ഒത്തുതീര്‍പ്

ഹാജിയാരുടെ കഴുത, അര്‍ദ്ധരാത്രിയിലെ ഏകാന്തതയില്‍ ഉറക്കെ കരഞ്ഞു !
അയല്‍വാസിയായ തിരുമേനിയുടെ അന്തര്‍ജ്ജനത്തിന്റെ കടിഞ്ഞൂല്‍ ഗര്‍ഭം അലസി. ക്ഷുഭിതനായ തിരുമേനി കഴുതയുടെ കാല് തല്ലിയൊടിച്ചു. വഴക്കായി, വഴക്ക് മൂത്ത് തല്ലായി. ഇരുപേരുടെയും പക്ഷംപിടിച്ച് ആളുകള്‍ കലാപത്തിനായി ഒരുങ്ങിനിന്നു. പ്രശ്നത്തില്‍ നാടുവാഴി ഇടപെട്ട് ഒത്തുതീര്‍പ്പാക്കി:
"ഹാജിയാരുടെ കഴുതയുടെ ഒടിഞ്ഞ കാല്‍ ശരിയാവുന്നത് വരെ തിരുമേനി കഴുതയെ ശുശ്രൂഷിക്കണം. ഈ കാലയളവിനുള്ളില്‍ ഹാജിയാര്‍, അന്തര്‍ജ്ജനത്തിനു അസ്സലൊരു ഗര്‍ഭം ഉണ്ടാക്കിക്കൊടുക്കുകയും വേണം!" എല്ലാവര്‍ക്കും സന്തോഷായി!