പണ്ടൊരു ഖലീഫ തന്റെ കൊട്ടാരത്തിലേക്ക് കവികളെ വിളിച്ചു വരുത്തി.. കാലിപ്പാത്രത്തിൽ വെള്ളം നിറയ്ക്കാൻ നദിയിലേക്ക് പോവുന്ന പാവം കവി
അവരെ കണ്ടുമുട്ടി,
അവർ കൊട്ടാരത്തിലെത്തുന്നതുവരെ അദ്ദേഹം അവരോടൊപ്പം കൂടെ കൂടി .
അവരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഖലീഫ നല്ല ശ്രദ്ധ കാണിച്ചു ..
കൂട്ടത്തിൽ ആ മനുഷ്യനെയും തോളിൽ വെച്ച പാത്രവും കണ്ട ഖലീഫ
അയാളുടെ വൃത്തികെട്ട വസ്ത്രങ്ങളിലേക്ക് നോക്കി , എന്നിട്ട് ചോദിച്ചു:
നീ ആരാണ്? നിന്റെ ആവശ്യം എന്താണ്?
അപ്പോൾ ആ മനുഷ്യൻ പാടി:
ആളുകൾ ഈ മഹാസാഗരത്തിലേക്കൊഴുകുന്ന
കണ്ടപ്പോൾ
ഞാനുമവരിൽ ചേർന്നു എൻ കൊച്ചു പാന പാത്രവുമായി
അപ്പോൾ ഖലീഫ പറഞ്ഞു:
അയാളുടെ പാത്രം സ്വർണ്ണവും വെള്ളിയും നിറച്ചു കൊടുത്തേക്കൂ. അപ്പോൾ
അവിടെയുണ്ടായിരുന്ന കവികൾക്ക് അദ്ദേഹത്തോട് അസൂയതോന്നി.
അവർ ഖലീഫയോട് പറഞ്ഞു: ഇയാൾ ഒരു ഭ്രാന്തൻ ,ദരിദ്രനും ... ഈ പണത്തിന്റെ മൂല്യം ഇയാൾക്കറിയില്ല ... ഒരുപക്ഷേ അത് നശിപ്പിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യും.
ഖലീഫ പറഞ്ഞു: അത് അവന്റെ പണമാണ്, അവന് ഇഷ്ടമുള്ളത് ചെയ്തോട്ടെ.. പരിചാരകർ അയാളുടെ പാത്രം സ്വർണ്ണം നിറച്ചപ്പോഴേക്കും അയാൾ വാതിലിലൂടെ പുറത്തേക്ക് പോയി, പുറത്തുകണ്ട ദരിദ്രർക്കായി ആ പണം മുഴുവൻ വിതരണം ചെയ്തു.
ഖലീഫ ആ വിവരമറിഞ്ഞു.
അയാളെ വിളിച്ച് വരുത്തി
അതിനെക്കുറിച്ച് ചോദിച്ചു!
ആ മനുഷ്യൻ പറഞ്ഞു :
നല്ലവർ തൻ പണം ഔദാര്യമാക്കുമ്പോൾ
ഞങ്ങൾ പാവങ്ങളുമതൗദാര്യമാക്കിടട്ടെ
അയാളുടെ ഉത്തരത്തിൽ ഖലീഫക്ക് മതിപ്പുളവായി ... അയാളുടെ പാത്രം പത്ത് തവണ നിറച്ച് കൊടുക്കാൻ ഖലീഫ ഉത്തരവിട്ടു.
അത് കേട്ടപ്പോൾ ആ പാവം പറഞ്ഞു:
ഒരു സൽകർമ്മം പത്തിരട്ടി വലുതാവും
നൂറുകണക്കിനു വർഷങ്ങളായി പ്രചരിക്കുന്ന താഴെ കാണുന്ന വരികൾ ആ ദരിദ്രൻ ആലപിച്ചു👇👇👇
കൂറ് നിറവേറ്റുന്നിടത്തോളം കാലം ജനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് നിലനില്ക്കുന്നതല്ലോ!
എളുപ്പവും ബുദ്ധിമുട്ടും ഏതാനും മണിക്കൂറുകൾ മാത്രമല്ലോ?!
ഒരാൾ ഏറ്റവും മാന്യനായ വ്യക്തിയാവുന്നത്
ജനങ്ങളുടെ ആവശ്യങ്ങൾ അയാളെക്കൊണ്ട് വീടുമ്പോഴല്ലോ!
ഇല്ല, നിനക്ക് കഴിയുവോളം ആരുടെയും ഔദാര്യം മുറിച്ചുകളയാതിരിക്കൂ ;
കാരണം ദിനങ്ങൾ മാറി മറിഞ്ഞാണ് വരികയല്ലോ !
അല്ലാഹുവിന്റെ സൃഷ്ടിയുടെ സദ്ഗുണം ഓർത്തിടുവിൻ
നിങ്ങൾക്ക്, ആവശ്യമുള്ളത്ര ആളുകളേ ഇവിടെയുള്ളൂവല്ലോ!
ചിലർ മരിച്ചുപോയെങ്കിലും അവരുടെ ശ്രേഷ്ഠതകൾ മരിച്ചിട്ടില്ല,
വേറെ ചിലർ ചത്തതിനൊക്കുമേ
ജീവിച്ചിരിക്കിതല്ലോ! !