Potatoes

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌...
.
"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.

എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

ടീച്ചർ തുടർന്നു.

"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു.

കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.

"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ?  " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു.
കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി,
വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....

"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...

അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും  പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....






സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?

സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത  ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും  ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷെമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക 

ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം .....������������

ജീവിതത്തിന്‍റെ മാധുര്യം

▶ ▶ ▶ ▶ ▶ ▶ ▶ ▶
“പുളി രസമുള്ള ഓറഞ്ചിന്‍റെ മാധുര്യം”
അയാള്‍ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യില്‍ നിന്നും ഓറഞ്ചുകള്‍ വാങ്ങിക്കുമായിരുന്നു. തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്‍റെ ബാഗില്‍ ഇട്ടതിനു ശേഷം പതിവായി അതില്‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു  കൊടുക്കുമായിരുന്നു. വൃദ്ധ അതില്‍ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്‍റെ ബാഗും എടുത്ത് അയാള്‍ പോയിരിക്കും.
അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?”
അയാള്‍ ചിരിച്ചുകൊണ്ട് പറയും “ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും, അതില്‍നിന്നും ഒരണ്ണം എങ്കിലും അവര്‍ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോള്‍ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും കഴിക്കുവാന്‍ സാധിക്കുമല്ലോ”
എല്ലാ ദിവസ്സവും ഇത് കാണുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന മറ്റൊരു സ്ത്രീ വയസ്സായ സ്ത്രീയോട് ചോദിച്ചു “എപ്പോഴും അയാള്‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ച് നിങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?”
വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു “എനിക്കറിയാം അയാള്‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകള്‍ കൊടുക്കുന്നത്”!

ജീവിതത്തിന്‍റെ മാധുര്യം നമുക്ക് നമ്മുടെ സഹജീവികളോട് തോന്നുന്ന കൊച്ചു കൊച്ചു സ്നേഹവും ബഹുമാനവും ഒക്കെ ആണ്...

none of us truly wins, until we all win!!

There was a farmer who grew excellent quality corn. Every year he won the award for the best grown corn. One year a newspaper reporter interviewed him and learned something interesting about how he grew it. The reporter discovered that the farmer shared his seed corn with his neighbors. “How can you afford to share your best seed corn with your neighbors when they are entering corn in competition with yours each year?” the reporter asked.
“Why sir,” said the farmer, “Didn’t you know? The wind picks up pollen from the ripening corn and swirls it from field to field. If my neighbors grow inferior corn, cross-pollination will steadily degrade the quality of my corn. If I am to grow good corn, I must help my neighbors grow good corn.”
So is with our lives... Those who want to live meaningfully and well must help enrich the lives of others, for the value of a life is measured by the lives it touches. And those who choose to be happy must help others find happiness, for the welfare of each is bound up with the welfare of all...
-Call it power of collectivity...
-Call it a principle of success...
-Call it a law of life.
The fact is, none of us truly wins, until we all win!!

രണ്ട് ചങ്ങാതിമാർ

ഒരിക്കൽ രണ്ടു ചങ്ങാതിമാർ ഒരു യാത്ര പോകുകയായിരുന്നു ഒരു നീണ്ട യാത്ര...

യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു കുഞ്ഞു പിണക്കമുണ്ടായീ. ദേക്ഷ്യം സഹിക്കവയാതെ ഒന്നാമൻ രണ്ടാമനെ ഒന്ന് തല്ലി...

സങ്കടത്തോട്‌ രണ്ടാമൻ നിലത്തു കുത്തിയിരുന്നു മണലിൽ ഇങ്ങനെ എഴുതി ..

"എന്റെ ചെങ്ങാതി എന്നെ തല്ലി"

അവർ പിന്നെയും യാത്ര തുടർന്നു .

അവർ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകുന്ന,  ഒരു പുഴയുടെ കരയിലെത്തി. പെട്ടെന്ന് രണ്ടാമൻ അതിലേക്കു കാലു വഴുതി വീണു .. ഒന്നാമൻ തന്റെ സുഹൃത്തിനെ സാഹസീകമായീ പുഴയിൽ ചാടി സുഹൃത്തിനെ രക്ഷിച്ചു ..

കരയിലെത്തിയ രണ്ടാമൻ, തന്റെ ഭാണ്ഡത്തിൽ നിന്നും ഉളിയെടുത്തു അടുത്തുള്ള വലിയ പാറയിൽ കൊത്തി എഴുതി .

"എന്റെ ചെങ്ങാതി എന്റെ ജീവൻ രക്ഷിച്ചു ...."

ഒന്നാമൻ ചോദിച്ചു " ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ മണലിലെഴുതി , നിന്നെ സഹായിച്ചപ്പോൾ ശിലയിൽ കൊത്തി  അത് എന്താണ് ...?"

"നീ എന്നെ വേദനിപ്പിച്ചത് മണ്ണിലെ എഴുതാവു .. കാരണം ഒരു ചെറുകാറ്റിൽ അത് മാഞ്ഞു പോകണം, അതിന്റെ ആയുസ്സ് ഒരു നിമിഷത്തെക്കെ ഉണ്ടാകാൻ പാടുള്ളൂ . എന്നാൽ നീ എന്നെ സഹായിച്ചത് ശിലയിൽ എഴുതണം അത് എന്നും നിലനില്ക്കണം, എന്റെ ജീവൻ പോയാലും  "

A Sufi and a tourist



A tourist visited a Sufi. He was astonished to see that the Sufi's home was a simple room. The only furniture was a mat and a kerosene lamp.

Tourist: "Sufi, where's your furniture?"

Sufi: "Where is yours?"

Tourist: "Mine? But I'm only a visitor here."

Sufi: "So am I!"