ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾ പെട്ടെന്ന് രോഗിയായി.
വലിയ വലിയ ആശുപത്രികളിൽ പോയിട്ടും ഒരു കുറവുമില്ല.
എന്താണ് ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ വക ഉപദേശം.
"നിങ്ങൾക്ക് ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കരുതോന്ന്".
വാ പൊളിച്ചു പോയ അയാൾ ഭാര്യയോട് ചോദിച്ചു " നിനക്കു വട്ടായോ" എന്ന്.
ഭാര്യ പറഞ്ഞു :
"എനിക്കു ഒന്നും പറ്റിയില്ല. നിങ്ങൾക്ക് ആണ് പറ്റിയത്.
രാവിലെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ എഴുനേറ്റു, കാക്ക കുളി കുളിച്ചു, കുരങ്ങിനെ മാതിരി പടപടാന്ന് കഴിച്ച്, എന്നിട്ടു പന്തയ കുതിരയെ പോലെ ഓഫീസിലേക്കോടി, അവിടെ കഴുത പോലെ പണി എടുത്തു , കീഴ്ജീവനക്കാരുടെ അടുക്കൽ കരടി പോലെ കയർത്തിട്ട്, വൈകിട്ട് വീട്ടിൽ വന്നു എന്നോട് പട്ടി കുരക്കുന്ന പോലെ കുരച്ചിട്ട്, രാത്രി മുതല പോലെ വെട്ടി വിഴുങ്ങിയിട്ട്, പോത്ത് പോലെ കിടന്നുറങ്ങും. അതുകൊണ്ട് നല്ലത് ഒരു മൃഗ ഡോക്ടറെ കാണുന്നതാണ്.."
കണ്ണ് മിഴിച്ചു ഇരുന്നു പോയ ആളോട് "എന്താ മൂങ്ങ പോലെ നോക്കുന്നോ" എന്ന് ചോദിച്ചു ഭാര്യ എല്ലാം പൂർത്തിയാക്കി