അടിമയുടെ അടിമ

ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ യിൽ നിന്ന് മടങ്ങി പോവാൻ നേരം ഒരു സന്ന്യാസിയോടു തന്റെ കൂടെ ഗ്രീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. സന്ന്യാസി സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. പക്ഷെ ഇതൊരു ധിക്കാരമായി കണക്കാക്കിയ അലക്സാണ്ടർ കോപത്തോടെ അതിന്റെ കാരണം അന്വേഷിച്ചു. അപ്പോൾ സന്ന്യാസി പറഞ്ഞു. "നിങ്ങൾ എന്റെ അടിമയുടെ അടിമയാണ് ,അത് കൊണ്ട് വരാൻ പറ്റില്ല."

പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാത്ത അലക്സാണ്ടർ വിഷദീകരിക്കാൻ ആവശ്യപ്പെട്ടു,

സന്ന്യാസി പറഞ്ഞു.

ഞാൻ മുന്‍‌കോപത്തെ എന്നേ ജയിച്ചു കഴിഞ്ഞു. കോപം ഇപ്പോൾ എന്റെ അടിമയാണ്. പക്ഷെ നിങ്ങൾ ഇപ്പോഴും മുന്‍‌കോപത്തിന്റെ അടിമയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ എന്റെ അടിമയുടെ അടിമയാണ് താങ്കൾ എന്ന് സാരം.