സ്വർഗത്തിൽ നിന്ന് ദൈവത്തോട് പിണങ്ങി ഭൂമിയിലെത്തിയ പിശാച് മക്കളോടൊപ്പം ഭൂമിയിലൊരു സ്ഥലത്ത് നൂറ്റാണ്ടുകളോളം കഴിച്ചു കൂട്ടി. അവിടം മടുത്ത പിശാച് അവിടെ നിന്നും പോകാൻ കെട്ടിപ്പെറുക്കുന്നതിനിടയിൽ പോവുന്നതിന് മുമ്പായി അവിടെ കണ്ട കൂടാരം നോക്കി പിറുപിറുത്തു: " അവരെ പിഴപ്പിക്കാതെ ഇവിടന്ന് ഞാൻ പോകത്തില്ല."
അവനവിടെ കൂടാരത്തിലെത്തിയപ്പോൾ കുറ്റിയിൽ കെട്ടിയിരിക്കുന്ന പശുവിനെയും അതിനെ കറക്കുന്ന സ്ത്രീയെയും അവരുടെ അടുത്തിരുത്തിയിരിക്കുന്ന കുട്ടിയേയുമാണ് കണ്ടത്. മെല്ലെ മെല്ലെ ചെന്ന് അവൻ കുറ്റിയൂരി.പ്രകോപിതയായ പശു ഭയപ്പെട്ടു , ഓട്ടത്തിനിടയിൽ പാൽ നിലത്തു ചിന്തി. അവരുടെ അരികിൽ ഇരിക്കുകയായിരുന്ന മോനെ വിരണ്ട പശു കുത്തിവീഴ്ത്തി . ഇത് കണ്ട അമ്മമനസ്സ് വേദനിച്ചു. തൊട്ടടുത്ത് കണ്ട കത്തിയെടുത്ത് ഒരൊറ്റ കുത്ത് . പശു തീർന്നു.
ഇതെല്ലാം കണ്ടാണ് അവരുടെ ഭർത്താവ് വന്നത്. തന്റെ കുഞ്ഞ് കരയുന്നു, പശുവാണെങ്കിൽ ചത്തു കിടക്കുന്നു. പെണ്ണുമ്പുള്ളയുടെ കൈയ്യിൽ ചോരയൊലിക്കുന്ന കത്തിയും ! . കലിപ്പ് അടക്കാൻ കഴിയുന്നില്ല; ഒറ്റ വാക്കിൽ അവളെ മൊഴിചൊല്ലി, സങ്കടം സഹിക്കാതെ ഒരൊറ്റത്തല്ലും .
അപ്പോഴേക്കും അവരുടെ ആളുകൾ വന്നു ഭർത്താവിനെ കൈകാര്യം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും
അവന്റെ ആളുകളും വന്നു . പൊരിഞ്ഞ അടി.
എല്ലാം കാണുന്നുണ്ടായിരുന്ന പിശാചിന്റെ മക്കൾ അവനോടായി :
അച്ഛാ , എന്നാ പണിയാ കാണിച്ചേ?
പിശാച് : ഞാനെന്നാ ചെയ്തു?! ചുമ്മാ ആ കുറ്റി ഒന്നൂരി . എനിക്കൊണ്ട് അതൊക്കെയല്ലേ ചെയ്യാനൊക്കത്തൊള്ളൂ !!
സമ്പാ & വിവ : AH കൊച്ചി