A beautiful story
about the Qu'ran
An old American
Muslim lived on a farm
in the mountains of
eastern Kentucky with
his young grandson.
Each morning Grandpa
was up early sitting at
the kitchen table
reading his Quran. His
grandson wanted to
be just like him and
tried to imitate him in
every way he could.
One day the grandson
asked, "Grandpa! I try
to read the Quran just
like you but I don't
understand it, and
what I do understand I
forget as soon as I
close the book. What
good does reading the
Qur'an do?"
The Grandfather
quietly turned from
putting coal in the
stove and replied,
"Take this coal basket
down to the river and
bring me back a basket
of water."
The boy did as he was
told, but all the water
leaked out before he
got back to the house.
The grandfather
laughed and said, "You'll
have to move a little
faster next time," and
sent him back to the
river with the basket
to try again. This time
the boy ran faster, but
again the basket was
empty before he
returned home. Out of
breath, he told his
grandfather that it
was impossible to
carry water in a
basket, and he went
to get a bucket
instead.
The old man said, "I
don't want a bucket of
water; I want a
basket of water.
You're just not trying
hard enough," and he
went out the door to
watch the boy try
again.
At this point, the boy
knew it was
impossible, but he
wanted to show his
grandfather that even
if he ran as fast as he
could, the water would
leak out before he got
back to the house. The
boy again dipped the
basket into river and
ran hard, but when he
reached his
grandfather the
basket was again
empty. Out of breath,
he said, "See Grandpa,
it's useless!"
"So you think it is
useless?" The old man
said, "Look at the
basket."
The boy looked at the
basket and for the
first time realized that
the basket was
different. It had been
transformed from a
dirty old coal basket
and was now clean,
inside and out.
"Son, that's what
happens when you
read the Qur'an. You
might not understand
or remember
everything, but when
you read it, you will be
changed, inside and
out. That is the work
of Allah in our lives."
you will be changed
പെന്‍സിലിന്റെ കഥ
പൗലോ കൊയ്‌ലോ
ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത് നോക്കിയിരിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ചോദിച്ചു:
"നമ്മള്‍ ചെയ്ത എന്തിനെയെങ്കിലും പറ്റി കഥയെഴുതുകയാണോ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്?"
മുത്തശ്ശി എഴുത്തു നിര്‍ത്തിയിട്ട് പേരക്കുട്ടിയോട് പറഞ്ഞു:
"ഞാന്‍ നിന്നെക്കുറിച്ചെഴുതുകയാണ്, സത്യത്തില്‍. എന്നാല്‍ വാക്കുകളെക്കാള്‍ മുഖ്യം ഞാനുപയോഗിക്കുന്ന പെന്‍സിലാണ്. നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."
അവന്‍ ജിജ്ഞാസയോടെ ആ പെന്‍സിലിലേക്ക് നോക്കി. അതിന് യാതൊരു സവിശേഷതയും തോന്നിയില്ല.
"പക്ഷേ ഞാന്‍ കണ്ടിട്ടുള്ള മറ്റേതൊരു പെന്‍സിലിനെയും പോലെയാണല്ലോ ഇതും!"
"നീ കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഇതിന് അഞ്ചു ഗുണങ്ങളുണ്ട്. അവയെ മുറുകെ പിടിച്ചാല്‍ എല്ലായ്പ്പോഴും ലോകത്തോട് സമരസപ്പെട്ട് പോകാന്‍ കഴിയുന്നയാളായിത്തീരും നീ.
ഒന്നാമത്തെ ഗുണം: നിനക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത് നീയൊരിക്കലും മറക്കരുത്. ആ കൈയെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. അവന്‍ നമ്മളെ അവന്റെ ഹിതമനുസരിച്ച് നയിക്കുന്നു.
രണ്ടാമത്തെ ഗുണം: ഇടയ്ക്കിടെ, എഴുത്ത് നിര്‍ത്തിയിട്ട് ഞാനിതിന്റെ മൂര്‍ച്ച കൂട്ടുന്നു. അത് കാരണം പെന്‍സില്‍ അല്‌പം കഷ്ടപ്പെടുന്നുണ്ട്. എന്നാലത് കഴിയുമ്പോള്‍ അവന് കൂടുതല്‍ മൂര്‍ച്ച കൈ വരുന്നു. അത് പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാന്‍ പഠിക്കണം.
എന്തെന്നാല്‍ അവ നിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.
