷ്ടപ്പെട്ടു പിന്നീടുളള രണ്ട് മാസം കൊണ്ട് അവിടെ ജീവിതയോഗ്യമാക്കാൻ രാജാവ് ശ്രദ്ധിച്ചു കപ്പൽ അടുപ്പിക്കാനുളള സൗകര്യം രാജാവ് ഏർപ്പെടുത്തി ഒരു കപ്പൽ നിറയെ ആട് കോഴി അവയ്ക്ക് ജീവിക്കാനുളള വിഭവങ്ങളും രാജാവ് ഒരുക്കി എന്നിട്ട് രാജാവ് ലളിതമായി ജീവിച്ചു ബാക്കി വരുമാനം മാറ്റി വെച്ചു ആ ദ്വീപിനെ ഒരു രാജാവ് ഒരു പൂന്തോട്ടത്തിനു സമാനമാക്കി
ജീവിതയോഗ്യമായ ആ ദ്വീപിൽ താമസിക്കാൻ രാജാവിന് ആഗ്രഹമായി ഇപ്പോൾ രാജാവ് ഭരണം തുടങ്ങിയിട്ട് ഒമ്പത് മാസം പൂർത്തിയായി മന്ത്രിയോട് രാജാവ് ചോദിച്ചു ഇപ്പോൾ തന്നെ ആ ദ്വീപിലേക്ക് എനിക്ക് പോകാൻ പറ്റുമോ അത് പറ്റില്ല താങ്കൾക്ക് ഇനിയും മൂന്ന് മാസം കൂടിഉണ്ട് അങ്ങെനെ ആ ദിവസം വന്നെത്തി പ്രജകൾ രാജതെരുവോരങ്ങളിൽ ദുഃഖത്തോടെയും കണ്ണീരൊഴുക്കിയും ഒരുമിച്ചു കൂടി രാജാവ് ആനപ്പുറത്തേറി വരികയാണ് ജനങ്ങൾ രാജാവിനെ സൂക്ഷിച്ചു നോക്കി പ്രസന്നവദനായ രാജാവ് പുഞ്ചിരിച്ച് കൊണ്ട് ജനങ്ങളെ നോക്കി ജനം രാജാവിനോട് ചോദിച്ചു "അങ്ങേക്ക് മുമ്പ് ഇവിടെ രാജാവായിരുന്നവരല്ലാം വിടപറയുന്ന നേരത്ത് ദുഃഖത്താൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇവിടെ നിന്നും യാത്രയായത് അങ്ങ് മാത്രം പുഞ്ചിരിക്കുന്നു ഇതിന് കാരണമെന്താണ്
രാജാവ് പറഞ്ഞു "ബുദ്ധിമാൻമാർ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ..... അവർ പറയുന്നു ,നിങ്ങൾ കുഞ്ഞായി പിറന്നു വീഴുമ്പോൾ കരഞ്ഞു കൊണ്ടാണ് വരുന്നത് അപ്പോൾ മറ്റുളളവർ ചിരിക്കുന്നു ഇനി നിങ്ങൾ പോകുമ്പോൾ മറ്റുളളവർ കരയും അപ്പോൾ നിങ്ങൾ ചിരിക്കണം എൻറെ ലക്ഷ്യം അതായിരുന്നു രാജാവ് തുടർന്നു, ഇവിടെ വന്നിരുന്ന രാജക്കൻമാരല്ലാം ഒരു വർഷം ആർഭാടമായി ജീവിച്ചു ഭാവിയെ കുറിച്ച് അവർ ചിന്തിച്ചില്ല ഞാൻ എൻറെ വരാൻ പോകുന്ന ജീവിതം സുരക്ഷിതമാക്കി ഞാൻ പോകുന്നിടത്തിലെ ക്രൂരജന്തുക്കളെ ഇല്ലായ്മ ചെയ്തു എനിക്ക് സൗകര്യപ്പെടുത്തി അപ്പോൾ എനിക്ക് എല്ലാം എളുപ്പമായി
രണ്ടുറുമ്പുകൾ
ഒരിടത്ത് രണ്ടു ഉറുമ്പുകള്‍ ഉണ്ടായിരുന്നു. ഒരു ഉറുമ്പ് പഞ്ചസാര കുന്നിലും മറ്റേ ഉറുമ്പ് ഉപ്പു കുന്നിലും ആണ് താമസിച്ചിരുന്നത്.
