കോപം

മൃദുവായ ഉത്തരം കോപത്തെ തിരിച്ചു വിടുന്നു. കഠിന പദങ്ങള്‍ കോപത്തെ
സഞ്ചയിച്ച് വെക്കുന്നു.- സോളമന്‍.

ആര്‍ക്കെതിരെ കോപിക്കുന്നുവോ അയാളേക്കാള്‍ കൂടുതലായി കോപാവിഷ്ടനെയാണ് അത്
ശല്യം ചെയ്യുന്നത്.

കോപം വിഡ്ഢിത്തത്തില്‍ ആരംഭിക്കുന്നു, പശ്ചാത്താപത്തില്‍ അവസാനിക്കുന്നു.-
പിത്തഗോറസ്.

സമുദ്രത്തിലെ കൊടുങ്കാറ്റ് പോലെയാണ് കോപം; കൊടുങ്കാറ്റ് ശമിച്ചാലും വളരെ
നേരത്തേക്ക് തിരമാലകളടിച്ച് കൊണ്ടിരിക്കും.

നിങ്ങള്‍ക്ക് മാത്രമേ നിങ്ങളൂടെ ശത്രുവിനോട് പൊറുക്കാന്‍ കഴിയൂ.

ചിന്താശീലമുള്ളവര്‍ നിസ്സാര്‍കാര്യങ്ങളുടെ പേരില്‍ കോപാകുലരാവുകയില്ല.

ക്ഷുഭിതന്‍ വായ തുറക്കുകയും കണ്ണടച്ച കളയുകയും ചെയ്യുന്നു.- ആഫ്രിക്കന്‍
പഴമൊഴി.

പകയുള്ളവന്‍ സമുദ്രത്തെപ്പോലെ ബധുരനും തീയിനെപ്പോലെ
ദാഹിയുമായിരിക്കും-ഷേക്സ്പിയര്‍

ഒരരിശത്തിന് കിണറ്റില്‍ ചാടി ഏഴരിശത്തിന് കയറാന്‍ വയ്യ.