തണൽ

മരച്ചുവട്ടിലിരുന്നു ഗുരുശിഷ്യന്മാരുടെ സംവാദം നടക്കുകയാണ്. പ്രകൃതിയാണ് ചർച്ചാവിഷയം.ഗുരുവിൻെറ വളരെ സാധാരണമായ ഒരു ചോദ്യം. എന്താണു തണൽ ? വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങൾക്കൊടുവിൽ വെയിലത്തിരുന്ന ശിഷ്യൻെറ മറുപടി: ഗുരോ, മരം കൊണ്ട വെയിലാണു തണൽ.