ഉപ്പു കുന്നിലെ ശോഷിചിരിക്കുന്ന ഉറുമ്പിനെ കണ്ടു പഞ്ചസാര കുന്നിലെ ഉറുമ്പിനു സഹതാപം തോന്നി. പഞ്ചസാര കുന്നിലേക്ക് ക്ഷണിച്ചു.
അവിടെയെത്തി ഏറെ നാള് കഴിഞ്ഞിട്ടും ഉപ്പു കുന്നിലെ ഉറുമ്പ് നന്നാവുന്നില്ല....
എന്തെങ്കിലും രോഗം ആയിരിക്കും എന്ന് കരുതി പഞ്ചസാര കുന്നിലെ ഉറുമ്പ് കൂട്ടുകാരനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി ....
ഡോക്ടര്‍ വായ് തുറക്കാന്‍ പറഞ്ഞു .അതാ, വായ്ക്കകത്ത് ഒരു ഉപ്പു കല്ല്. അതിനാല്‍ ആണ് ശരിയായി രുചി അറിയാനോ , ആസ്വദിച്ചു ഭക്ഷിക്കാനോ ഉറുമ്പിനു കഴിയാതിരുന്നത്.
നാം ശീലിച്ച സാഹചര്യത്തിനനുസരിച്ച് പുതിയ കാര്യങ്ങളെ വിലയിരുത്തരുത്. അത് കൊണ്ട് തന്നെ അവയുടെ ശരിയായ രുചി അറിയാനോ ആസ്വദിക്കാനൊ കഴിയില്ല...
വ്യത്യസ്ഥ സാഹചര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് ചിന്തകളും, കാഴ്ചപ്പാടുകളും മാറ്റാൻ കഴിഞ്ഞാൽ നമുക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.....!
അനോഷിര്‍വാന്‍
Positive
ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻവയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു.... ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കു. മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു...... ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്‍ന്നു. നിനക്ക് ഓട്ടുയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്. ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി. പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേക് നമ്മളും എത്തിച്ചേരാറില്ലേ...... എനിക്ക് സ്വന്ദര്യം പോര, ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്, പൊക്കം കുറവാണ്, വണ്ണം കൂടിപ്പോയി, സമ്പത്ത് കുറഞ്ഞു പോയി, ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്, എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല, ഇഷ്ടപ്പെട വിഷയത്തിനല്ല എനിക്ക് അഡ്മിഷന് ലഭിച്ചത്, ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്. ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക.....
ഈ കുറവുകള്ക്കോരോന്നിനും പോസിറ്റീവായ ഒരു മറുവശം ഉണ്ട് എന്ന കാര്യം.
ചിന്താവിഷയം
സമയത്തെ ധൂർത്തടിക്കരുത് കാരണം അതുപയോഗിച്ചാണ് ജീവിതത്തെ നിർമ്മിച്ചിട്ടുളളത്
-ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
Job
ഒരു യുവാവ് പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഏതോ പ്രഗല്ഭയായ ഡോക്ടറെ ഫോണ്‍ ചെയ്ത് ഒരു ജോലി അന്വേഷിച്ചു. അവിടെ ജോലിയൊന്നും ഇപ്പോഴില്ലെന്ന് ആ ഡോക്ടര്‍ മറുപടി പറഞ്ഞു.
"അവിടെയൊരു ഗാര്ഡനുണ്ടല്ലോ ഡോക്ടര്‍.... ഞാന്‍ ഗാര്‍ഡനര്‍ ആയി ജോലി ചെയ്തോട്ടെ?"
