ഒളിച്ചും പാത്തും നിന്ന ചെന്നായ തന്ത്രത്തിൽ കൂട്ടിൽ കയറി; കോഴി ഉച്ചത്തിൽ കൂകി , അതോടെ നായ നിർത്താതെ കുരച്ചു; ഇടയൻ ഉണർന്നു. വീട്ടുകാരുമൊത്തമെഴുന്നേറ്റു, അതിനിടയിൽ ചെന്നായ ഓടിപ്പോയി. പാവം ആട്ടിൻകൂട്ടം രക്ഷപ്പെട്ടു; ഇടയന് സമാധാനമായി, നായയും ശാന്തമായി കിടന്നുറങ്ങി , ആ കുടുംബത്തിന് സന്തോഷമായി; കോഴിയെ അറുത്ത് അവരത് ആഘോഷിച്ചു ...
NB : സത്യം വിളിച്ചു പറയുന്നവരുടെ ഗതിയിതാണ്
(അറബിക്കഥ : സമ്പാ & വിവ ഹഫീദ് കൊച്ചി )