ദർവീശ്

ദർവീശ് ഒരു രാജാവിനെ കണ്ടു
രാജാവ് പറഞ്ഞു " എന്നോടെന്തെങ്കിലും ചോദിക്ക്."

ദർവീശ് പാഞ്ഞു: "എന്റെ അടിമയോട് ഞാൻ ദാനം ചോദിക്കാറില്ല."

രാജാവ്" മനസിലായില്ല."

ദർവീശ് പറഞ്ഞു: "എനിക്ക് രണ്ട് അടിമകളുണ്ട്. അവർ നിങ്ങളുടെ യജമാനന്മാരാണ്. ഒന്ന് കൊതി, രണ്ട് ആഗ്രഹം.

തൂക്കം

ഭാര്യ ഉണ്ടാക്കിക്കൊടുക്കുന്ന പാല്‍ക്കട്ടി
ഭര്‍ത്താവ് അങ്ങാടിയില്‍ കൊണ്ടുപോയി
വിറ്റാണ് ദരിദ്രരായ വൃദ്ധ ദമ്പതികൾ
ജീവിച്ചിരുന്നത്. ഒരു കിലോ വീതം തൂക്കം വരുന്ന
പാല്‍ക്കട്ടികളായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്.
അങ്ങിനെയിരിക്കെ പാല്‍ക്കട്ടിയുടെ തൂക്കത്തില്‍
സംശയം തോന്നിയ കടക്കാരന്‍ ഒരു ദിവസം
അവ തൂക്കിനോക്കിയപ്പോള്‍ തൊള്ളയിരം ഗ്രാം
മാത്രമെ കണ്ടുള്ളു,
ഇതില്‍ അരിശം പൂണ്ട കടക്കാരന്‍ പിറ്റെ ദിവസം
വൃദ്ധൻ വില്പനക്കായി വന്നപ്പോള്‍ വല്ലാതെ
ശകാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു.
പ്രയാസത്താല്‍ തലതാണുപോയ ആ വൃദ്ധൻ
ഇപ്രകാരം പറഞ്ഞു:
സഹോദരാ, അവ തൂക്കിനോക്കാനായി
ഞങ്ങളുടെ വീട്ടില്‍ ത്രാസ് ഇല്ല,
ഒരിക്കല്‍ താങ്കളില്‍ നിന്ന് തൂക്കി വാങ്ങിയ
ഒരു കിലോ പഞ്ചസാരയുടെ തൂക്കത്തിലാണ്
ഞങ്ങള്‍ പാല്‍ക്കട്ടി ഉണ്ടാക്കിയിരുന്നത്.
---
'നീ തൂക്കിക്കൊടുക്കുന്നത് പോലെ നിനക്ക് തൂക്കപ്പെടും'

Surgeons

_An engineer was removing the engine parts from a motorcycle._

_Suddenly he saw a famous heart surgeon in his shop. He went to him & said.. "Look at this engine... I opened its heart, took the valves out, repaired and put them back"... So why do I get such a small salary? and u get huge sums...!_

_The doctor smiled at the engineer and came close to his ear and said.... "Try the same when the engine is running_."

*Classic!*

_Continuation_

_The engineer smiled back came close to doctors ear and said_
_I can pick any dead engine and make it alive can you?_

*Not Classic but Epic*

ജീവിതം സുഖപ്രദമാവാൻ

ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിക്കുകയുണ്ടായത്രെ. ഗുരു പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്‍പം കോഴിമുട്ടയുമായി വന്നു. അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി. ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു. മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി. നാലാമത്തേതും വാങ്ങാതിരുന്നില്ല. പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന്‍ പ്രയാസപ്പെട്ടു. മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി. ഗുരു അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന്‍ പറഞ്ഞു:
''നിര്‍ത്തൂ ഗുരുജീ, നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞുപോകും..''
ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:
''ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു. കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു. എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി. കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു. ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും. സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും. അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും. അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക. മനസിലായില്ലേ...''

