Court comedy

മജിസ്ട്രേറ്റ് കോടതിയില് ഒരു
കേസിന്റെ വിചാരണ നടക്കുകയാണ്.
വളരെ പ്രായം ചെന്ന ഒരു
സ്ത്രീയെ സാക്ഷിയായി വിചാരണ
ചെയ്യുന്നു. .......വാദി ഭാഗം വക്കീല്
എഴുനേറ്റു.
“മിസിസ്. അച്ചാമ്മ, ഞാന്
ആരാണെന്നു മനസിലായോ?”
അല്പം സൂക്ഷിച്ചു നോക്കിയിട്ട് :“
ഓ നീയാ അമ്മിണിടെ ഇളയ
മോനല്ലേ.. മത്തായി ഇട്ടേച്ചു
പോയപ്പം തേങ്ങ
ഗോപാലന്റെ കൂടെ അവള്
പൊറുതി തോടങ്ങിയപ്പോം ഉണ്ടാ
യതല്ലേ നീ ... .. നീയെപ്പോഴാടാ
വക്കീലായത്?”
വാദി ഭാഗം വക്കീല് സ്തംഭിച്ചു
പോയി. എന്തു പറയണമെന്ന് ഒരു
പിടിയും കിട്ടിയില്ല. അയാള്
വീണ്ടും അവരുടെ അടുത്തു ചെന്നു.
പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു
ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ
ആളെ മനസ്സിലായോ?”
അയാളെയും അല്പനേരം നോക്കിയി
ട്ട് അച്ചാമ്മ : “അതു ആ ചട്ടുകാലൻ
പപ്പനാവന്റെ മകനല്ലേ..?
അവനേം എനിയ്ക്കറിയാം.
ചെറുപ്പത്തില് എന്റെ വീട്ടില് നിന്നു
തേങ്ങായും മാങ്ങായുമൊക്കെ അടിച്
ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു
പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു
നാട്ടില് മുഴുവന് പാട്ടല്ലേ..
അതിലൊന്നു നിന്റെ കെട്ട്യോളാ ..
ഇവനെ പോലെ ഒരു മോശപെട്ട
വക്കീല് ഒരിടത്തുമില്ല . കോട്ടും
ഇട്ടു നടക്കുന്നു ....
പ്രതിഭാഗം വക്കീല് ബോധം കെട്ട
അവസ്ഥയിലായി. ഇനിയെന്തു
ചെയ്യണമെന്ന് രണ്ടു
പേരും സ്തംഭിച്ചു
നില്ക്കേ മജിസ്ട്രേറ്റ് രണ്ടു
പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും ആ
കിളവിയോടു വല്ല
ചോദ്യവും ചോദിച്ചാല്
ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ
ഞാന് തൂക്കാന്
വിധിയ്ക്കും.....ഓർത്തോ .