പരീക്ഷയിൽ തോറ്റു വന്ന മകനെ
മുല്ല നസ്റുദ്ദീൻ ഒറ്റയടി!
"ജയിക്കാമായിരുന്ന ഒന്നിലും തോൽക്കരുത്! അതു പഠിക്കാനാണ് ഈ അടി."
രണ്ടാം ദിവസം മകൻ പരീക്ഷ ജയിച്ചു വന്നു. പക്ഷേ അന്നും കൊടുത്തു ഒരടി.
"പരീക്ഷ ജയിച്ചെങ്കിലും നീ വീട്ടിൽ എത്താൻ വൈകി: സമയത്ത് എത്താൻ കഴിയുന്ന ഒരിടത്തും വൈകരുത്!"
മൂന്നാം ദിവസം പരീക്ഷ ജയിച്ചിട്ടും സമയത്ത് എത്തിയിട്ടും അടി കിട്ടി.
"നിന്റെ വസ്ത്രത്തിൽ ആകെ അഴുക്ക്. വൃത്തിയോടെ സൂക്ഷിക്കാൻ സാധിക്കുന്നതൊന്നും അഴുക്കാക്കരുത് " എന്ന് പഠിക്കാനാണ് ഈ അടി.
ഇനി അടി വാങ്ങരുതെന്ന് കുട്ടി തീരുമാനിച്ചു.
നാലാം ദിവസം പരീക്ഷ ജയിച്ച് കൃത്യസമയത്ത്..
ഒട്ടും മുഷിയാത്ത വേഷത്തിൽ.. സന്തോഷത്തോടെ വീട്ടിലെത്തി.
പക്ഷേ അന്നാണ് ഏറ്റവും വലിയ അടി കിട്ടിയത്. കുട്ടി ചോദിച്ചു:
"ഇന്നെന്തിനാണ് എന്നെ തല്ലിയത്? എന്റെ ഭാഗത്ത് ഒരു തെറ്റുമില്ലല്ലോ?"
മുല്ല പറഞ്ഞു: "കൃത്യതയോടെ നീ ജീവിച്ചാലും ഈ ലോകം പലപ്പോഴും ഒരു കാരണവുമില്ലാതെ നിന്നെ ശിക്ഷിക്കും! അതു മനസ്സിലാക്കാനാണ് ഈ അടി. നിന്റെ പഠനം പൂർത്തിയായിരിക്കുന്നു!"
ഒരാളുടെ ശരികളും നേട്ടങ്ങളുമല്ല.. അയാളുടെ തെറ്റുകളും പോരായ്മകളുമാണ് ലോകത്തിന് വേണ്ടത്. നന്മയുടെ മേന്മയേക്കാൾ തെറ്റിന്റെ ശരി തേടിപ്പോകാനാണ് എല്ലാവർക്കുമിഷ്ടം.. വിമർശനങ്ങൾ കർമ്മശേഷിയെ നശിപ്പിക്കരുത്. ലോകത്തിന്റെ തീർപ്പുകൾക്കനുസരിച്ച് ഒരാൾക്കും ജീവിക്കാനാവില്ല..."
(കടപ്പാട്)