ഇരട്ടി ലാഭം

ഉദാരതയുടെ മറ്റൊരു പേരായിരുന്നു ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍.
അബൂബക്കര്‍ സ്വീദ്ദീഖിന്റെ ഭരണകാലത്ത് ഒരിക്കല്‍ മദീനാ രാജ്യത്തില്‍ കടുത്ത ക്ഷാമം പടര്‍ന്നു. അപ്പോഴാണ് ശാമില്‍നിന്ന് ഒട്ടേറെ ഭക്ഷ്യവസ്തുക്കളുമായി ഉസ്മാനിന്റെ വണികസംഘം മദീനയിലെത്തുന്നത്. ഇരട്ടിക്കിരട്ടി ലാഭം കിട്ടുന്ന സമയമാണ്. ചരക്കുകള്‍ക്ക് വലിയ വിലപറഞ്ഞ് കച്ചവടക്കാര്‍ ചുറ്റും കൂടി.
'ഇരട്ടി പണം തരാം' എന്നൊരാള്‍
'അതിലേറെ തരാം എന്ന് മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട്' എന്നായി ഉസ്മാന്‍

'എന്നാല്‍ രണ്ടിരട്ടി'
'അതിലേറെ...'
'എന്നാല്‍ അഞ്ചിരട്ടി'
'അതിലേറെ'
'പത്തിരട്ടി'
'അതിലും ഏറെ' ഉസ്മാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
കച്ചവടക്കാര്‍ക്ക് അത്ഭുതമായി. പത്തിലേറെ ഇരട്ടി ലാഭം ഈ ചരക്കുകള്‍ക്ക് നല്‍കാന്‍ മാത്രം വലിയ മുതലാളി അറേബ്യയില്‍ ആരാണുള്ളത്?
കച്ചവടക്കാര്‍ നോക്കിനില്‍ക്കെ, ആ ഭക്ഷണച്ചരക്കുകള്‍ മുഴുവന്‍ ഉസ്മാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.
ദാനത്തിന് എഴുന്നൂറ് ഇരട്ടി ലാഭം തരാമെന്ന അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്റെ ചിരിയുടെ അര്‍ഥം
('സൌന്ദര്യത്തിന്റെ മതം' എന്ന പുസ്തകത്തിൽ നിന്ന്)

Wisdom

✍Knowing others is intelligence; knowing yourself is true wisdom.✍
- Lao-Tzu

Proverb

The clever thief hides in plain daylight.
-American Proverb

Proverb

A cat may go to a monastery, but she still remains a cat.
-African Proverb, Ethiopia

Yiddish Proverb

If you play with a cat, you must not mind her scratch.

One lie is a lie, two lies are lies, but three is politics!

Lovers and thieves always look for darkness.

The crow flies sky high and lands on a pig.

No man suffers from another's sins--he has enough of his own.

If you want people to think you are wise, agree with them.

Good news always comes from far away.

Lose an hour in the morning, chase it all day.

നന്മ

സമൂഹത്തിന്  വേണ്ടീ എന്ത് ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ഒരു വ്യക്തിയുടെ ജീവിത
വിജയത്തിന്റെ മാനദണ്ഡം. -റുഡോള്‍ഫ് വീര്‍ഷോ.

നന്മ രക്ഷക്കും തിന്മ ശിക്ഷക്കും നിമിത്തമാവാതെ നിര്‍വാഹമില്ല.

Beauty is truth, Truth is beauty that's all- John Keats

Do good for your own good.- Proverb

തിന്മക്ക് പകരം നന്മ തിരിച്ച് നല്‍കുന്നതിലാണ് പൗരുഷം.

നന്മയും തിന്മയും ഒരിക്കലും സമമാവുകയില്ല. തിന്മയെ നിങ്ങള്‍ നന്മ കൊണ്ട്
നേരിടുക. നിങ്ങളുടെ കഠിന ശത്രുപോലും അപ്പോള്‍ നിങ്ങളുടെ ആത്മമിത്രമായി
മാറുന്നത് കാണാം. - വിശുദ്ധ ഖുര്‍ആന്‍

ദുഷ്ടന്മാര്‍കൂം ശിഷ്ടന്മാര്‍ക്കും ദാനം കൊടുക്കുക. അത് ഒരു വശത്ത് നന്മ
വര്‍ദ്ധിപ്പിക്കുകയും മറുവശത്ത് തിന്മയെ തടയുകയും ചെയ്യും.

ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്, "നിന്നെ സമ്പന്നനാക്കാത്ത ദൈവം നിനക്ക് എന്താണ്
 നല്ലതെന്ന് നിന്നെക്കാള്‍ നന്നായി അറിയുന്നവനാകുന്നു."

The streams of truth flows through its channels of mistakes.

ആരെയെങ്കിലും നിങ്ങള്‍ക്കൊഴിവാക്കണമെന്നുണ്ടെങ്കില്‍ അവരുടെ നന്മക്കായുള്ള
എന്തെങ്കിലും അവരോട് പറഞ്ഞാല്‍ മതി- ആഫ്രിക്കന്‍ പഴമൊഴി.

തിന്മയുടെ നിജയത്തിന് അത്യാവശ്യമായിട്ടുള്ള ഒരേ ഒരു കാര്യം നല്ലവര്‍ ഒന്നും
 ചെയ്യാതിരിക്കലത്രെ. - എഡ്മണ്ട് ബര്‍ക്ക്.

നന്മയു തിന്മയും ഒരുമിച്ചാണ് ലോകത്തില്‍ വളരുന്നത്. -ജോണ്‍ മില്‍ട്ടണ്‍.

പാതിസത്യം പലപ്പോഴും കള്ളമായിരിക്കും. - ബെ. ഫ്രാങ്ക്ലിന്‍.

സത്യമാണ് യഥാര്‍ഥ ശക്തി എന്നതിനാല്‍ നമ്മുടെ കര്‍മ്മവും അതിന്റെ
അടിസ്ഥാനത്തിലായിരിക്കണം.- എബ്രഹാം ലിങ്കണ്‍.

സത്യം നമുക്കെതിരായാലും നാം സത്യത്തിനെതിരാവരുത്.

ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതുതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കാനില്ല.- ഗാന്ധിജി

രണ്ടുതരം ആളുകള്‍ ദുഖിച്ചേ തീരൂ, ഒന്ന് നിത്യവും പാപകര്‍മ്മങ്ങളിലേര്‍പ്പെടുന്നവര്‍. രണ്ട് ഒരു സല്‍ക്കര്‍മ്മവും ചെയ്യാത്തവര്‍.

ദുഖിക്കേണ്ടതില്ലാത്തത് രണ്ട് കൂട്ടര്‍ക്കാണ് , നിത്യവും ക്ലേശിച്ച് സല്‍ക്കര്‍മ്മം ചെയ്യുന്നവര്‍, മറ്റേത് തീരെ പാപം ചെയ്യാത്തവരും.

പിരിഞ്ഞകലേണ്ടത് രണ്ട് കൂട്ടരില്‍ നിന്നാണ്. നന്മയും തിന്മയുമില്ല ശിക്ഷയും രക്ഷയുമില്ല. ഈ ഭൗതിക ലോകത്ത് ഞാനെന്തിനാണോ അതിലപ്പുറം എനിക്കൊന്നുമില്ല എന്ന് വാദിക്കുന്നവരില്‍ നിന്നും അശ്ലീലം കാണുന്നതില്‍ നിന്ന് കണ്ണിനെയും, അസഭ്യം കേള്‍ക്കുന്നതില്‍ നിന്ന് കാതിനെയും, പാപേഛയില്‍ നിന്നും  അത്യാര്‍ത്തിയില്‍ നിന്നും മനസ്സിനെ വിലക്കാത്തവരുമത്രെ അവര്‍.

നന്മ കല്പ്പിക്കുന്നവന്‍ അതനുസരിക്കുന്നവനേക്കാള്‍ സൗഭാഗ്യവാനല്ല.

തെറ്റ് കൂടുതല്‍ വെളിവാകുന്നതും ശരിപ്പെടുത്താവുന്നതുമാണ്, സത്യമാവട്ടെ ആഴങ്ങളില്‍ മറഞ്ഞിരിപ്പായിരിക്കും. - ഗോയ്‌ഥെ

അസത്യത്തിലൂടെ സത്യം പ്രവചിക്കാനാവില്ല.- ഗാന്ധിജി

സത്യം പുഷ്പത്തെപ്പോലെ മൃദുലവും വജ്രത്തെപ്പോലെ കഠിനവുമാണ്.-ഗാന്ധിജി.

ഒരു തെറ്റ് അതിലെ ശരിയുടെ അളവിനേക്കാള്‍ അപകടകാരിയാണ്.

അശുദ്ധ മാര്‍ഗങ്ങള്‍ അശുദ്ധല്‍ക്ഷ്യത്തിലെത്തിക്കുന്നു. -ഗാന്ധിജി.

തെറ്റും ശരിയും വേര്‍തിരിക്കുന്നത് ഒരുപക്ഷെ ഒരു തലനാരിഴയായിരിക്കും.-ഒമര്‍ ഖയ്യാം.

തെറ്റുകള്‍ തിരുത്താം, തെറ്റില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാം.

പെരുമാറ്റം

പ്രശാന്തമനസ്കനായിരിക്കുക, അമിതപ്രതികരണം ഒഴിവാക്കുക.

ബന്ധം ബന്ധനമാകരുത്.

അതിര് കടന്ന് അഹങ്കരിക്കുന്നത് നന്നല്ല.

അസൂയ മുഴുത്തവന്‍ സ്വന്തം കുറവുകളെപ്പറ്റി അറിയുന്നില്ല.

അവനവന് നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അന്യര്‍ക്ക് ഉപദേശിക്കരുത്.

ചിലര്‍ക്ക് വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളുകളെ അമ്പരപ്പിക്കാനേ അറിയൂ.

വിഡ്ഢികള്‍ക്ക് പൊങ്ങച്ചത്തിന് വക നല്‍കി ബുദ്ധിമാന്മാര്‍ ശല്യമൊഴിവാക്കുന്നു.

സ്വന്തം ശുദ്ധി നിലനിര്‍ത്തുന്നത് കൊള്ളാം, മറ്റുള്ളവര്‍ക്കത് ശല്യമുണ്ടാക്കരുത്.

കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണ് കൊല്ലുന്നതിനേക്കാള്‍ വലിയ കുറ്റം.

ഉള്ളത് പങ്കിടാതെ വഴക്കടിച്ചാല്‍ ഉള്ളതും നഷ്ടമാവും.

അഭയം നല്‍കിയവനെ നശിപ്പിക്കുന്നത് സ്വന്തം നാശത്തിന് തന്നെ വഴിയൊരുക്കലാണ്.

വേഷം കെട്ടല്‍ ദോഷം ചെയ്യും.