മൂന്നാമത്തെ ഗുണം: പെന്‍സില്‍ എപ്പോഴും ഒരു എറേസര്‍ ഉപയോഗിക്കാന്‍ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി. അതായത്, നമ്മള്‍ ചെയ്യുന്നതെന്തെങ്കിലും തിരുത്തുന്നത് ഒരു മോശപ്പെട്ട കാര്യമല്ല. അത് നമ്മളെ നീതിയുടെ വഴിയില്‍ നടക്കുവാന്‍ സഹായിക്കുന്നു.
നാലാം ഗുണം: ഒരു പെന്‍സിലില്‍ പ്രധാനം തടി കൊണ്ടുള്ള പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്. അത് കൊണ്ട് എപ്പോഴും നിന്റെ ഉള്ളിലുള്ളതിന് ശ്രദ്ധ നല്‌കുക.
ഒടുവിലായി, പെന്‍സിലിന്റെ അഞ്ചാമത്തെ ഗുണം: അത് എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതേ രീതിയില്‍, നീ ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാല്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാന്‍ ശ്രമിക്കൂ."
(പൗലോ കൊയ്‌ലോയുടെ 'ഒഴുകുന്ന നദിയെന്ന പോലെ' എന്ന പുസ്തകത്തില്‍ നിന്ന്.)
അടിമയുടെ അടിമ
പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാത്ത അലക്സാണ്ടർ വിഷദീകരിക്കാൻ ആവശ്യപ്പെട്ടു,
സന്ന്യാസി പറഞ്ഞു.
ഞാൻ മുന്‍കോപത്തെ എന്നേ ജയിച്ചു കഴിഞ്ഞു. കോപം ഇപ്പോൾ എന്റെ അടിമയാണ്. പക്ഷെ നിങ്ങൾ ഇപ്പോഴും മുന്‍കോപത്തിന്റെ അടിമയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ എന്റെ അടിമയുടെ അടിമയാണ് താങ്കൾ എന്ന് സാരം.
‘മുറിവുകൾ’
‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്.
രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച് നടക്കും.
♨പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും.
അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി.
ആ സമയത്താണ് കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട് മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്.
➰അച്ഛന് കോപം അരിച്ചുകയറി.
ദേഷ്യം കൊണ്ട് നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത് മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട് പുളഞ്ഞ ആ കുഞ്ഞ് അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.
പിന്നെയാണ് അറിയുന്നത്, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്!
ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന് ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത് ഞെട്ടലോടെയാണ് ആ പിതാവ് കേട്ടത്.
ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച് നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത് അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ് ആ കാഴ്‌ച കണ്ടത്.
✒ ഇരുമ്പുകമ്പി കൊണ്ട് മകന്‍ കാറില്‍ എഴുതിവെച്ചത് ഇങ്ങനെയായിരുന്നു:
>>> ‘I love my pappa’ <<<
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്.
⚠ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
പലരെയും തിരിച്ചറിയുന്നിടത്ത് സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും.
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
⌚ ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ.
✅ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന.
✖ വെറുപ്പുകൊണ്ട് ഒന്നും നേടുന്നില്ല.
✔ സ്‌നേഹം കൊണ്ട് പലതും നേടാനാകും.
ചെളി വാരിയെറിയല്‍...
••••••••••••••••••••
വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്...
എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു." (വിശുദ്ധ ഖുര്‍ആന്‍ 41/34)
പുല്ലിന്റെ നിറം
ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു :
പുല്ലിന്റെ നിറം മഞ്ഞയാണ്
ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു ,
ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു.
എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ് , കഴുത നിരപരാധി !!!
ചെന്നായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു :
രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?
രാജാവ് : അതെ
ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?
സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!
World's 8 superb sentences
--------------<>-------------
Shakespeare :
Never play with the feelings
of others because you may
win the game but the risk is
that you will surely lose
the person for a life time.
--------------------------------
Napoleon.
The world suffers a lot. Not
because of the violence of
bad people, But because of
the silence of good people!
--------------------------------
Einstein :
I am thankful to all those
who said NO to me It's
because of them I did it
myself.
--------------------------------
Abraham Lincoln :
If friendship is your weakest
point then you are the
strongest person in the
world.
--------------------------------
Shakespeare :
Laughing faces do not
mean that there is absence
of sorrow! But it means that
they have the ability to deal
with it.
