റൂമിയുടെ മസ്നവിയിൽ രണ്ടു തത്തകളെ പറ്റിയുള്ള കഥയുണ്ട്
ഒരു പേർഷ്യൻ വ്യാപാരി ഇന്ത്യയിലേക്ക് വന്ന വേളയിൽ ഒരു തത്തയുമായി സംസാരിച്ചു കൊണ്ട് ഇരിക്കെ പറഞ്ഞു '" നിന്നെ പോലെ ഒരു തത്ത എനിക്ക് ഉണ്ട് "" പക്ഷെ അതിനെ ഞാൻ കൂട്ടിലടച്ചിരിക്കുകയാണു ' പുറത്തു വിടാറെ ഇല്ല ,വർഷങ്ങളായി അത് കൂട്ടിൽ തന്നെയാ
ഇതു കേട്ട തത്ത വ്യാപരി യെ ഒന്ന് ദയനീയമായി നോക്കി കൊണ്ട് മര ചില്ലയിൽ നിന്നും ജീവൻ വെടിഞ്ഞു താഴെ വീണു , തന്റെ ഒരു വാക്ക് കൊണ്ട് തത്തക്ക് മരണം സംഭവിച്ചതിന്റെ ദുഃഖം വ്യാപരിയെ അലട്ടിക്കൊണ്ടിരുന്നു
പേർഷ്യയിൽ തിരിച്ചെത്തിയ വ്യാപാരി താൻ കൂട്ടിലടച്ച തത്തയോട് ഈ വിവരം പറഞ്ഞപ്പോൾ വ്യാപരിയുടെ തത്തയും പിടഞ്ഞു വീണു മരിച്ചു . തീർത്തും ദുഖിതനായ വ്യാപാരി തത്തയുടെ മരവിച്ച ശരീരം കൂട്ടിൽ നിന്നും എടുത്ത് പുറത്ത് വച്ച് വിഷമത്തോടെ നോക്കി നിൽക്കെ തത്ത ചിറകിട്ടടിച്ചു പറന്നകന്നു
#fb