നിങ്ങളുടെ ഓരോ പ്രവൃത്തിക്കും സ്തുതി പാടുന്നവര്‍ നിങ്ങള്‍ക്ക് ഗുണം വരണമെന്ന് ആഗ്രഹിക്കുന്നവരല്ല. നിങ്ങള്‍ക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ്.

ശത്രുവിന് നേരെ അസ്ത്രം തൊടുത്തുവിടുമ്പോള്‍ ഓര്‍ക്കുക. മറുവശത്ത് നിന്നും നിന്നെയും അസ്ത്രങ്ങള്‍ തേടി വരും.

സ്വര്‍ണ്ണത്തിന്റെ അരപ്പട്ടകെട്ടി മറ്റുള്ളവര്‍ക്ക് സേവ ചെയ്യുന്നതിനേക്കാളും നല്ലത് ഉണക്കച്ചപ്പാത്തി തിന്ന് വീട്ടിലിരിക്കുന്നതാണ്.

ഒരു നീചനോട് യാചിച്ചു വാങ്ങുന്ന മധുരപലഹാരത്തേക്കാള്‍ ഉത്തമം ഒരു സുകൃതന്‍ മനസ്സറിഞ്ഞ് തരുന്ന കാഞ്ഞിരക്കുരുവാണ്.

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍.

ബുദ്ധിയുള്ളവര്‍ എപ്പോഴും വിനയാന്വിതരായിരിക്കും.പഴങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ കൊമ്പുകള്‍ താഴ്ന്നിരിക്കുമല്ലോ.

നിങ്ങളെപ്പറ്റി കവിഞ്ഞ ഉല്‍ക്കണ്ഠ കാണിക്കുന്നവരെ സൂക്ഷിക്കുക.

വാക്കുകള്‍ ഒരാളുടെ തനിനിറം വ്യക്തമാക്കുന്നു.
ആരൊക്കെയാണ് നിങ്ങളുടെ കൂട്ടുകാര്‍ എന്ന് നോക്കി മറ്റുള്ളവര്‍ക്ക് നിങ്ങളെ വിലയിരുത്താന്‍ കഴിയും.

നിങ്ങള്‍ ഉയരത്തിലാണെന്ന അഹംഭാവം വെച്ച് താഴേക്കിടയിലുള്ളവരോട് അതിക്രമം പ്രവര്‍ത്തിക്കരുത്.

മയങ്ങുന്നവര്‍ വിഡ്ഢികളാണ്.

ഒരു വിഡ്ഢിയുടെ നാവിന് അവന്റെ കഴുത്തറുക്കാനുള്ളത്ര നീളമുണ്ടാവും.

Say "sorry" at the right moment.

If you want to gather honey, don't kick over the bee hive.

Make common sense your best friend

നിങ്ങള്‍ പുഴുവായി പെരുമാറിയാല്‍ മറ്റുള്ളവര്‍ നിങ്ങളുടെ മേല്‍ ചവിട്ടുന്നു എന്നതില്‍ അവരെ എന്തിന് കുറ്റപ്പെടുത്തുന്നു.- ആഫ്രിക്കന്‍ പഴമൊഴി.

നിന്റെ കാലിന് വേദനയുണ്ടെന്ന് ഒരിക്കലും നിന്റെ ശത്രുവിനോട് പറയരുത്.-ആഫ്രിക്കന്‍ പഴമൊഴി.

വാഗ്ദാനം ചെയ്‌ത് വൈകിപ്പിക്കുന്നവന് നന്ദി നഷ്ടമാവുന്നു.-അമേരിക്കന്‍ പഴമൊഴി.

നിങ്ങളുടെ സുഹൃത്തിനെ രഹസ്യമായി ശാസിക്കുക, പരസ്യമായി പുകഴ്ത്തുക.- ആഫ്രിക്കന്‍ പഴമൊഴി.

സ്വന്തം ശക്തി അറിഞ്ഞിട്ടും മറ്റുള്ളവരെ ഉപദ്രവിക്കതിരിക്കുന്നവനാണ് അനുഗ്രഹിക്കപ്പെട്ടവന്‍.-ആഫ്രിക്കന്‍ പഴമൊഴി.

മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക. കാരണം സ്വയം തെറ്റ് ചെയ്‌ത് അതില്‍ നിന്ന് പഠിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല.- ആസ്ട്രേലിയന്‍ പഴമൊഴി.

ഒരിക്കലും നീ നിന്നെക്കുറിച്ച് നല്ലതോ ചീത്തതോ പറയരുത്. കാരണം നല്ലത് പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കില്ല. മോശം പറഞ്ഞാല്‍ പറഞ്ഞതിലും എത്രയോ കൂടുതല്‍ അവര്‍ വിശ്വസിക്കും.- ആസ്ട്രേലിയന്‍ പഴമൊഴി.

Positive attitude pays

Different strokes for different folks.

Listening is art. Listen with your eyes also.

നിങ്ങളറിയുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.- കവിവാക്യം.

സാദൃശ്യമില്ലാത്തവരെ അനുകരിക്കുന്നതില്‍ നിന്നാണ് ഒട്ടുമിക്ക പെരുമാറ്റവൈകൃതങ്ങളും ഉത്ഭവിക്കുന്നത്. ഡോ. ജോണ്‍സണ്‍.

താനനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വകവെച്ച് കൊടുക്കാത്തവന്‍ അസ്വതന്ത്രനായിരിക്കും. W.H. വൈറ്റ്.

എല്ലാ ആഢംബരങ്ങളും ധാര്‍മ്മികതയെയും നാടിനെയും  ദുശിപ്പിക്കും. ജോസഫ് യോബര്‍ട്ട്.

ചത്ത സിംഹത്തിന്റെ താടിരോമം ഒരിക്കലും പറിക്കരുത്. മാര്‍ഷല്‍.

സ്വയം സത്യസന്ധനാകുന്നതിലൂടെ ലോകത്തിലൊരു തെമ്മാടിയെങ്കിലും കുറഞ്ഞതായി സമാധാനിക്കുക.- തോമസ് കാര്‍ലെ.

വൈദികന് ഭ്രാന്തു പിടിക്കുന്നതാണ് ഏറ്റവും വലിയ ഭ്രാന്ത്.

നിങ്ങളുടെ ഉയര്‍ച്ചയിലും ആളുകളോട് മാന്യമായി പെരുമാറുക. നിങ്ങളുടെ താഴ്ചയില്‍ അവരുമായി ഇടപഴകേണ്ടിവരും-  വില്‍സണ്‍ മിഡ്നര്‍

നിഷ്‌കളങ്കതയും ആരോഗ്യവുമാണ് ഒരാളുടെ ഉറ്റമിത്രങ്ങള്‍, സമ്പന്നനാണെന്നുള്ള നാട്യമില്ലായ്മയാണ് ഏറ്റവും വലിയ സ്മ്പത്ത്.- ഒലിവര്‍ ഗോള്‍ഡ് സ്മിത്ത്.

ദുഷ്ടസഹവാസം സമുദ്രസഞ്ചാരം പോലെയാണ്.മുങ്ങിമരണം സംഭവിച്ചില്ലെങ്കിലും അതപകടമാണ്.

തന്നില്‍ തന്നെ ഒറ്റപ്പെട്ടവന്‍ എത്ര വലിയവനാണെങ്കിലും അപൂര്‍ണ്ണനാണ്.

ദുരഭിമാനം മറ്റുള്ളവരിലെ അഭിമാനത്തെ വെറുക്കുന്നു.- ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍.

ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. മൗനം പൂണ്ടുകൊള്ളുക, അതിലാണ് സമധാനം. പാഴ്വാക്കുകള്‍ വര്‍ജ്ജിക്കുക, അതിന്റെ അനന്തരഫലം ദുഖമായിരിക്കും.

പാഴ്വര്‍ത്തമാനം പറയാവുന്നതാണെങ്കില്‍ തന്നെ അത് കൊണ്ട് പ്ര്യോജനമില്ല. പറഞ്ഞുകൂടാത്തതാണെങ്കിലോ അതവന് നാശകരവുമാകുന്നു.

ഒരു വാക്ക് ഞാന്‍ പറഞ്ഞുപോയാല്‍ അതെന്റെ യജമാനനായി. പറയുന്നത് വരെ ഞാനതിന്റെ യജമാനനാണ്.

 സ്വന്തം നാവിന്റെ തണലാണ് ഒരുവന് ഏറ്റവും നല്ല തണല്‍.

കാര്യങ്ങള്‍ അന്ധമായി വിശ്വസിക്കുന്നതാണ് മനുഷ്യമനസ്സിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം.- ടി. എച്ച്. ഹക്‌സലി.

ധനം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ജനം അകറ്റപ്പെടുന്നു.അത് വിതരണം ചെയ്യുന്നതിലൂടെ അവരെ ഒരുമിപ്പിക്കാം- കണ്‍ഫ്യൂഷസ്.

ജീവിതം അത്ര ഹ്രസ്വമല്ല. മര്യാദ കാണിക്കാന്‍ വേണ്ടുവോളം സമയം ഇവിടെയുണ്ട്.- എമേഴ്സണ്‍.

മാന്യത കൊണ്ട് ഒന്നും നഷ്‌ടമാകില്ല, എന്നാല്‍ എല്ലാം നേടിയെടുക്കുകയും ചെയ്യാം.-ലേഡിമൊണ്ടേഗു.

രണ്ട് കാര്യങ്ങള്‍ ഏതൊരു മനുഷ്യനും അലങ്കാരമാണ്. ഒന്ന് ദൈവഭക്തി, രണ്ട് വിഹിതമായ ധനം.

ചാപല്യത്തില്‍ നിന്നാണ് ക്രൂരത പൊട്ടിമുളക്കുന്നത്.

ഞാന്‍ ഭാഗ്യവാന്‍ എന്നറിയപ്പെടുന്നതിനേക്കാള്‍ നല്ലവന്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. - പ്ലേറ്റോ.

തുറന്ന പോരിനിറങ്ങുന്നതിനേക്കാല്‍ പാതകമായിരിക്കും നിഷ്പക്ഷ നിലപാട്.- ലൂയിസ് ഡി. ഫ്രാന്‍സിസ്.

ആത്മപ്രശംസയും ആത്മനിന്ദയും ഒരുപോലെ തെറ്റാണ്. - ഗോയ്‌ഥെ.

അപവാദം നികൃഷ്‌ടമാണ്. തുടച്ചുനീക്കല്‍ നിര്‍ബന്ധവും- ജോണ്‍ ഹേവുഡ്.

സത്യസന്ധതയേക്കാള്‍ വിലയേറിയതായി മറ്റൊന്നുമില്ല.- ഷേക്സ്പിയര്‍.