----------------------
William Arthur :
Opportunities are like
sunrises, if you wait too
long you can miss them.
------------------------------
Hitler :
When you are in the light,
Everything follows you, But
when you enter into the
dark, Even your own shadow
doesn't follow you.
--------------------------------
Shakespeare :
Coin always makes sound
but the currency notes are
always silent. So when
your value increases
keep quiet.
മെന്‍ഷ്യസ്
മെന്‍ഷ്യസിന് എപ്പോഴും ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ശിഷ്യരില്‍ പ്രധാനിയായിരുന്ന കുങ്്-ടു ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു: "എല്ലാവരും തുല്യമായ രീതിയില്‍ മനുഷ്യരാണല്ലോ. എന്നാല്‍ ചിലര്‍ വലിയവരായിത്തീരുന്നു. മറ്റു ചിലരാകട്ടെ ചെറിയവരായി കഴിയുന്നു. ഇതിന്റെ കാരണമെന്താണ്?''
“ആര് തങ്ങളിലെ ഉദാത്തമായ സ്വഭാവരീതികളും കഴിവുകളും വളര്‍ത്തിയെടുക്കുന്നുവോ അവര്‍ വലിയ മനുഷ്യരായി മാറുന്നു. എന്നാല്‍, ആര് തങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നുവോ അവര്‍ ചെറിയ മനുഷ്യരായി തുടരുന്നു.''
തന്റെ മറുപടിയുടെ തുടര്‍ച്ച എന്നവണ്ണം മെന്‍ഷ്യസ് വീണ്ടും പറഞ്ഞു:
"ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ശ്രേഷ്ഠവും മാന്യവുമായ ഘടകങ്ങള്‍ ഏവയാണെന്നു മനസിലാക്കി അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കട്ടെ. അങ്ങനെ ചെയ്താല്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ജീവിതത്തിന്റ ശോഭ കെടുത്തിക്കളയില്ല."
പള്ളിയിലെ വികാരിയച്ചൻ മരിച്ചു. ശവമടക്ക് പണച്ചിലവുള്ള കാര്യമാണ്. ഇടവകക്കാർ പിരിവിനിറങ്ങി. ബർണാഡ് ഷായുടെ വീടിനു മുൻപിൽ എത്തിയപ്പോൾ പോകണോ പോകണ്ടയോ...ഒരു സംശയം. ഷാ വിശ്വാസിയല്ല, മാത്രമല്ല, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേർന്ന അപൂർവ്വ പ്രതിഭാസമാണ് അച്ചൻ എന്ന് നേരത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്തായാലും പോയി നോക്കാം, ഒരാൾ പറഞ്ഞു. നമ്മൾ ന്യായമായ കാര്യത്തിനാണ് പോകുന്നത്. കാശ് തരില്ല എന്നല്ലേ വരൂ, വെടിവെച്ചു കൊല്ലാനൊന്നും പോകില്ലല്ലോ. അങ്ങിനെ സംഘം ഷായുടെ വീട്ടിലെത്തി. ഷാ പൂമുഖത്തുണ്ട്, എന്തോ വായിച്ചിരിക്കുന്നു. കാര്യം പറഞ്ഞു. ഓരോ പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാറില്ലല്ലോ. ഷാ എണീറ്റു. സംഘം പിന്നോട്ട് ഒരു ചുവടു വച്ചു. ഷാ അകത്തേക്ക് പോയി. തോക്കെടുക്കാനാണ്. സ്ഥലം വിട്ടേക്കാം. സംഘം തിരിഞ്ഞു നടക്കാൻ തുടങ്ങി. ഗേറ്റിനടുത്തെത്തിയപ്പോൾ പുറകിൽ നിന്ന് ആരോ കൈകൊട്ടുന്നു. ഷായാണ്. "വരൂ." ഭാഗ്യം. വെടി കിട്ടില്ലെന്ന് മാത്രമല്ല സംഭാവന കിട്ടുകയും ചെയ്യും. "ഒരു പുരോഹിതന്റെ സംസ്കാരം നടത്തണമെന്നല്ലേ പറഞ്ഞത്?" "അതെ" ഒരു പൌണ്ട് ആണ് ആവശ്യം, അല്ലെ?" "അതെ." ഇതാ രണ്ടു പൌണ്ട് ഉണ്ട്. കിട്ടുമെങ്കിൽ ഒരെണ്ണത്തിനെക്കൂടി സംസ്കരിക്കൂ."
Cell
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.