ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ഒരു ദിവസം ഒരു മുസ്‌ലിം വിരുന്നുകാരനായെത്തി.
ആതിഥേയൻ ആദ്യം അതിഥിയുടെ മുന്നിൽ ഒരു മുന്തിരിക്കുല കൊണ്ടുവന്നു വെച്ചു. അതദ്ദേഹം സന്തോഷത്തോടെ കഴിച്ചു..
പിന്നീടൽപം വീഞ്ഞ് കൊണ്ടുവന്നു.. അതദ്ദേഹം തൊട്ടില്ല!
ക്രിസ്ത്യാനി പറഞ്ഞു:
"ഈ മുസ്‌ലിങ്ങളുടെ കാര്യം വിചിത്രം തന്നെ; അവർ മുന്തിരി കഴിക്കും.. മുന്തിരിയിൽ നിന്നുണ്ടാക്കുന്ന വീഞ്ഞ് കഴിക്കില്ല!"
"വീഞ്ഞ് ഞങ്ങൾക്ക് നിഷിദ്ധമാണ്" മുസ്‌ലിം.
"അതെന്താ? വീഞ്ഞുണ്ടാക്കുന്നത് മുന്തിരിയിൽനിന്നല്ലേ? എന്നിട്ടും മുന്തിരിയെന്താ നിഷിദ്ധമാകാത്തത്?" ആതിഥേയൻ അതിഥിയെ കളിയാക്കി.
"താങ്കൾക്ക് ഭാര്യയുണ്ടോ?" മുസ്‌ലിം ചോദിച്ചു.
"ഉണ്ട്."
"അവരെ ഒന്ന് വിളിക്കാമോ?"
ആതിഥേയൻ ഭാര്യയെ വിളിച്ചു.
"മകളുണ്ടോ?" മുസ്‌ലിം.
"ഉണ്ടല്ലൊ!"
"അവളെയും വിളിക്കൂ!"
ആതിഥേയൻ മകളെയും വിളിച്ചു വരുത്തിയപ്പോൾ അതിഥി ചോദിച്ചു:
"ഇവർ രണ്ടു പേരും നിങ്ങൾക്ക് ഒരു പോലെയാണോ?"
"അല്ല!"
"അതെന്താ? ഭാര്യയിൽ നിന്നല്ലേ മകളുണ്ടായത്?"