സ്വന്തം നേട്ടവും താല്പര്യങ്ങളും പരിഗണിച്ചാണ് തെറ്റുകുറ്റങ്ങള്‍ നാം അളക്കുന്നത.- മൈക്കള്‍ ഡി. മോണ്ടെയ്ന്‍.

വെറും പറച്ചിലിന് വേണ്ടിയല്ല ചിലത് പറയാനുണ്ട് എന്ന നിലക്കായിരിക്കണം ഉദ്ബോധനം.- റിച്ചാര്‍ഡ് പെറ്റ്ലി.

അപരന്റെ പ്രശസ്തിയുടെ മണവില്‍ പെരുമ വളര്‍ത്തുന്നവന്‍ വെറുക്കപ്പെടേണ്ടവനാണ്.- ജോണ്‍ഗേ.

അഗ്നി ചൂടു തരുമ്പോള്‍ നാം അതിനെ വാഴ്ത്തുന്നു. അത് കൈപൊള്ളിക്കുമ്പോള്‍ നാം അതിനെ പഴിക്കുന്നു.- വിവേകാനന്ദന്‍.

കടും പിടുത്തം മോശപ്പെട്ടതും സ്ഥിരത പുലര്‍ത്തല്‍ ഗുണകരവുമാണ്.- തോമസ് ബ്രൗണ്‍.

നമുക്ക് മഹത്വത്തോട് ഒരു കൂറുമില്ല. എന്നാല്‍ മഹത്വത്തെ വാഴ്ത്തുന്നതിനെ  സ്നേഹിക്കുന്നതില്‍ നാം മുന്‍പന്തിയിലാണ്.- തോമസ് കാര്‍ലെ.

ഉത്തമ മാതൃകയാണ് ഏറ്റവും നല്ല ഉപദേശം.- ഗാന്ധിജി.

ആദ്യം ആള്‍ക്കൂട്ടത്തില്‍ നിന്ന് പഠിക്കുക.ശേഷം അവരെ പഠിപ്പിക്കുക.- മാവോസെതൂങ്.

ഈ ലോകം അത്യല്‍സാഹിക്കുള്ളതാണ്.- എമേഴ്സണ്‍.

ഇന്ന് നടക്കുന്ന അക്രമണങ്ങള്‍ക്ക് കാരണമായി ഇന്നലെ നടന്ന അതിക്രമങ്ങളെ കണ്ടുപിടിക്കുന്നത് ഹീനമാര്‍ഗ്ഗമാണ്.

സ്വന്തം ഉദ്ദേശവും പരിശ്രമവും കൂടാതെ നമ്മുടെ വല്ല ഗുണത്തേയും നശിപ്പിക്കുകയോ വല്ല ഗുണവും നമ്മളില്‍ വളര്‍ത്തുകയോ ചെയ്യാവുന്ന ഒരു മാര്‍ഗ്ഗവും ഇന്നെ വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല,- സയ്യിദ് മൗദൂദി.

പെരുമാറ്റത്തിന്റെ പ്രതിഫലനമായിരിക്കും നമ്മുടെ സ്വഭാവം.- അരിസ്റ്റോട്ടില്‍.

യാചകരോട് യാചിച്ചാല്‍ നിങ്ങളൊരിക്കലും ധനികനാവുകയില്ല. - ജെയിംസ് കില്ലി.

എല്ലാം മറ്റുള്ളവരില്‍ നിന്ന് പകര്‍ന്ന് കിട്ടില്ല. സ്വന്തത്തില്‍ നിന്ന് പലതും പഠിക്കണം.-സ്വാമി വിവേകാനന്ദന്‍.

കുഴിമാടത്തില്‍ പശ്ചാത്താപങ്ങള്‍ക്ക് സ്ഥാനമില്ല.- ഐസക് വാട്ട്സ്.

ഉപദേശങ്ങള്‍ വിവേകത്തോടെ സ്വീകരിക്കണം. ചിലരുടെ ഉപദേശങ്ങള്‍ പലപ്പോഴും അപകടത്തിലേക്ക് നയിക്കും.

മുഖസ്തുതി കേട്ട് മയങ്ങുന്നവര്‍ക്ക് നഷ്‌ടങ്ങളും കഷ്‌ടങ്ങളും സംഭവിക്കും.

മര്‍ക്കടമുഷ്ടി അപകടമാണ്.

അതിമോഹം ചക്രം ചവിട്ടും, അമിതാഹാരം ആലസ്യമുണ്ടാക്കും.

വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്.

കടിച്ചത് വിട്ട് മറ്റൊന്നിനെ പിടിക്കാന്‍ പോയാല്‍ കടിച്ചതും പിടിച്ചതും പോയത് തന്നെ.

അതിബുദ്ധിയും കുബുദ്ധിയും ഒരുപോലെ.

നേട്ടങ്ങള്‍ കോട്ടങ്ങള്‍ക്ക് കാരണമാവരുത്.

അമിതമായ സ്നേഹപ്രകടനം വഞ്ചനയുടെ ലക്ഷണമാണ്.

തന്റെ കുറ്റവും കുറവും നോക്കി വേണം മറ്റുള്ളവരെ ഉപദേശിക്കാന്‍. അല്ലെങ്കില്‍ അത് പരിഹാസ്യമാവും.

അര്‍ഹതയില്ലാത്തതാഗ്രഹിക്കരുത്.

വാശി വിനാശമേ കൊണ്ടുവരൂ.

താഴ്‌മയാണ് ഉയര്‍ച്ചയുടെ നിദാനം.

ആരുടെയും വൈരൂപ്യത്തെ നാം കളിയാക്കാന്‍ മുതിരരുത്.

രണ്ട് വഞ്ചിയിലും കാലിടുന്നത് അപകടമാണ്.

നമ്മുടെ നേട്ടങ്ങളില്‍ കൂട്ടുകാരെ പങ്കുകാരാക്കുക. അപ്പോള്‍ നമുക്ക് കോട്ടം വരുമ്പോള്‍ അവര്‍ നമ്മെ സഹായിക്കാനെത്തും.

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ.

തനിക്ക് വേണ്ടി മാത്രം ജീവിച്ചവന്‍ ജീവിക്കാത്തതിന് തുല്യം.

സ്വാശ്രയമാണ് പരാശ്രയത്തേക്കാള്‍ നല്ലത്.

മനുഷ്യനെ മനുഷ്യനാക്കുന്നത് ഉത്തമ സ്വഭാവം.

അച്ചടക്കമുള്ള മനസ്സ് അതാണ് ജീവിത വിജയത്തിനാധാരം. ആവശ്യമില്ലാത്തതില്‍ തലയിടാതിരിക്കലാണ് അച്ചടക്കത്തിന്റെ ലക്ഷണം. കണ്ടമുറത്തിലൊക്കെ കൊത്തിക്കയറുന്നത് ഒട്ടും നല്ലതല്ല.

അപ്രിയമായ സത്യം പറയരുത്.

മറ്റുള്ളവരുടെ സ്വഭാവവും രീതിയും മനസ്സിലാക്കി വേണം ഓരോ കാര്യവും അവതരിപ്പിക്കാന്‍.

അവിവേകികളായ ആളുകളുടെ സംസാരത്തിലിടപ്പെട്ട് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തരുത്

അറിയാന്‍

മര്‍ദ്ദനഭരണം നിലനില്‍ക്കുന്നത് അതിന് അധികാരമുണ്ടെന്നതിന്റെ പേരിലല്ല. ജനം അത് സഹിക്കുന്നത് കൊണ്ട് മാത്രമാണ്.- ഷേക്സ്പിയര്‍.

ഇരിക്കും മുമ്പ് കാല്‍ നീട്ടരുത്.

പണമുള്ളവനേ മണമുള്ളൂ.

കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ സാധിക്കുകയില്ല.

പോകേണ്ടത് പോയേ വേണ്ടത് തോന്നൂ.

ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ശക്തിരഹസ്യം.- രാഷ്‌ട്രീയത്തില്‍, യുദ്ധത്തില്‍, കച്ചവടത്തില്‍, ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വ മേഖലകളിലും.- എമേഴ്‌സണ്‍.

ഉണ്ടവനറിയുമോ ഉണ്ണാത്തവന്റെ വിശപ്പ്.

മനോഹരമായ വസ്ത്രമാണ് ഒഴിവു സമയം, പക്ഷെ സദാ അത് ധരിച്ചുകൊണ്ട് നടക്കരുത്.- ആനന്‍

ഉപയോഗശൂന്യമായ ജീവിതം അകാലത്തിലെ മരണമാണ്.- ഗോയ്‌ഥെ.

ജീവിതം പ്രവര്‍ത്തിക്കാനുള്ളതാണ്, അല്ലാത്ത പക്ഷം ജീവിതം മരണമാകുന്നു.- ലൂയിസ് മോറിസ്

മനുഷ്യന്‍ മൂന്നു വിധം, ദൃഢവാന്‍, അതിദൃഢവാന്‍, ദുര്‍ബലന്‍. ഒന്നാമന്‍ എന്ത് പ്രശ്നമുണ്ടായാലും പരിഭ്രമമുണ്ടാവുകയില്ല, ഏറ്റവും ദൃഢതയുള്ളവന്‍ തയ്യാറെടുപ്പുകാരനാണ്, നാശങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് തന്നെ അവനത് ഗ്രഹിക്കുകയും ഉടനെ പരിഹാരം തേടുന്നതുമാണ്.നാശം സംഭവിക്കുന്നവരെപ്പോലും സംശയിക്കുന്നവരാണ് ദുര്‍ബലര്‍.

നമ്മുടെ പൂര്‍വ്വികര്‍ ഈ മണ്ണിലും വ്വെള്ളത്തിലും വിഷം കലര്‍ത്തിയിട്ടല്ല നമ്മെ ഏല്പ്പിച്ചത്.
നാം ഉപയോഗിക്കുന്ന ഈ മണ്ണൂം വെള്ളവും നമുക്ക് സ്വന്തമല്ലല്ലോ.? നമ്മള്‍ ഇത് കൈവശം വെച്ചിരിക്കുന്നവര്‍ മാത്രം.

തീര്‍ച്ചയായും ദൈവം നിങ്ങളുടെ ശരീരത്തിലേക്കും രൂപഭംഗിയിലേക്കും നോക്കുന്നില്ല, എന്നാല്‍ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നോക്കും.- മുഹമ്മദ് നബി

നമ്മള്‍ നല്ലത് എന്ന് കരുതുന്ന പലതും നമുക്ക് ദോശമേ ചെയ്യൂ.

കാത്തിരിക്കുമെങ്കില്‍ ഒരു മനുഷ്യന് എല്ലാം വന്ന് ചേരും.

വിജയത്തെയും വിനാശത്തെയും ഒരുപോലെ നേരിടുക. ആ രണ്ട് കാപട്യങ്ങളെയും ഒരുപോലെ കണക്കാക്കുക. - കിപ്ലിംഗ്.

