നസറുദീൻ മുല്ല ഒരു കിലോ ഇറച്ചി വാങ്ങി വീട്ടിൽ കൊണ്ട് പോയി വെച്ച് ഒന്ന് പുറത്തു പോയി. തക്കം നോക്കി ഭാര്യ അത് പാകം ചെയ്ത് മുഴുവനും ഭക്ഷിച്ചു.
തിരികെ വന്ന മുല്ല കുപിതനായി ഭാര്യയോട് ഇറച്ചി എവിടെ എന്ന് ചോദിച്ചു. ഇറച്ചി മുഴുവൻ പൂച്ച തിന്നു എന്നാണ് ഭാര്യ മറുപടി നൽകിയത്.
മുല്ല പൂച്ചയെ തൂക്കി നോക്കിയപ്പോൾ കൃത്യം ഒരു കിലോ തൂക്കമുണ്ട്. പൂച്ചയെ തൂക്കി കൊണ്ട് ഭാര്യയോട് ചോദിച്ചു.
ഇത് ഇറച്ചിയാണെങ്കിൽ പൂച്ചയെവിടെ ?
ഇത് പൂച്ചയാണെങ്കിൽ ഇറച്ചിയെവിടെ ?