( അറബി- തുർക്കീ ചരിത്രം)
ഉസ്മാനീ സുൽത്താൻ സുലൈമാൻ ഖാനൂനി അറിവിലും സത്യസന്ധതയിലും വിശ്വസനീയനായ എഞ്ചിനീയറെ വേണമെന്ന് പരസ്യം നൽകി.
അർമീനിയൻ വംശജനായ മിഅ്മാർ സിനാൻ എന്ന എഞ്ചിനീയറെയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത്. തന്റെ രാജ്യത്തെ പുരാതന നിർമ്മിതികളൊന്ന്
പൊളിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി.
പൊളിക്കാൻ തന്നെ അത്യാവശ്യം തുക ചെലവായി.പഴയ കൊട്ടാരം പൊളിക്കാനും അതിന്റെ സ്ഥാനത്ത് പുതിയൊരു കോട്ട സ്ഥാപിക്കാനും ... നിർമ്മാണം പൂർത്തിയാക്കിയ ശേഷം സുൽത്താൻ എഞ്ചിനീയറെ വിളിപ്പിച്ചു , എന്നിട്ട് ചോദിച്ചു: "നിങ്ങൾ പൊളിക്കുമ്പോൾ ഏർപ്പെടുത്തിയ തൊഴിലാളികളെയല്ലല്ലോ പുതിയ
കോട്ടയുണ്ടാക്കാൻ ഉപയോഗിച്ചത് ?? അത് സത്യമായും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.
എഞ്ചിനീയറിന്റെ മറുപടിയാണ് മാസ് :
"പൊളിക്കാനുള്ളവന്മാരെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല. എല്ലാത്തിനും വേറെ വേറെ ആളുകളാണ് വേണ്ടത്."
(Disclaimer: ഇത് ചരിത്ര പ്രസിദ്ധമായ സംഭവ കഥയാണ്.പ്രാദേശികമായോ ദേശീയമായോ അന്തർ ദേശീയമായോ വായിക്കരുത്.)
സമ്പാ & വിവ : AH കൊച്ചി