പുരക്ക് തീവെക്കുന്നവനും ചിലപ്പോള്‍ പൊള്ളും.

നിങ്ങളുടെ മരത്തില്‍ കായ് പിടിക്കുമ്പോള്‍ സന്തോഷിക്കുക.പക്ഷെ അത് പാകമാകുന്നത് വരെ പറിച്ചെടുക്കാതിരിക്കുക.

വിഡ്ഢി ദിനം വിഡ്ഢികള്‍ക്കുള്ളതാണ്.

ഒരില വേണ്ടിടത്ത് തടി കൊണ്ട് കാര്യമില്ല, ഇല തന്നെ വേണം.

"കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം
സുന്ദരമെന്ന് നിരൂപിക്കും വിരൂപന്മാര്‍"- തുഞ്ചത്തെഴുത്തച്ചന്‍.

വേരും തടിയും തമ്മില്‍ ബന്ധമറ്റ മരം നിലനില്‍ക്കില്ല.

മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുമെങ്കില്‍ ഈ ലോകത്തിന്റെ ഘടന തികച്ചും അബദ്ധപൂര്‍ണ്ണവും അനീതിപരവും അര്‍ഥരഹിതവുമത്രെ.

കഴുകന്‍ കൊത്തിവലിക്കുക ചീഞ്ഞളിഞ്ഞ ശവങ്ങളാണ്.

ജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖിക്കലാണെന്ന് വിശ്വസിക്കുന്നവര്‍ അസംതൃപ്തരായിരിക്കും. മോഹങ്ങളുടെ തടവറയില്‍ നിന്ന് അവര്‍ക്കൊരിക്കലും മോചനമുണ്ടാവില്ല.

നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കൂ, മുകളിലുള്ളവരിലേക്ക് നോക്കരുത്.- മുഹമ്മദ് നബി.

ശത്രുക്കളെ മിത്രങ്ങളും പരാക്രമികളെ പരോപകാരികളും മര്‍ദ്ദകരെ മനുഷ്യസ്നേഹികളുമാക്കി മാറ്റുന്നതിലാണ് മഹത്വം.

എതിര്‍പ്പില്ലെന്നറിഞ്ഞാല്‍ അത്യാവശ്യക്കാര്‍ ധാരാളം വരും, അവര്‍ പിന്നെ ഒന്നും ബാക്കി വെക്കില്ല്ല.

സജ്ജനങ്ങളുമായുള്ള സഹവാസം സദ്ഗുണങ്ങളെ ഉണ്ടാക്കുന്നു.

ഉദാസീനതയുടെ സുറുമ കണ്ണില്‍ നിന്ന് തുടച്ചുകളയുക. നാളെ നീ തന്നെ ഖബറിനകത്ത് ഒരുപിടി സുറുമയായിത്തീരും.

സല്‍ക്കീര്‍ത്തിയെക്കാള്‍ ഭദ്രമായ കോട്ടയില്ല.

പത്തു ഫഖീറുമാര്‍ ഒരു വിരിപ്പില്‍ സുഖമായുറങ്ങും. എന്നാല്‍ രണ്ട് രാജാക്കന്മാര്‍ ഒരു നാട്ടില്‍ സമാധാനത്തോടെ വാഴുകയില്ല.

രോഗം പിടിപെട്ടാലേ ആരോഗ്യത്തിന്റെ വിലയറിയൂ.

ദുര്‍ബലന് ശക്തി ലഭിച്ചാല്‍ അയാള്‍ എണീറ്റ് ശക്തന്റെ കൈ ഞെരിച്ച് കളയും.

സംതൃപ്തി ഒരു ധനികന്റെ വയറിനെ നിറക്കുന്നില്ലെങ്കില്‍ ശവക്കുഴിയിലെ മണ്ണിന് മാത്രമേ അത് നിറക്കാനാവൂ.

താണ ഇരുമ്പ് കൊണ്ട് അരിവാള്‍ ഉണ്ടാക്കാനാവില്ല.

കിണറ്റിലെ കല്ല് ഒരിക്കലും നഷ്ടപ്പെടുന്നില്ല.- ആഫിക്കന്‍ പഴഞ്ചൊല്ല്.

ആദ്യ ദിവസം ഒരാള്‍ അതിഥി, രണ്ടാം ദിവസം ഭാരം, മൂന്നാം ദിവസം കീടം. -അമേരിക്കന്‍ പഴമൊഴി.

എല്ലാ കയറിനും രണ്ടറ്റമുണ്ട്.- ചൈനീസ് പഴമൊഴി.

തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട്.

ഒന്നില്ലാതെ മറ്റൊന്നില്ല.

ഞാന്‍ അല്ല; ഞങ്ങള്‍.

ശത്രുവിന്റെ ശത്രു മിത്രമാണ്.

പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പ് എല്ലായ്പ്പോഴും കൂരിരുട്ടായിരിക്കും. - തോമസ് ഫുള്ളര്‍.

അമിത വെളിച്ചമുള്ളീടത്ത് നിഴലുകള്‍ കൂടുതല്‍ ഇരുണ്ടിരിക്കും.- ഗോയ്‌ഥെ.

ഭൂമി ജീവിച്ചിരിക്കുന്നവര്‍ക്കാണ്, മരിച്ചവര്‍ക്കുള്ളതല്ല.- തോമസ് ജഫേഴ്സണ്‍.

ശത്രുവിന്റെ മൃതശരീരം എപ്പോഴും മധുരം മണക്കും. - ഓലസ് വൈറ്റല്യസ്.

നിരാലംബന് പുല്‍ക്കൊടിയും ആശ്രയം.

സിഗരറ്റിന്റെ ഒരറ്റത്ത് തീ, മറ്റെ അറ്റത്ത് വിഡ്ഢി.- ഡോക്ടര്‍ ജോണ്‍സണ്‍.

ചൂണ്ടയില്‍ നിന്ന് രക്ഷപ്പെടുന്നതെപ്പോഴും വലിയ മത്സ്യങ്ങളാണ്. - ജപ്പാനീസ് പഴമൊഴി

നിയമങ്ങള്‍ പാവപ്പെട്ടവനെ ഞെരുക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെ കയ്യടക്കുന്നു.- ഒലിവര്‍ ഗോള്‍ഡ് സ്മിത്ത്.

സമൂഹം അക്രമത്തിന് സാഹചര്യത്തിന് സാഹചര്യമൊരുക്കുന്നു, അക്രമി അതിനെ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. എച്ച് ടി ബക്ക്‌ള്‍

ചില നേരങ്ങളില്‍ മനുഷ്യന്‍ അവന്റെ വിധിയുടെ   യജമാനനായിരിക്കും.- ഷേക്സ്പിയര്‍

യുദ്ധത്തിന്റെ ബലമെന്ന് പറയുന്നത് പണമാണ്.- സിസറൊ

വെടിയുണ്ടയേക്കാള്‍ ശക്തി ബാലറ്റിനുണ്ട്.- എ. ലിങ്കണ്‍.

സുഖ ദു:ഖങ്ങള്‍ നിറഞ്ഞ ഞാണിന്മേല്‍ കളിയാണ്  നമ്മുടെ ജീവിതം.- ഷേക്സ്പിയര്‍

അമിതയാഥാര്‍ഥ്യം മനുഷ്യസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. - ടി എസ് എലിയറ്റ്.

മനുഷ്യന്‍ മനുഷ്യനോട് ചെന്നായയാണ്.

യുദ്ധസമയത്ത് നിയമം മൂകമായിരിക്കും.- സിസറൊ.

അനിയന്ത്രിതമായ സ്വപ്രകൃതവും തന്നെ വരിഞ്ഞു മുറുക്കിയ കറുത്ത ശക്തികളുമണ് മനുഷ്യന്റെ മുഖ്യശത്രു.- ഗില്‍ബര്‍ട്ട്.

എല്ലാ മനുഷ്യരും നാശത്തിന് വിധേയമാണ്. വിധി വന്ന് വിളിച്ചാല്‍ ഏത് അധിപതിയും കീഴടങ്ങേണ്ടിവരും. - ജോണ്‍ ഡൈഡണ്‍.

പരീക്ഷണങ്ങളില്ലാത്ത ജീവിതം അര്‍ഥശൂന്യമാണ്.- സോക്രട്ടിസ്.

എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും-. വിശുദ്ധഖുര്‍ആന്‍

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. ഒരുവേള അവന്‍ ദുഷ്പ്രേരണയാല്‍ ചെന്നായയായി സ്വന്തത്തോടും അന്യരോടും ക്രൂരത കാട്ടും.- റോബര്‍ട്ട് ബര്‍ട്ടണ്‍.

അലക്ഷ്യമായി സഞ്ചരിക്കുന്നവന്‍ വാഹനം പാഴാക്കുന്നു.

ഏതൊരു പുതിയ അഭിപ്രായത്തേയും തുടക്കത്തില്‍ ഒരു ന്യൂനപക്ഷമേ പിന്തുണക്കൂ. - തോമസ് കര്‍ലെ.

എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതിന് തുല്യമാണ് ജനങ്ങളോടുള്ള വൈരം.

നിയമ രഹിതമായ സമാധാനം നീതിക്ക് വേണ്ടിയുള്ള യുദ്ധത്തേക്കാള്‍ നല്ലതാണ്. - സിസറൊ.

ഇരയിട്ടാലേ മീന്‍ പിടിക്കാനാവൂ.

കാഴ്ചയാണ് നമ്മുടെ ഏറ്റവും വലിയ ഇന്ദ്രിയം. - സിസറൊ.

മാനവ സ്വാതന്ത്ര്യത്തിന് ഇടമില്ലാത്തിടത്ത് വ്യക്തിപൂജ തഴച്ച് വളരും.- ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍.

വിശക്കുന്ന വയറിന് രാഷ്ട്രീയ ഉപദേശകനാകാന്‍ കഴിയില്ല.- ആ. ഐന്‍സ്റ്റീന്‍.

മുങ്ങിച്ചാകാന്‍ പോകുന്ന എലിക്ക് മീതെ വീണ്ടും വെള്ളമൊഴിക്കരുത്.- തോമസ് ഫുള്ളര്‍.

ഇന്ന് വിടര്‍ന്ന് പൂത്തുലഞ്ഞ് നില്‍ക്കുന്ന പുഷ്പം നാളെ വാടിക്കൊഴിഞ്ഞ് വീഴും.- പി. ബി. ഷെല്ലി.

വികാരവിമുകതമായ നടപറ്റിക്രമമായിരിക്കണം നിയമം.- അരിസ്റ്റോട്ടില്‍.

നീതി നിര്‍വ്വഹണമാണ് ഭരണകൂടത്തിന്റെ നെടുംതൂണ്‍.- ജോര്‍ജ്ജ് വാഷിംഗ്ടണ്‍.