ഇമാംഗസ്സാലി

തേനീച്ചയും ഈച്ചയും  തമ്മിലുള്ളവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? ഈച്ചയ്ക്ക് സുഗന്ധം അലര്‍ജിയാണ്. നമ്മുടെ ശരീരം എത്ര വൃത്തിയുണ്ടെങ്കിലും ഈച്ച പരതുന്നത് മാലിന്യത്തെയാണ്. മുറിവുണ്ടെങ്കില്‍ അത്, ചീത്തയായ നഖം ഇതൊക്കെയാണ് ഈച്ചയ്ക്ക് പഥ്യം. സര്‍വനാശം ഉണ്ടാക്കാനാണ് അത് ശ്രമിക്കുന്നത്. എന്നാല്‍ നേര്‍ വിപരീതമാണ് തേനീച്ച. “നല്ലതല്ലാതെ അത് ഭക്ഷിക്കുകയില്ലെന്ന്”* നബിവചനമുണ്ട്. നല്ല പുഷ്പങ്ങളില്‍ നിന്ന് തേന്‍ ശേഖരിക്കുക, നല്ലതു മാത്രം ഭുജിക്കുക, നന്മയുടെ വാഹകനാവുക ഇതൊക്കെയാണ് തേനീച്ച ചെയ്യുന്നത്.
*മനുഷ്യന്മാര്‍ക്കിടയില്‍ ഈ രണ്ടു സ്വഭാവക്കാരെയും നമുക്കു കാണാനാവും. ഈച്ചയുടെ സ്വഭാവമുള്ളവര്‍ കുടുംബത്തിലും നാട്ടിലും നാശം പരത്തുന്നു. കുഴപ്പങ്ങളുണ്ടാക്കുന്നു. അതിനുതകുന്ന വാക്കുകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ന്യൂനതകള്‍ കണ്ടെത്തലാണ് അവര്‍ക്കു പ്രധാനം. എത്രയൊക്കെ നന്മകള്‍ ചെയ്താലും അതു കാണുകയോ വിലമതിക്കുകയോ ചെയ്യില്ല. കുറ്റവും കുറവും തേടിപ്പിടിക്കാന്‍ അവര്‍ മുമ്പിലുണ്ടാവുകയും ചെയ്യും."

Adi Shankaracharya


1. Maturity is *when you stop trying to change others, ...instead focus on changing yourself.*

2. Maturity is when you
*accept people as they are.*

3. Maturity is when you
*understand everyone is right in their own perspective.*

4. Maturity is when you
*learn to "let go".*

5. Maturity is when you are
able to *drop "expectations" from a relationship and give for the sake of giving.*

6. Maturity is when you
*understand whatever you do, you do for your own peace.*

7. Maturity is when you *stop proving to the world, how intelligent you are.*

8. Maturity is when you *don't seek approval from others.*

9. Maturity is when you *stop comparing with others.*

10. Maturity is when you *are at peace with yourself.*

11. Maturity is when you *are able to differentiate between "need" and "want" and are able to let go of your wants.*

*& last but most meaningful !*

12. You gain Maturity when you *stop attaching "happiness" to material things

ഏലസ്സ്

*റൗഡിയും, തങ്ങളും, പിന്നെ ഏലസ്സും*
===================

ശത്രുക്കളെ സമ്പാദിച്ചു കൂട്ടിയ ഒരു റൗഡി
സ്ഥലത്തെ പ്രധാന തങ്ങളെ സമീപിച്ച്
ശത്രുക്കളിൽ നിന്നും രക്ഷനേടാൻ വല്ലതും ചെയ്തുതരണമെന്ന് അപേക്ഷിച്ചു.

റൗഡിയുടെ ആവശ്യ ത്തിന്റെ ഗൗരവം മനസ്സി ലാക്കിയ തങ്ങള്‍ വെടി ഏൽക്കാത്ത ഒരു *ഏലസ്സ്* ഉണ്ടാക്കിത്ത രാമെന്നും, അതിന് 25000 രൂപ ചെലവുവരുമെന്നും വ്യക്തമാക്കുന്നു.

അപ്പോൾ റൗഡിയുടെ കൂർമ്മ ബുദ്ധി പ്രവർത്തി ക്കുന്നു. *ഏലസ്സ്* രണ്ടെണ്ണം വേണമെന്ന് ആവശ്യപെട്ടു.
തങ്ങള്‍ പറഞ്ഞു:
രണ്ടിന്റെ ആവശ്യമില്ല ഈ ഏലസ്സ് ഒന്ന് മതി. 
ഒരു വെടിയും നിങ്ങൾക്ക് ഏൽക്കില്ല എന്ന്.

റൗഡി വീണ്ടും ആവശ്യപെട്ടു.
അല്ല തങ്ങളെ, എനിക്ക് രണ്ടെണ്ണം തന്നെ
വേണം.
പണം ആദ്യം തന്നേക്കാം.
ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടിയ തങ്ങള്‍ 50000 വാങ്ങിച്ച്.
രണ്ട് ഏലസ്സുണ്ടാക്കി കൊടുത്തു.

ഭയഭക്തിയോടെ ഏലസ്സ് സ്വീകരിച്ച റൗഡി ഒരു ഏലസ്സ് തിരികെ തങ്ങളെ ഏൽപ്പിച്ച് തങ്ങളോട് ധരിക്കാൻ ആവശ്യപെട്ടു.
തങ്ങള്‍ ചോദിച്ചു: ഇതെന്തിനാണ് ഞാൻ ധരിക്കുന്നത്?

റൗഡി പറഞ്ഞു:
ഒന്ന് നിങ്ങള്‍ക്കും ഒന്ന് എനിക്കും.
നിങ്ങള്‍ ധരിച്ചതിന് ശേഷം ഞാനൊന്ന് ടെസ്ററു ചെയ്യും.
നിങ്ങളുടെ ഏലസ്സിന്റെ ക്വാളിറ്റി ഉറപ്പുവരുത്താൻ
വേണ്ടിയാണ്.

