#خال=അമ്മാവൻ / മാമ / മാതുലൻ
#خالة=മേമ / കുഞ്ഞുമ്മ / മാതുലി
* തുടങ്ങിയവയിലുള്ള “ഖാ” خ എന്ന അക്ഷരമുപയോഗിച്ച് ഉമ്മ /അമ്മയുടെ താവഴിയിലെ ബന്ധങ്ങൾ പറയുന്നതിന്റെ രഹസ്യം എന്താണ് ..?
#عمّ = പിതൃസഹോദരൻ / ചെറിയച്ഛൻ/ ആപ്പ
#عمّة = പിതൃസഹോദരി / അമ്മായി
"ഐൻ" ع അക്ഷരവുമായി പിതാവിന്റെ ഭാഗത്തുനിന്നുള്ള രക്തബന്ധത്തിന്റെ അർഥമെന്താണ് ? ...
മുത്തച്ഛൻ/വല്ലിപ്പ =#جدّ
മുത്തശ്ശി / വല്ലിമ്മ =#جدّة
"ജീം" ج അക്ഷരത്തിൽ തുടങ്ങുന്നത് എന്താവും?
ഖാ ഖദ്ദിന്റെ (خد) ന്റേതാണ്.കവിളിനെയാണ് ഖദ്ദ് എന്ന് അറബി ഭാഷയിൽ പറയുക. സ്നേഹത്തിന്റെ രൂപകമാണ് എല്ലാ ഭാഷയിലും കവിൾ. ഖാലും ഖാലത്തും സ്നേഹമാണ്, കരുതലാണ്.
ഐൻ ഇർഖി (عرق) ന്റേതാണ്. സിര / ഞരമ്പാണ് ഇർഖ് . രക്തബന്ധത്തിന്റെ രൂപകമാണ് സിര.
അമ്മും അമ്മത്തും രക്തബന്ധത്തിന്റെ ജീവൽ മാതൃകകളാണ്.
ജീം ജിദ്റാണ് (جِذر). വേരാണ് ജിദ്ർ. വല്ലിപ്പയും വല്ലിമ്മയും നമ്മുടെ വേരുകളാണ്. ഒരിക്കലും പറിച്ചുകളയാൻ കഴിയാത്ത വേരുകൾ .
അക്ഷരങ്ങൾ അർഥങ്ങളാവുന്ന ഈ ചമത്കാര ചിത്രങ്ങൾ മറ്റു ലോകഭാഷകളിലുണ്ടോ എന്നറിയില്ല.
സമ്പാ: ഹഫീദ് നദ്‌വി കൊച്ചി