എല്ലാവര്‍ക്കും തൊഴിലുണ്ടെങ്കില്‍ ജനപ്പെരുപ്പം ഒരു രാജ്യത്തിനും പ്രശ്നമാവില്ല.- നെഹ്റു.

ഓരോ മനുഷ്യനും ഒരുപഭോകതാവുന്നതോടെ ഒരുല്പാദകനുമായിത്തീരുന്നു.- എമേഴ്സണ്‍.

അപവാദം പരത്താനും വികാരത്തിനടിപ്പെടാനുമല്ലാതെ നല്ല കാര്യത്തിനായി ആള്‍ക്കൂട്ടങ്ങള്‍ ഒരിക്കലും ഒന്നിക്കില്ല. - ഗോയ്‌ഥെ

മോശം ഘടകങ്ങള്‍ കൊണ്ടു തീര്‍ത്തത് പൂര്‍ണ്ണമായും ഗുണം ചെയ്യാത്തതായിരിക്കും.

ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഒരു വിഡ്ഢിക്കും ഭരണം നടത്താം. - ജര്‍മ്മന്‍ പഴമൊഴി.

ആരും നീചന്മാരായി ജനിക്കുന്നില്ല, രോഗിയാകുന്നത് പോലെ ഒരു മാറ്റം മാത്രമാണത്. - വോള്‍ട്ടയര്‍.

ജീവിച്ചിരിക്കുന്നവനാണ് ദാനധര്‍മ്മങ്ങള്‍ വേണ്ടത്., മരിച്ചവനല്ല- ജോര്‍ജ്ജ് ആര്‍ണോള്‍ഡ്.

മാലയുടെ ചരട് പൊട്ടിയാല്‍ മണികള്‍ ചിന്നിച്ചിതറും. അപ്രകാരം ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടാല്‍ അതിന്റെ താളം തെറ്റും.

അയല്‍ക്കാരന്റെ പുര കത്തുമ്പോള്‍ നമ്മുടെ സ്വത്തും അപകടത്തിലാവും.- ഹൊറോസ്

വിധിനിര്‍ണ്ണായകമായ പല ഘടകങ്ങളും ചെറിയ സംഗതികളില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നത്.- ആര്‍. സ്മിത്ത്.

സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കൃത്രിമമായ ആഘോഷങ്ങളുടെ പകിട്ടില്‍ നമുക്ക് അഭയം പ്രാപിക്കേണ്ടി വരുന്നത്.

കാറ്റില്ലാതെ ഇലയനങ്ങില്ല.

നിങ്ങളുടെ കടമകളില്‍ നിന്ന് ഒഴിവാകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവ നിറവേറ്റുക എന്നതാണ്- പഴമൊഴി

വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഒന്നും ചെയ്യാതിരിക്കുക. ഒന്നും പറയാതിരിക്കുക, ഒന്നുമാകാതിരിക്കുക.- ഏല്‍ബാര്‍ട്ട് ഹൂബാര്‍ഡ്

കഴുകന്റെ കണ്ണ് ശവത്തിലേക്കേ ചെല്ലൂ.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.

കൂലിപ്പട്ടാളത്തിന് സ്ഥാനമാനങ്ങളോടും സമ്മാനങ്ങളോടുമല്ലാതെ ആദര്‍ശത്തോടും വിശ്വാസത്തോടും എന്ത് പ്രതിബദ്ധത.

ചാണ്‍ ഏറുമ്പോള്‍ മുഴം കുറയും

ആളേറെ പോകുന്നതിലും നല്ലത് താനേറെ പോകുന്നത് നന്ന്‍

ആനക്ക് മണി കെട്ടണോ?

അടിമേല്‍ അടി അടിച്ചാല്‍ അമ്മിയും തകരും.

മൗനം വിദ്വാന് ഭൂഷണമാണ് എന്നാല്‍ വിദ്വാന്‍ നടിക്കാന്‍ മൗനം ഭുജിക്കുന്നതോ?
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം.

പരസ്പരാശ്രയത്വമുണ്ടായാലേ ജീവിതം യഥാവിധി മുന്നോട്ട് പോവൂ.

സങ്കുചിത വീക്ഷണമില്ലാതെ സഹിഷ്ണുതാമനോഭാവത്തില്‍ ജീവിക്കാന്‍ പഠിക്കുക.

സ്നേഹിക്കുന്നവരെ അവഗണിക്കുന്നതിനേക്കാള്‍ വലിയ മഹാപാപം വേറെയില്ല. നമ്മുടെ ഒരു വാക്ക്, ഒരു നേട്ടം, അതവരെ വലിയ മുറിവേല്പ്പിച്ചിരിക്കാം.

മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്ക്, അമ്മയോളം നീ സഹിക്ക്.

മറ്റുള്ളവരുടെ വാക്കുകള്‍ പ്രത്യേകിച്ച് അയാള്‍ക്ക് വെറുപ്പുള്ളവരെ കുറിച്ചാവുമ്പോള്‍ അതിന്റെ സത്യാവസ്ഥയറിയാതെ കണ്ണും ചിമ്മി വിശ്വസിക്കരുത്.

പരസ്പര സ്നേഹവും വിട്ടുവീഴ്ചയുമുണ്ടായലേ ഒരു ബന്ധം യാഥാര്‍ഥ്യമാവൂ.

തന്നെപ്പോലെത്തന്നെ മറ്റുള്ളവരും ആകണമെന്ന ദുര്‍വാശിയും നന്നല്ല.

നല്ലൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴേ നല്ലൊരു മനുഷ്യനാവൂ.

നാളെയില്‍ നീ ജീവിക്കുന്നില്ല, നാളേക്ക് വേണ്ടി നീ ജീവിക്കുന്നു.

ഇംഗ്ലീഷ്

The greater things are the simplest things in the world. Simple as your own existence. - Swami Vivekananda

The mass of men lead lives of quite desperation - Henry David Thoreau

Knowledge has entry up to the drawing room of God, but love can enter in its inner apartments.- Sri Rama Krishna

Death being so certain it is better to die for a good cause.- Swami Vivekananda

People live in ignorance and follow the ignorant like blind man- Kadha Upanishad

Praise shames me, for I secretly beg for it- Rabindhranadh Tagore.

Anger is a momentary insanity- Horace

Anger like fire dies out after leaving a patch to destruction- Mahatma Gandhi

Do all things as though  someone were watching - Seneca

Love in practice is service- Mother Theresa

God cannot be realized without love- Holy Mother

People who fly into a rage always make a bad landing- Will Rogers

Without prayer there is no inward peace- Mahatma Gandhi

We are such stuff as dreams are made on and our little life is rounded with a sleep- Shakespeare

The rarer action is in virtue  than in vengeance- Shakespeare

How beauteous mankind is! O brave new world that has such people in it- Shakespeare

The divine one is negation of negations and a denial of denials

Success is a bastard, It has many fathers, failure is an orphan nobody own it-John E Kennedy

God gives and forgets, but man gets and forgets- Swami Chinmayananda

Charm is more than beauty- Yiddish

Haste is the mother of imperfection- Brazilian Proverb

Poets and pigs are not appreciated till they are dead and gone - Halien

Women are wise than men because they know less and understand more- James Stephens

Women are wiser than men because they know less and understand more.- James Stephens

Joy shared is joy doubled

A rich man carries his God in his pocket, a poor man in his heart

Mu life is my message- M.K. Gandhi

The secret of happiness is freedom and the secret of freedom is courage

Men make houses but woman make homes

I know you have came to kill me; cowards you are only going to kill a man.- Cheguera

All books are divisible into two classes the books of the hour the books of all times

Imagination is more important than knowledge.

Man is born free, but everywhere he is in chains- Carl Marse

Where there is light , there is also a shadow

Confession is the first step to repentance- Shakespeare

A thing of beauty is a joy forever

There are three faithful friend an old wife, an old dog, and ready money

Purity, patience and preservance over come all obstacles

All great things must of necessity be slow- Vivekanada

Each man's belief is right in his own eyes

Heard melodies are sweet, but those unheard are sweetest- John Keats

All our ignorance brings us nearer to death but not to nearer to God- T. S. Eliot

No one can guarantee success in war, but only deserve it - W. Churchill

Poetry is the spontaneous overflow of sudden emotions- W. Wordsworth

Every stone can be a stepping stone.

Problems are only solution in disguise.

Build your self respect via the joy of role excellence

Need can met, greed never

Delegate but not forget

There is a small choice in rotten apples.

Life's greatest thrill is tomorrow

I am learning to say  no

He pleases customer best, who trust customer most

Each employee contributes to customer satisfaction

Customer is the profit, everything else is over head.

The greatest lost is the loss of self confidence.


Starve the problems, feed the opportunities

Machines must work, Man must think

A two word success story- work works

"Shape up or ship out"

Condemn action, not people

Training demands patience and persistence

Where there is a will there is a way

You may lose a fly to catch a trout

Use and practice made men capable of  employment

Lair are not believed though they speak the truth

Well began is half done

Rollin stone is gathers no moss

Health is wealth

Life is not bed of rose

No rose without thorns

No sweats, no sweets

Industry is the mother of success

Necessity is the mother of invention

Strike iron while it is hot

Reputation is precious, but character is priceless

Aspire now  Adore now Achieve now

Defeat the defeat before the defeat defeats you

Small thing make perfection, Perfection is not a small thing.

My life is my message.- Gandhi

Living is a continual adjustments to changing conditions- Nehru

A working ant is better than a sleeping elephant.

Action may not always bring happiness, but there is no happiness without action.

The path of duty is the way to glory.

Make the hay while the sun shines.

God never imposes a duty without giving time to do it.- John Ruskin

Great talkers are never great doers.

The essential thing in life is not conquering but fighting well- Piere De. Coumbertin

One man makes the difference, the leader.

Best leaders lead by demonstrating how it is done.

The squeaking wheel gets the grease.

When you are good enough improve it.

Do the thing you fear, and the fear will disappear.

Positive attitude pays.

The greatest aim of education is not knowledge but action.

To act right you have to look and feel right

Condemn action, not people.

Accepting responsibility is accepting challenge.

Failure are stepping stones to success.

What may be done at any time will be done at no time.

Work is worship.

Rom was not built in a day

No pains, no gains

Time and tide is not wait for men.

A stitch in time saves nine.

Prevention is better than cure.

Call not surgeon before you are wounded.

Good deeds are never lost.

A bird in the hand is worth two in the bush.

A word and a stone let go cannot be called back.

Early is bed early to rise makes a man healthy wealthy and wise.

Everybody is wise after the event.

He that is warm thinks that all are so.

Simple living high thinking

A closed mouth catches no flies.

പ്രവൃത്തി

 ഉദ്ദേശ്യവും ലക്ഷ്യവും നന്നാക്കുക.

ദൈവനാമത്തില്‍ ആരംഭിക്കുക.

ശരി ചെയ്യുന്നതാണ് ഉടന്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത്.

