*_സ്മഗ്ലർ ജോൺസിന്റെ കഥ അറിയാമോ?_*
*വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.*
*ലോ*കത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്.......
*അ*യാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....
*ഒരു* ബൈക്കിൽ രണ്ടു വലിയ നിറച്ച ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ് എന്നും വരിക....!!
"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....
"വെറും മണലാണ് "എന്ന് ജോൺസ് എന്നും മറുപടിയും പറയും..
*വി*ശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!
*സ*ത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..
*ഇതായിരുന്നു സ്ഥിരം പതിവ്.*
_ജോൺസ് ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല._
*അ*യാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....
*അ*വരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ് പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....
*പി*ന്നെയും വളരെ നാൾ ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ഏതോ ബാറിൽ വെച്ച് ജോൺസിനെ കണ്ടുമുട്ടി.
*ജോ*ൺസിനടുത്തേക്ക് ഓടിച്ചെന്ന അയാൾ വളരെ ദയനീയമായി ജോൺസിനോട് അപേക്ഷിച്ചു..
*"നി*ങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,
*നി*ങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..
*ആ* ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?
*ജോ*ലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......
*നി*ങ്ങൾക്കെന്നോട് അൽപമെങ്കിലും കരുണ തോന്നുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്താണ് അതിർത്തി കടത്തിയിരുന്നത്??"
*പ*ഴയ പോലീസുകാരന്റെ അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!
*അ*മർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.
*"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....*
*_ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."_*
മണൽ ചാക്ക് ഒരു *ഡിസ്ട്രാക്ഷൻ ടെക്‌നിക്ക്* മാത്രമായിരുന്നു.
*സ്മഗ്ലർ ജോൺസ് കടത്തിയിരുന്നത് ബൈക്കുകളാണ്.*
*പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും ഒരേ മോഡലിലുള്ള വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..*
ജോൺസ് ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.
അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.
സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..