ജർമ്മനിയിൽ ഒരിക്കൽ പ്രശസ്തനായൊരു കവിയെ അറസ്റ്റ് ചെയ്തു.
അത് കണ്ട് 3 വയസ്സുകാരിയായ മകൾ ചോദിച്ചു
'ഇതെന്തിനാ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്നത്?'
അമ്മ പറഞ്ഞു -
' നിൻ്റെ അച്ഛൻ ഹിറ്റ്ലറിനെതിരായി കവിത എഴുതിയതിനാണ് '
'ഹിറ്റ്ലർക്കും തിരിച്ച് കവിത എഴുതാമല്ലോ ' കുട്ടിയുടെ മറുപടി വന്നു.
അമ്മ പറഞ്ഞു: ' എഴുതാനറിയാമായിരുന്നെങ്കിൽ ഇത്രയും രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നോ?'
(മെരാജ് ഹൈദറുടെ രചന )