വീണാല്‍ വെറും കയ്യോടെ എഴുന്നേല്‍ക്കരുത്.

വേലിയില്‍ കിടക്കുന്ന പാമ്പിനെ തോളത്ത് വെക്കരുത്.

വര്‍ജ്ജിക്കേണ്ടത് വര്‍ജ്ജിച്ചാലേ ആര്‍ജ്ജിക്കേണ്ടത് ആര്‍ജ്ജിക്കാന്‍ കഴിയൂ

ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ സിരകളുമാണ് നമുക്കാവശ്യം.- സ്വാമി വിവേകാനന്ദന്‍

ഉയരങ്ങളിലുള്ളവര്‍ക്കാണ് തഴെയുള്ളവരെ കൈപിടീച്ചു കരകയറ്റാനാവുക.

അക്രമത്തെ ആയുധം കൊണ്ട് ജയിക്കാമെന്ന ആഗ്രഹം അബദ്ധപൂര്‍ണ്ണമാണ്.

പ്രസംഗിക്കാനെളുപ്പമാണ്, പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ചില ഗുണങ്ങള്‍ കൂടി വേണം.

പുറമെ വലിയ ബഹളം കാട്ടുന്നവരല്ല യഥാര്‍ത്ഥത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍.

കൊക്കിലൊതുങ്ങുന്നതേ കോരാവൂ.

ആദ്യത്തെ അക്രമിയെ ധീരമായി നേരിട്ടാല്‍ മറ്റുള്ളവര്‍ ഭയത്തോടെ പിന്മാറും.


പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ വരുവാന്‍ കാത്തുനില്‍ക്കാതെ പരിഹരിക്കാന്‍ ശ്രമിക്കുക.

ഏണി കേറുന്നവന്‍ ഏറ്റവും താഴ്ന്ന പടിയില്‍ നിന്ന് തുടങ്ങണം.

ഒരു മുടിനാരിന് പോലും അതിന്റേതായ നിഴലുണ്ട്.

എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ഥിക്കുക. എല്ലാം തന്നെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രവര്‍ത്തിക്കുക.- ബാബിലോണിയന്‍ പഴമൊഴി.

കരയിലൂടെ നടന്നെത്താവുന്നിടത്ത് വെള്ളത്തിലൂടെ പോവരുത്.

ഇന്നത്തെ ലോകത്ത് എല്ലാം എളുപ്പമാണെന്ന് ചിന്തിക്കുന്നവനാണ് വിഡ്ഢി. - ഹാഷിന്‍സ്

മനുഷ്യന്‍ മൃഗീയരൂപം കൈവരിക്കുന്നതാണ് ഇളകിമറിഞ്ഞ ആള്‍ക്കൂട്ടം. - എമേഴ്സണ്‍.

ഐക്യമത്യം മഹാബലം.

അധ്വാനം ദു:ഖത്തെ വിസ്മരിക്കുന്നു.- സിസറൊ.

പ്രവൃത്തിയിലൂടെ മാത്രമേ ഏത് ശേഷിയും കൈവരൂ.- അരിസ്റ്റോട്ടില്‍.

വീരകൃത്യങ്ങളുടെ പരിമളമാണ് പ്രശസ്തി.- സോക്രട്ടീസ്.

ചെയ്യേണ്ടത് മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. ചെയ്യേണ്ടാത്തത് ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല.- ജൊനാഥന്‍ എഡ്വാര്‍സ്.

പരീക്ഷണങ്ങളില്ലാത്ത ജീവിതം അര്‍ഥശൂന്യമാണ്.- സോക്രട്ടീസ്

അലക്ഷ്യമായി സഞ്ചരിക്കുന്നവന്‍ തന്റെ വാഹനം പാഴാക്കുന്നു.

എപ്പോഴും ചെയ്യാമെന്നുള്ളത് ഒരിക്കലും ചെയ്യില്ല.

നാളെ നാളെ നീളെ നീളെ

പ്രയോഗവും പരിശീലനവും മനുഷ്യരെ ജോലിക്ക് സമര്‍ഥനാക്കുന്നു.

സ്വയം ചെയ്യാവുന്നതിന് മറ്റുള്ളവരെ പ്രതീക്ഷിക്കരുത്.

വിശ്രമവും പ്രതീക്ഷയും എല്ലാവരിലേക്കും വരും. എന്നാല്‍ ഒന്നും കാത്തുനില്‍ക്കില്ല.

സ്വന്തമായി ഒന്നുമില്ലാതെ മറ്റുള്ളവരുടെ നേട്ടത്തിനായി ശ്രമിക്കുകയെന്നത് വളരെ പരിതാപകരം.- രവീന്ദ്രനാഥാ ടാഗോര്‍.

കഠിനതുടക്കം ശുഭകരമായി പര്യവസാനിക്കും.- ജോണ്‍ ഹേവുഡ്.

മഹത്വം ജന്മസിദ്ധമല്ല കര്‍മ്മസിദ്ധമാണ്.

വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ.

ഒരു നന്മ ചെയതാല്‍ സംതൃപ്തി ലഭിക്കുന്നു.

 താന്‍ കൊടുക്കുന്നത് ആരും അറിയണമെന്നില്ല എന്ന് പറയുന്ന ആള്‍ കൂടി താന്‍
ഇങ്ങനെ പറയുന്നത് മറ്റുള്ളവര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും.

മുന്നോട്ട് പോവാന്‍ തന്നെത്താന്‍ ഒരുങ്ങണം.

മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ സമുദായത്തിന് ഒരു ഭാരമാണ്.

വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സാമര്‍ഥ്യത്തേക്കാള്‍ പ്രധാനമാണ് ആത്മാര്‍ഥത.

തീരുമാനമെടുക്കാനുള്ള കഴിവാണ് ആത്മവിശ്വാസത്തിന്റെ ലക്ഷണം.

മുന്നോട്ട് പോകണമെന്നുണ്ടെങ്കില്‍ രണ്ട് കാര്യങ്ങള്‍ അത്യാവശ്യമാണ്,
ആത്മവിശ്വാസവും എന്തും നേരിടാനുള്ള സന്നദ്ധതയും.

പ്രതിബന്ധങ്ങളാണ് നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന ശക്തി പുറത്തുകൊണ്ടുവരുന്നത്.

പരാജയം അത്ര വലിയ ആപത്തൊന്നുമല്ല, പരിശ്രമിക്കാതിരിക്കലാണ് കുറ്റകരം,
ലജ്ജാവഹവും.

മനസ്സാക്ഷിയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് വിലമതിക്കാത്ത സമ്പത്ത്.

സ്വന്തം മനസാക്ഷിയുടെ അനുമതി ലഭിക്കാതെ പണം കൊണ്ടോ പദവി കൊണ്ടോ മാത്രം
ഒരാള്‍ക്ക് മന:ശ്ശാന്തി നേടുവാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.

നല്ലൊരു പുഞ്ചിരി എന്തൊരനുഗ്രഹം.

സൂര്യപ്രകാശം ഇരുട്ടിനെ അകറ്റുന്നത് പോലെ പുഞ്ചിരി ദേഷ്യത്തെ അകറ്റുന്നു.

ദുരിതങ്ങളെക്കുറിച്ച് ചിന്തിച്ച് ദു:ഖിച്ചിരിക്കുന്നതെനേക്കാള്‍ നല്ലത്
കഴിഞ്ഞതെല്ലാം മറന്ന് ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നതാണ്.

അറിവ്

യാത്രക്കാരന്റെ ചരക്കു നഷ്ടപ്പെട്ടു എന്നതിലല്ല ദുഖം ചരക്കു നഷ്ടപ്പെട്ടു എന്ന ബോധം നഷ്‌ടപ്പെട്ടു എന്നതിലാണ്.- ഇഖ്‌ബാല്‍

വുദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.

വിദ്യാഭ്യാസം നമ്മളില്‍ വിത്തുകള്‍ മുളപ്പിക്കുന്നില്ല. നമ്മളിലുള്ള വിത്തുകള്‍ മുളപ്പിക്കുകയും വളര്‍ത്തുകയുമാണ് ചെയ്യുന്നത്.

പ്രകാശിക്കുന്ന ഒരു വിളക്കില്‍ നിന്നേ മറ്റൊന്നിനെ തെളിക്കാന്‍ കഴിയൂ.

മനുഷ്യ സമൂഹത്തിന്റെ ഓര്‍മ്മയാണ് ചരിത്രം. ഒരു മനുഷ്യന്‍ തന്റെ പൂര്‍വ്വകാല സംഭവങ്ങളും കാര്യങ്ങളും മറന്നുപോയി എന്നു വെക്കുക.പിന്നെ അയാള്‍ ചെയ്യുന്നതെന്തും അബദ്ധമായിരിക്കും.
അതുപോലെ ചരിത്രത്തെയും നമ്മള്‍ മാനിക്കതിരിക്കുകയാണെങ്കില്‍ അവര്‍ക്കു സംഭവിച്ച അബദ്ധങ്ങള്‍ നമുക്കും സംഭവിക്കും.

കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടത് തന്നെ, എന്നാല്‍ അവരിലൊരാളായി വേണം അത് ചെയ്യാന്‍.

പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെയാണ് ലോകം ഉറ്റുനോക്കുന്നത്.

അറിവ് വാങ്ങാനും കൊടുക്കാനുമുള്ള പാത്രമാണ് പദം.

എടുത്തും കൊടുത്തും ജീവിക്കണം.

അന്ധമായ അനുകരണം ആപത്തിലേക്ക് നയിക്കുന്നു, അപമാനം വരുത്തി വെക്കുന്നു, മനസ്സിനെ മരവിപ്പിക്കുന്ന, വിവേചന ശേശി ക്ഷയിപ്പിക്കുന്നു. അനുകര്‍ത്താവ് സ്വന്തമായ അസ്തിത്വവും വ്യക്തിത്വവുമില്ലാത്തവനായിത്തീരുന്നു.

മനുഷ്യന്‍ എത്ര തന്നെ മഹാനായാലും തന്നേക്കാള്‍ താഴെയുള്ളവരില്‍ നിന്ന് പലതും പഠിക്കാനുണ്ടാവും.

അറിവിന്റെ പേരില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല.

എകരം പോരാ,  വിവരം വേണം.

അടുത്തു വരുന്ന ആപത്തിനെ കാണാതെ ബുദ്ധിയില്ലാത്തവര്‍ ആഹ്ലാദിക്കുന്നു.

എണ്ണമല്ല ഗുണമാണ് കാര്യം.

കുബുദ്ധികള്‍ തങ്ങള്‍ക്ക് തന്നെ കൂടുതല്‍ വിഷമങ്ങളുണ്ടാക്കി വെക്കുന്നു.

വിധിക്കു മുന്‍പില്‍ ഒരു ബുദ്ധിയും വിലപ്പോവില്ല.