"ഇവിടെ നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ മിടുക്കനാണ്. തല്ക്കാലം വേറെ ഒരാളെ വെക്കാന്‍ നിര്‍വ്വാഹമില്ല" ഡോക്ടറും മറുപടി നല്കി.
"അയാള്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ പകുതി എനിക്ക് നല്കിയാല് മതി ഡോക്ടര്‍. ഞാന്‍ ജോലി ചെയ്തോളാം..."
"നോക്കൂ... അയാള്‍ കൃത്യമായി ജോലി ചെയ്യുന്നു; ഞാന്‍ അതിന്റെ പ്രതിഫലം അയാള്‍ക്ക് നല്കുന്നു. പിന്നെ എന്തിനാണ് മറ്റൊരാളെ ഞാന്‍ അന്വേഷിക്കുന്നത്? ഇനി, താങ്കള്‍ വന്നാലും ഞാന്‍ ഇപ്പോള്‍ നല്കുന്ന ശമ്പളത്തിന്റെ പകുതിയാക്കുകയുമില്ല" ഡോക്ടര്‍ മറുപടി നല്കി.
യുവാവ് വിടുന്ന ലക്ഷണമില്ല.
"ഞാന്‍ പൂന്തോട്ടം നോക്കുന്നതുപോലെ മറ്റ് ജോലികൂടി ചെയ്തുകൊള്ളാം. മാത്രവുമല്ല മൂന്ന് മാസം എനിക്ക് ശമ്പളവും നല്‍കേണ്ട. ജോലി നല്ലതെങ്കില്‍ മാത്രം എന്നെ സ്ഥിരപ്പെടുത്തിയാല്‍ മതി"
"അത് പറ്റില്ല. ഞങ്ങള്‍ക്ക് നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ കഴിവിന്റെ പരമാവധി നന്നായി ജോലി ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം. തല്ക്കാലം മറ്റൊരാളെ എടുക്കാന്‍ നിര്‍വ്വാഹമില്ല" ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി.
യുവാവ് ഫോണ്‍ താഴെവെച്ച് ബില്‍ നല്കാന് വന്നു. ആ ചെറുപ്പക്കാരന്റെ അവസ്ഥയോര്‍ത്ത് ടെലിഫോണ്‍ ബൂത്തിന്റെ ഉടമസ്ഥന് തന്റെ വീട്ടിലൊരു പൂന്തോട്ടമുണ്ടെന്നും അവിടെ ജോലി ചെയ്യാമോ എന്നും ചോദിച്ചു.
എന്നാല്‍ അയാളെ ഞെട്ടിച്ചുകൊണ്ട് ആ യുവാവ് പറഞ്ഞു: "വേണ്ട ചേട്ടാ. എനിക്ക് നല്ലൊരു ജോലിയുണ്ട്"
"എന്നിട്ടിപ്പോള്‍ ജോലിക്കുവേണ്ടി ഫോണിലൂടെ അന്വേഷിച്ചതോ?"
"ഞാന്‍ ആ ഡോക്ടറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. എന്റെ ജോലിയില്‍ അവര്‍ സംതൃപ്തരാണോ എന്നറിയാനാണ് ശബ്ദം മാറ്റി ഞാന്‍ ഫോണ്‍ ചെയ്തത്. നമ്മുടെ ജോലിയില്‍ നമുക്കും ആത്മാര്‍ത്ഥതയും പുരോഗതിയും ഉണ്ടായിരിക്കണമല്ലോ...."
സ്വയംപരിശോധന നടത്തി കുറവുകള്‍ പരിഹരിക്കാത്ത ഒരാളും കര്‍മ്മരംഗത്ത് ഉയരുകയില്ല. അഥവാ അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരെ കൈപിടിച്ചുയര്‍ത്താനായി ഒരാള്‍ വേണ്ടിവരും; സംശയവുമില്ല