സീന്‍-1
======
തുര്‍ക്കിയിലെ ഒരു ചെറുഗ്രാമത്തിലെ
പ്രൈമറിസ്കൂള്‍ ക്ലാസ്മുറി.
രക്ഷിതാക്കളുടെ കൂടിക്കാഴ്ചയ്ക്ക്
പിതാവിനെയും കൊണ്ട് വരണമെന്ന ടീച്ചറുടെ
നിര്‍ദേശം കുരുന്നുകള്‍ ഒന്നാകെ നിഷ്ക്കളങ്ക
ചിരിയോടെ കേട്ടു, തലയാട്ടി ആഹ്ലാദം കൊണ്ടു.
നിറനിലാവിലെ സാന്ദ്ര നിഴല്മേഘം പോലെ ഒരു
കുഞ്ഞുമുഖം മാത്രം, ആഹ്ലാദഭരിതമായ
ക്ലാസ്മുറിയില്‍ വേറിട്ട് വിഷാദംകൊണ്ടു.
നയനങ്ങള്‍ സജലങ്ങളായി, അവന്റെ കുഞ്ഞുമുഖം
ശോണനിറമാര്ന്നു. ഭാവമാറ്റം ശ്രദ്ധിച്ച
സ്നേഹമയിയായ അധ്യാപിക അവന്റെ
ദുഃഖമന്വേഷിച്ചു. അവനു ഉപ്പയില്ല,
അനാഥനാണെന്ന് അവന് വിറചുണ്ടുകളാല് പതുക്കെ
വിതുമ്പി. ടീച്ചര്‍ സാരമില്ലെന്നു പറഞ്ഞു
സമാധാനിപ്പിക്കുന്നതിനിടെ അവന് അവരെ
വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു. സാക്ഷാല്‍
തുര്‍ക്കിയുടെ പ്രസിഡന്റിന് ഒരു ദിവസത്തെ
അല്പ്പനേരത്തേക്ക് അവന്റെ ഉപ്പയായി
പാരെന്റ്സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍
സാധിക്കുമോഎന്ന് ടീച്ചറോട് കത്തെഴുതി
ചോദിക്കുവാന്‍.
======
തുര്‍ക്കിയിലെ ഒരു ചെറുഗ്രാമത്തിലെ
പ്രൈമറിസ്കൂള്‍ ക്ലാസ്മുറി.
രക്ഷിതാക്കളുടെ കൂടിക്കാഴ്ചയ്ക്ക്
പിതാവിനെയും കൊണ്ട് വരണമെന്ന ടീച്ചറുടെ
നിര്‍ദേശം കുരുന്നുകള്‍ ഒന്നാകെ നിഷ്ക്കളങ്ക
ചിരിയോടെ കേട്ടു, തലയാട്ടി ആഹ്ലാദം കൊണ്ടു.
നിറനിലാവിലെ സാന്ദ്ര നിഴല്മേഘം പോലെ ഒരു
കുഞ്ഞുമുഖം മാത്രം, ആഹ്ലാദഭരിതമായ
ക്ലാസ്മുറിയില്‍ വേറിട്ട് വിഷാദംകൊണ്ടു.
നയനങ്ങള്‍ സജലങ്ങളായി, അവന്റെ കുഞ്ഞുമുഖം
ശോണനിറമാര്ന്നു. ഭാവമാറ്റം ശ്രദ്ധിച്ച
സ്നേഹമയിയായ അധ്യാപിക അവന്റെ
ദുഃഖമന്വേഷിച്ചു. അവനു ഉപ്പയില്ല,
അനാഥനാണെന്ന് അവന് വിറചുണ്ടുകളാല് പതുക്കെ
വിതുമ്പി. ടീച്ചര്‍ സാരമില്ലെന്നു പറഞ്ഞു
സമാധാനിപ്പിക്കുന്നതിനിടെ അവന് അവരെ
വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു. സാക്ഷാല്‍
തുര്‍ക്കിയുടെ പ്രസിഡന്റിന് ഒരു ദിവസത്തെ
അല്പ്പനേരത്തേക്ക് അവന്റെ ഉപ്പയായി
പാരെന്റ്സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍
സാധിക്കുമോഎന്ന് ടീച്ചറോട് കത്തെഴുതി
ചോദിക്കുവാന്‍.