മനുഷ്യന്റെ തലയില്‍ ബുദ്ധിയാണ് വേണ്ടത്, സുന്ദരമായ തലപ്പാവുകളല്ല.

ബുദ്ധിശാലിക്കൊരിക്കലും ആയുധം വേണ്ട.- ആഫ്രിക്കന്‍ പഴമൊഴി

അറിവില്ലാത്തവനെ സിംഹത്തേക്കാള്‍ ഭയപ്പെടുക.

തനിക്കറിവില്ല എന്ന് അറിവില്ലാത്ത അറിവില്ലാത്തവന്‍ മരമണ്ടന്‍.

നല്ലവന്റെ കയ്യില്‍ വിജ്ഞാനം അമൃതാണെങ്കില്‍ നികൃഷ്‌ടന്റെ കയ്യില്‍ വിജ്ഞാനം വിഷമായിരിക്കും. - തോമസ് ഫുള്ളര്‍.

ഒരു നക്ഷത്രമാവുക. കഴിഞ്ഞില്ലെങ്കില്‍ ഒരു മെഴുകുതിരിയാവുക.

രണ്ട് കൂട്ടര്‍ ആരെയും കാണുന്നില്ല, ഒന്ന് അന്ധര്‍, രണ്ട് ബുദ്ധിഹീനര്‍.


മനുഷ്യമനസ്സ് പരുവപ്പെടുത്തിയിട്ടുള്ളത് ജ്ഞാന സമ്പാദനത്തിനും പുരോഗതിക്കുമാണ്. അജ്ഞരോട് എപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുന്നതാണ് അതിന്റെ പ്രകൃതം.- കാനിംഗ്

മറ്റു ജന്തുക്കളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് നാല് കാര്യങ്ങാള്‍.
ജ്ഞാനം, മാനം, ബുദ്ധി, നീതി.
അറിവും ആലോചനയും മര്യാദയും ജ്ഞാനത്തില്‍ പെടുന്നു.
വിവേകവും ക്ഷമയും കാര്യബോധവും ബുദ്ധിയുടെ ഭാഗങ്ങളും.
ലജ്ജയും ഉദാരതയും മനശുദ്ധിയും ആത്മാഭിമാനവും മാനത്തിന്റെയും സത്യസന്ധതയും ദൈവബോധത്തോടെയുള്ള കരമ്മാനുഷ്ഠാനവും നിരീക്ഷണശീലവും സല്‍സ്വഭാവവും നീതിയുടെ ഘടകങ്ങളാണ്. ഇവയാണ് മാനുഷികനന്മകള്‍.

അറിവിനോടൊപ്പം തിരിച്ചറിവും വേണം.

അനുഭവങ്ങളാണ് ബുദ്ധിയെ ബലപ്പെടുത്തുന്നത്.

അറിവ് കര്‍മ്മം കൊണ്ടേ പൂര്‍ത്തിയാവൂ. അത് വൃക്ഷം പോലെയാണ്, അതനുസരിച്ചുള്ള കര്‍മ്മം ഫലം പോലെയും.

വിജ്ഞാനം കൊണ്ട് ആദ്യം തന്നെത്തന്നെ സംസ്കരിച്ച് തുടങ്ങുകയാണ് വിജ്ഞന്റെ കര്‍ത്തവ്യം.

ഒരുവന്റെ ബുദ്ധിവൈഭവം തെളിഞ്ഞുകാണുക എട്ട് കാര്യങ്ങളില്‍.
കനിവ്
സ്വയം അറിയുകയും ആ അറിവ് സൂക്ഷിക്കുകയും ചെയ്യുക.
രാജാക്കന്മാരെ അനുസരിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ ഉത്സാഹിക്കുകയും ചെയ്യുക.
തന്റെ രഹസ്യം എങ്ങനെ സൂക്ഷിക്കണമെന്നും അത് നിക്ഷേപിക്കേണ്ട സ്ഥാനമേതാണെന്നും സ്നേഹിതനോട് അതെപ്പോള്‍ വെളിപ്പെടുത്തണമെന്നും അറിയുക
രാജസന്നിധിയില്‍ വിദുഷിയും മധുരഭാഷിയുമായി വര്‍ത്തിക്കുക.
സ്വന്തം രഹസ്യവും അന്യന്റെ രഹസ്യവും സൂക്ഷിക്കുന്നവനായിരിക്കുക.
നാവിനെ നിയന്ത്രിക്കാനുള്ള കഴിവ്.
സദസ്സിലാണെങ്കില്‍ ആവശ്യപ്പെടുമ്പോഴല്ലാതെ സംസാരിക്കാതിരിക്കുക.

സ്വന്തം അറിവ് മറ്റുള്ളവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്നുവെങ്കില്‍ അയാളൊരു നീര്‍ച്ചാലുപോലെയാണ്. ആളുകള്‍ അതില്‍ നിന്ന് ദാഹം തീര്‍ക്കും, പക്ഷെ നീര്‍ച്ചാലിന് അത് കൊണ്ടൊരു നേട്ടവുമില്ലല്ലോ?

നീതിബോധമില്ലാത്ത വിജ്ഞാനം വെറും തന്ത്രമാണ്.- സിസറൊ

ഓര്‍മശക്തിയാണ് അറിവ്.- പ്ലേറ്റോ.

ഓര്‍മ്മശക്തി എല്ലാ വസ്തുക്കളുടെയും പൂന്തോട്ടവും നിധിയുമാകുന്നു. സിസറൊ

ചരിത്രം മനുഷ്യനെ വിജ്ഞനാക്കുന്നു,
കവിത രസികനാക്കുന്നു,
കണക്ക് സൂക്ഷ്മബുദ്ധിയാക്കുന്നു,
തത്വചിന്ത ചിന്താശാലിയാക്കുന്നു,
സദാചാരം ഗൗരവശാലിയാക്കുന്നു,
യുക്തിയും പ്രഭാഷണകലയും അവനെ സംതൃപ്തനാക്കുന്നു. - ബേക്കണ്‍.

ശരിയായി ഓര്‍മ്മിക്കുക എന്നാല്‍ ശരിയായി ശ്രദ്ധിക്കുക എന്നതാണ്.- സാമുവല്‍ ജോണ്‍സണ്‍.

ഒന്നും അറിയാത്തവന് സംശയമില്ല.

സ്വന്തം അജ്ഞത ബോധ്യപ്പെടുന്നത് അത്ര ചെറിയ നേട്ടമല്ല.- ജെറോം

നിഗൂഢത അജ്ഞതയുടെ തനിപ്പകര്‍പ്പാണ്.- ടിറണ്‍ എഡ്‌വാര്‍ഡ്‌സ്

ഓര്‍മ്മ ബുദ്ധിയുടെ മേല്‍നോട്ടക്കാരനാണ്.- ഷേക്സ്പിയര്‍.

അജ്ഞാനം, അസമത്വം, ആശ ഈ മൂന്നും മനുഷ്യന്റെ ദുഖത്തിന് കാരണങ്ങളാകുന്നു.- ഋഗ്വേദം.

ഗതകാല സംഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ഒത്തുചേരലും അതിന്റെ ആശയങ്ങളുമാണ് വര്‍ത്തമാനകാലത്തില്‍ പ്രചോദനമാകുന്നു.

വിദ്യയുള്ളവന് പുല്ലും ആയുധം.

പരിവര്‍ത്തനം ഇല്ലാതെയുള്ള വിവരം വെറും വായാടിത്തം.- തെര്‍സി വിത്താച്ചി.

മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരമെന്നാല്‍ അധികാരത്തിനെതിരെയുള്ള ജനതയുടെ സമരമാണ്.- മിലാന്‍ കുന്ദേര

സ്നേഹം

Love is not time's fool - Shakespeare
അന്യര്‍ക്ക് സ്നേഹം പകര്‍ന്ന് കോടുക്കാന്‍ കൂട്ടാക്കാത്തവര്‍ പോലും
മറ്റുള്ളവരില്‍ നിന്നത് പ്രതീക്ഷിക്കുന്നു.

സാമൂഹ്യ ബന്ധങ്ങള്‍ കിളിര്‍ക്കാന്‍ സ്നേഹത്തിന്റെ നീരുറവ നിര്‍ബന്ധമാണ്.
അത് വറ്റിവരളുമ്പോള്‍ മനുഷ്യമനസ്സുകള്‍ ഊഷരമാവുന്നു.

ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലാണ് സ്നേഹം.

സ്നേഹത്തിന്റെ പ്രതിഫലം സ്നേഹം തന്നെയാണ്. - ജോണ്‍ ഡ്രൈഡണ്‍

സ്നേഹം വിലകൊടുത്തുവ് വാങ്ങാവുന്ന ഒന്നല്ല, അത് സ്വയം വന്ന് ചേരുന്നതാണ്.
-ലോങ്ഫെല്ലോ.

ഒരു ശത്രുപോലുമില്ലാത്തവന് തന്നെ സ്നേഹിക്കുന്നവനായ ഒരു ഒറ്റ
സുഹൃത്തുപോലുമുണ്ടായിരിക്കുകയില്ല.- ഓസ്കാര്‍ വൈല്‍ഡ്.

ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഭദ്രമായൊരു കെട്ടിടം പോലെ അവരെ
നിലനിര്‍ത്തുന്നതും സ്നേഹമാണ്. - സയ്യിദ് മൗദൂദി.

അമിതമായ സ്നേഹപ്രകടനം വഞ്ചനയുടെ ലക്ഷണമാണ്.

Love is the light that guides  the feet of man in the wilderness.

Love lives by giving and forgiving, Self lives by getting and
forgetting.

To love and to be loved is to feel the sun from boths sides- David
Voscott

God is love , Live in love.

DO good, SEE good, BE Good

Where there is faith there is love, where is love there is peace.

കോപം

മൃദുവായ ഉത്തരം കോപത്തെ തിരിച്ചു വിടുന്നു. കഠിന പദങ്ങള്‍ കോപത്തെ
സഞ്ചയിച്ച് വെക്കുന്നു.- സോളമന്‍.

ആര്‍ക്കെതിരെ കോപിക്കുന്നുവോ അയാളേക്കാള്‍ കൂടുതലായി കോപാവിഷ്ടനെയാണ് അത്
ശല്യം ചെയ്യുന്നത്.

കോപം വിഡ്ഢിത്തത്തില്‍ ആരംഭിക്കുന്നു, പശ്ചാത്താപത്തില്‍ അവസാനിക്കുന്നു.-
പിത്തഗോറസ്.

സമുദ്രത്തിലെ കൊടുങ്കാറ്റ് പോലെയാണ് കോപം; കൊടുങ്കാറ്റ് ശമിച്ചാലും വളരെ
നേരത്തേക്ക് തിരമാലകളടിച്ച് കൊണ്ടിരിക്കും.

