ധനികനായ ഒരറബി യുവാവ് ഉന്നത വിദ്യാഭ്യാസം നേടാനായി ജർമ്മനിയിലെത്തി..
താമസിയാതെ അദ്ദേഹം പിതാവിന് ഒരു കത്തെഴുതി; അതിന്റെ ഉള്ളടക്കം ഏതാണ്ടിങ്ങനെയാണ് 👇👇👇
ഉപ്പാ,ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണ്,
എനിക്കിവിടം നന്നായി ബോധിച്ചു.എന്റെ ചങ്ങാതിമാർ എന്റെ കാര്യം നന്നായി കെയർ ചെയ്യുന്നുണ്ടെങ്കിലും എന്നെ ലജ്ജിപ്പിക്കുന്ന ഒരു പ്രശ്നമുണ്ട്.എന്റെ കാറായ റേഞ്ച് റോവറിൽ ഞാൻ സർവകലാശാലയിൽ എത്തുമ്പോൾ എന്റെ ബഹുമാനപ്പെട്ട അധ്യാപകർ സ്ഥിരമായി ട്രെയിനിലും മെട്രോയിലും വന്നാണ് ക്ലാസ്സെടുക്കുന്നത്.
ധനാഡ്യനായ വാപ്പ മകന്റെ കത്ത് കിട്ടിയ ഉടനെ ഒരു ട്രെയിൻ വാങ്ങാൻ പത്ത് ദശലക്ഷം ഡോളറിന്റെ ചെക്ക് അയച്ചു കൊടുത്തു. കൂടെ ഈ മെസേജും :
സായിപ്പന്മാരുടെ മുന്നിൽ ഉപ്പാന്റെ കുട്ടി നമ്മളെ നാണം കെടുത്തരുത് .
സമ്പാ & വിവ : ഹഫീദ് നദ്വി കൊച്ചി