പിഞ്ചുബാലന്റെ മറുപടിയില്‍ അല്‍പ്പനേരം
സ്തബ്ധയായ ടീച്ചര്‍ കത്തെഴുതാമെന്നും, പക്ഷേ
നമ്മുടെ പ്രസിഡന്റ് വളരെ തിരക്കുകളുള്ള
ആളാണെന്നും പറഞ്ഞു, വന്നില്ലെങ്കില്‍
സങ്കടപ്പെടരുത് എന്നും പറഞ്ഞു സ്റ്റാഫ്
റൂമില്‍പോയി. അവന് കണ്ണുകള്‍ തുടച്ചു ദീര്‍ഘ
നിശ്വാസം വിട്ടു, കൂട്ടുകാരുടെ കൂടെ
നിറകണ്മിഴിയുള്ളവനായി.
സീന്‍-2
======
അതെ സ്കൂളിലെ സ്റ്റാഫ്റൂം.
ഒരുപക്ഷേ വ്യര്ത്ഥമാകാമെങ്കിലും കുരുന്നിന്റെ
ആവശ്യപ്പ്രകാരം കത്തെഴുതാം എന്ന്
തീരുമാനിച്ച ടീച്ചര്‍, ബാലനുവേണ്ടി കത്തെഴുതി
പ്രസിഡന്റ്ന്റെ ഓഫീസിലെക്കയച്ചു.
പഠനദിനങ്ങള്‍ പതിവുപോലെ ഒഴുകി.
അനാഥത്വത്തിന്റെ നൊമ്പരങ്ങള്‍ മാറ്റിവച്ചു
അവനും കൂട്ടുപൂക്കളുടെ കൂടെവസന്തം വിരിയിച്ചു.
സീന്‍-3
======
അതെ സ്കൂളിലെ PTA മീറ്റിംഗ് ഹാള്‍
കൂടിനിന്ന എല്ലാ മനുഷ്യരെയും സ്തബ്ധരാക്കി
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ്
ഉര്‍ദുഖാന്റെ വാഹനവ്യൂഹം ആ കുഞ്ഞു
വിദ്യാലയത്തിന്റെ അങ്കണത്തിലെത്തി. വിനയം
സ്ഫുരിക്കുന്ന പുഞ്ചിരിയുമായി ആ ഭരണാധികാരി
ഹാളിലേക്ക് പ്രവേശിച്ചു. എല്ലാ കുരുന്നുകളും
പിതാക്കന്മാരുടെ വിരല്‍പിടിച്ചു നില്ക്കുമ്പോള്,
അനാഥത്വത്തിന്റെ തീക്ഷ്ണ എകത്വവുമായി
നിന്നവന്റെ അടുക്കലേക്കു ചെന്ന് പ്രസിഡന്റ്
അവനെ പുണര്‍ന്നു ചുംബിച്ചു. വാലസല്ല്യത്തിന്
റെ ഔന്നത്യഗരിമയില് സ്വയം മറന്ന ആ
പൈതല്‍ അപ്പോള്‍ സനാഥനായിരുന്നു. ചുറ്റും
നിന്നവരുടെ മിഴികള്‍ നിറച്ചുകൊണ്ട്.. ..!!
http://thelondonpost.net/turkish-president-
tayyip-erdogan-come-to-parent-teacher-meeti
ngs-of-an-orphan-as-his-father/
( ഒരു അനാഥ ബാലന്റെ നിഷ്ക്കളങ്ക ആവശ്യം
നിറവേറ്റുന്നതാണ് ഒരു ഭരണാധികാരിയുടെ വലിയ
ചുമതലയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
എങ്കിലും ചില മഹാമനുഷ്യര് നമ്മുടെ ഹൃദയം
കവരുകയും, കണ്ണുകള്‍ ആര്‍ദ്രമാക്കുകയും
ചെയ്യുന്നു. അവരുടെ ചെറുപ്രവര്ത്തികള്
കൊണ്ട് പോലും..!! )