നിങ്ങള്‍ക്ക് മാത്രമേ നിങ്ങളൂടെ ശത്രുവിനോട് പൊറുക്കാന്‍ കഴിയൂ.

ചിന്താശീലമുള്ളവര്‍ നിസ്സാര്‍കാര്യങ്ങളുടെ പേരില്‍ കോപാകുലരാവുകയില്ല.

ക്ഷുഭിതന്‍ വായ തുറക്കുകയും കണ്ണടച്ച കളയുകയും ചെയ്യുന്നു.- ആഫ്രിക്കന്‍
പഴമൊഴി.

പകയുള്ളവന്‍ സമുദ്രത്തെപ്പോലെ ബധുരനും തീയിനെപ്പോലെ
ദാഹിയുമായിരിക്കും-ഷേക്സ്പിയര്‍

ഒരരിശത്തിന് കിണറ്റില്‍ ചാടി ഏഴരിശത്തിന് കയറാന്‍ വയ്യ.

മനസ്സ്

ഒരു മനുഷ്യന്റെ ബാഹ്യപ്രവൃത്തി അവന്റെ ആന്തരിക വിചാരങ്ങളുടെ ആവിഷ്കാരവും
പൂര്‍ത്തീകരണവുമാണ്. ബൈബിള്‍ പറയുന്നു.
As a man THINKETH, So is he
(മനുഷ്യന്‍ വിചാരിക്കുന്നതെന്തൊ അതാണവന്‍)

ബുദ്ധന്‍ പറഞ്ഞു, "നാം വിചാരിച്ചതിന്റെ ആകെത്തുകയാണ് നമ്മള്‍"

ദുസ്വഭാവങ്ങള്‍ക്കും ദുര്‍വിചാരങ്ങള്‍ക്കുമെതിരെ മനസ്സില്‍ കാവല്‍ക്കാര്‍
വേണം; അറിവും ബോധവുമാണത്.

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ് നമ്മുടെ മനസ്സ്. ആത്മനിയന്ത്രണത്തിന്
മാത്രമെ അതിനെ പിടിച്ചുകെട്ടാനാവൂ. ആവശ്യങ്ങള്‍ക്ക് അതിര് വെക്കുക.
നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കുക.

ജയാപചയങ്ങളുടെ നിദാനമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ആരോഗ്യമാണ്
ശാരീരികാരോഗ്യങ്ങളെക്കാള്‍ പ്രാധാന്യം.

രോഗബാധിതമായ മനസ്സ് ജന്മം നല്‍കുന്ന ജീവിതം പാപപങ്കിലമായിരിക്കും.

മനസ്സ് ദുര്‍ബലമെങ്കില്‍ ശാരീര്‍കാരോഗ്യം കൊണ്ടെന്ത് കാര്യം.?

ശരീരസൗന്തര്യത്തേക്കാള്‍ മനസ്സിന്റെ ശുദ്ധിക്കാണ് പ്രാധാന്യം.

സങ്കുചിതമായ മനസ്സ് ഉപേക്ഷിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക.

സ്വന്തത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് ശക്തിമാന്‍ - സെനക

വലിയ മനസ്സിന് ഇത്തിരി ഇടം മതി. ചെറിയ മനസ്സിന്‍ ഒത്തിരി ഇടം വേണ്ടിവരും.

മനസ്സിന്റെ സംതൃപ്തിക്ക് ധനവും അധികാരവുമായി ഒരു ബന്ധവുമില്ല.

The human mind have the capability to realize anything of can conceive.

മനസ്സാണ് ശരീരത്തെ പുഷ്ടിപ്പെടുത്തുന്നത് - ഷേക്സ്പിയര്‍

സ്വന്തം മനസ്സ് മാറ്റാന്‍ കഴിയാത്തവര്‍ക്ക് മറ്റൊന്നിലും മാറ്റം വരുത്താന്‍
 കഴിയില്ല.- ബര്‍ണാഡ് ഷാ.

Buddha

It is better to conquer yourself than to win a thousand battles. Then the victory is yours. It cannot be taken from you, not by angels or by demons, heaven or hell

Rumi

റൂമിയുടെ മസ്നവിയിൽ രണ്ടു തത്തകളെ പറ്റിയുള്ള കഥയുണ്ട്

ഒരു പേർഷ്യൻ വ്യാപാരി ഇന്ത്യയിലേക്ക്‌ വന്ന വേളയിൽ ഒരു തത്തയുമായി സംസാരിച്ചു കൊണ്ട്‌ ഇരിക്കെ പറഞ്ഞു '" നിന്നെ പോലെ ഒരു തത്ത എനിക്ക്‌ ഉണ്ട്‌  "" പക്ഷെ അതിനെ ഞാൻ കൂട്ടിലടച്ചിരിക്കുകയാണു ' പുറത്തു വിടാറെ ഇല്ല ,വർഷങ്ങളായി അത്‌ കൂട്ടിൽ തന്നെയാ

ഇതു കേട്ട തത്ത വ്യാപരി യെ ഒന്ന് ദയനീയമായി നോക്കി കൊണ്ട്‌ മര ചില്ലയിൽ നിന്നും ജീവൻ വെടിഞ്ഞു താഴെ വീണു , തന്റെ ഒരു വാക്ക്‌ കൊണ്ട്‌ തത്തക്ക് മരണം സംഭവിച്ചതിന്റെ ദുഃഖം വ്യാപരിയെ അലട്ടിക്കൊണ്ടിരുന്നു

പേർഷ്യയിൽ തിരിച്ചെത്തിയ വ്യാപാരി താൻ കൂട്ടിലടച്ച തത്തയോട് ഈ വിവരം പറഞ്ഞപ്പോൾ വ്യാപരിയുടെ തത്തയും പിടഞ്ഞു വീണു മരിച്ചു . തീർത്തും ദുഖിതനായ വ്യാപാരി തത്തയുടെ മരവിച്ച ശരീരം കൂട്ടിൽ നിന്നും എടുത്ത്‌  പുറത്ത്‌ വച്ച്‌ വിഷമത്തോടെ നോക്കി നിൽക്കെ തത്ത  ചിറകിട്ടടിച്ചു പറന്നകന്നു

#fb

Kafka and the Doll: The Pervasiveness of Loss

കാഫ്കയെപ്പറ്റി രസകരമായൊരു കഥയുണ്ട്. നിത്യം നടക്കാൻ പോയിരുന്നൊരു പാർക്കിൽ വെച്ച് ഒരിക്കലദ്ദേഹം കരഞ്ഞുകൊണ്ടിരിക്കുന്നൊരു പെൺകുട്ടിയെ കണ്ടു. കളഞ്ഞുപോയ പാവക്കുട്ടിയെ ഓർത്ത് നിർത്താതെ വിതുമ്പിക്കൊണ്ടിരിക്കുകയായിരുന്നു അവൾ.
കാഫ്കയ്ക്ക് പാവം തോന്നി.. കളഞ്ഞുപോയ പാവക്കുട്ടിയെ തേടിപ്പിടിക്കാൻ ശ്രമിക്കാമെന്ന്അദ്ദേഹമവൾക്കുറപ്പു കൊടുത്തു. അടുത്ത ദിവസം രാവിലെ, അതേസ്ഥലത്ത് അതേ സമയം കണ്ടുമുട്ടാമെന്നു വാക്കുപറഞ്ഞ് അവർ തമ്മിൽപ്പിരിഞ്ഞു.
അന്നത്തെ ദിവസം മുഴുവൻ, കാഫ്ക ആ കുട്ടിയുടെ പാവയേയും തപ്പി നടന്നു. പക്ഷേ കണ്ടുകിട്ടിയില്ല.. തിരഞ്ഞു തിരഞ്ഞു മടുത്തപ്പോൾ, അദ്ദേഹം പാവക്കുട്ടിയുടെ പേരിൽ ആ പെൺകുട്ടിക്ക് ഒരു കത്തെഴുതിവെച്ചു. അടുത്ത ദിവസം, മുന്നേ നിശ്ചയിച്ചതിൻ പടി കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം അവളെ ആ കത്ത് വായിച്ചു കേൾപ്പിച്ചു.
" എന്നെ കാണാഞ്ഞ് സങ്കടപ്പെടരുതേ.. ഞാനീ ലോകമൊന്നു ചുറ്റിക്കറങ്ങിക്കാണാൻ വേണ്ടി പുറപ്പെട്ടതാണ്. ഇടയ്ക്കിടെ ഞാൻ നിനക്കെന്റെ യാത്രാനുഭവങ്ങൾ എഴുതിക്കൊള്ളാം.."
അത് കത്തുകളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കമായിരുന്നു..പിന്നീട്, അവർ തമ്മിൽ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം പാവക്കുട്ടിയുടെ സാഹസിക യാത്രാനുഭവങ്ങളെശ്രദ്ധാപൂർവം വിവരിച്ചുകൊണ്ടെഴുതിയ കത്തുകൾ അവളെ വായിച്ചു കേൾപ്പിക്കുമായിരുന്നു. അതൊക്കെ കേട്ട് ആ പെൺകുട്ടി സന്തോഷിക്കുകയും ചെയ്തുപോന്നു.
അവർ തമ്മിലുള്ള അവസാനത്തെ സമാഗമത്തിൽ കാഫ്ക ആ പെൺകുട്ടിക്ക് ഒരു പാവ സമ്മാനിച്ചു. സ്വാഭാവികമായും, അവൾക്ക് നഷ്ടപ്പെട്ട പാവയിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു അത്. പക്ഷേ, പാവയോടൊപ്പം വെച്ച കുറിപ്പ് അതിനെ സാധൂകരിക്കുന്നതായിരുന്നു..
" എന്റെ യാത്രകൾ എന്നെ അടിമുടി മാറ്റിയിരിക്കുന്നു.."
വർഷങ്ങൾക്കു ശേഷം, തനിക്ക് നഷ്ടപ്പെട്ടു പോയതിനു പകരമായി കിട്ടിയ ആ പുതിയ പാവയുടെ ഉള്ളിലെ ഒരു രഹസ്യ അറയിൽ നിന്നും ആ പെൺകുട്ടി ഒരു എഴുത്തു കണ്ടെടുത്തു.. അതിലെ ആശയം ഏകദേശം ഇവ്വിധം സംഗ്രഹിക്കാമായിരുന്നു,
" നമ്മൾ സ്നേഹിക്കുന്നത് പലതും നമുക്ക് നഷ്ടമായെന്നിരിക്കും.. പക്ഷെ അങ്ങനെ നഷ്ടമാവുന്ന സ്നേഹം, എന്നെങ്കിലുമൊരിക്കൽ, ചിലപ്പോൾ മറ്റൊരു രൂപത്തിലാവാം, നമ്മളിലേക്ക് തിരിച്ചു വന്നുചേരുക തന്നെ ചെയ്യും.."
#from FB