ഇത് കേട്ട ഉടനെ തങ്ങളുടെ ബോധം പോയി.

പക്ഷെ *ബോധമില്ലാത്ത ചില കഴുതകൾ* പിന്നെയും തങ്ങളെ തേടി വന്നു കൊണ്ടേയിരുന്നു...,

Be positive

ഒരിക്കൽ ദുര്യോധനൻ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു.
      "കൃഷ്ണാ, ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. അതേ സമയം, ധർമ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?"
     "ദുര്യോധനാ, നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്തരം നൽകാം. പക്ഷെ നാളെ വരുമ്പോൾ നീ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെക്കൂടി കുട്ടികൊണ്ടുവരണം ."
              ശ്രീകൃഷ്ണൻ പറഞ്ഞു
              അങ്ങനെ ചെയ്യാം എന്നു പറഞ്ഞു ദുര്യോധനൻ പോയി. അപ്പോൾത്തന്നെ കൃഷ്ണൻ ധർമ്മപുത്രരെയും വിളിച്ചു. നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെകൂടെ കൂട്ടികൊണ്ടു വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
             പിറ്റേ ദിവസം ദുര്യോധനനും  ധർമപുത്രനും ശ്രീകൃഷ്ണന്റെ മുമ്പിലെത്തി. പക്ഷെ കൂടെ ആരുമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു.
           "ഇതെന്തു  പറ്റി? ഒരു നല്ല മനുഷ്യനെക്കൂടി കൂടെകൂട്ടണമെന്നല്ലേ ഞാൻ താങ്കളോടു പറഞ്ഞത് എവിടെ നല്ല മനുഷ്യൻ "
           "കൃഷ്ണാ ഞാനെന്തു ചെയ്യാൻ? ഈ ഹസ്തിനപുരിയിലാകെ ഞാൻ ഇന്നലെ  മുഴുവൻ തിരഞ്ഞു. പക്ഷേ ഒരൊറ്റ നല്ല മനുഷ്യനെ കാണേണ്ടേ? എല്ലാം ദുഷ്ടന്മാർ. പിന്നെ ഞാനെന്തു ചെയ്യും?"
              ദുര്യോധനൻ പരിഭവത്തോടെ പറഞ്ഞു. കൃഷ്ണൻ ധർമപുത്രരുടെ നേരേ തിരിഞ്ഞു
               "താങ്കൾക്കെന്തുപറ്റി?"
               "എൻറെ കാര്യവും അങ്ങനെ തന്നെ കൃഷ്ണാ. എത്ര തിരഞ്ഞു നടന്നിട്ടും ഈ ഹസ്തിനപുരിയിലെങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെപോലും കാണാനായില്ല. ഞാനെന്തു ചെയ്യും?"
                   ശ്രീകൃഷ്ണൻ ദുര്യോധനനോട് പറഞ്ഞു.
                  "ദുര്യോധന, താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ? ഹസ്തിനപുരിയിലെല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ കണ്ടെത്താൻ താങ്കൾക്കു കഴിഞ്ഞില്ല കാരണം താങ്കൾക്കു മറ്റുള്ളവരിൽ നന്മ കാണുന്നില്ല തിന്മ മാത്രമേ കാണുന്നുള്ളൂ, അതുകൊണ്ട് എല്ലാവരും  താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് ഗണിക്കുന്നത്. നേരെ മറിച്ച് ധർമപുത്രരെ നോക്കൂ. അദ്ദേഹത്തിന് ഒരൊറ്റ ചീത്ത മനുഷ്യനെയും ഈ രാജ്യത്ത് കാണാനാകുന്നില്ല. കാരണം അദ്ദേഹത്തിൻറെ കണ്ണിൽ എല്ലാവരും നല്ലവരാണ്. അതുകൊണ്ട് അദ്ദേഹത്തെയും എല്ലാവരും നല്ലവനായി കാണുന്നു. അതായത് നമ്മുടെ മനസിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തും കാണുന്നത്".
           ശ്രീകൃഷ്ണൻറെ മറുപടി കേട്ട് ദുര്യോധനൻറെ തലകുനിഞ്ഞു.
          ഈ കഥയിലെ ദുര്യോധനനെ പോലെയാണ് നമ്മൾ ഏറെയും. അതുകൊണ്ട് നമ്മൾ പലരുടെയും ചിന്തകൾ നിഷോധാത്മകമായി തീരുന്നു.

Quote

🌹🌷 ആയുധങ്ങൾകൊണ്ടല്ല ,കണ്ണുകൾകൊണ്ടാണ് ഞാൻ എന്റെ യുദ്ധങ്ങൾ ജയിക്കുന്നത്💐💐
- നെപ്പോളിയൻ

ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന്‌ ഒരു ഭാഗം

_കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:_
*"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".*

പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌
ജനിച്ച കുട്ടികളാണവര്‍.

നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല.
അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്‌,
എന്തെന്നാല്‍
അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, 
എന്തെന്നാല്‍
നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. 
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍ 
ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന
അമ്പുകളാണ്‌ കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.