🍁
ഒരിക്കൽ ഒരു തത്വജ്ഞാനി തന്റെ മകനോട് പറഞ്ഞു.
'മൂന്ന് കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ചയരുത്'
*ഏറ്റവും മികച്ച ആഹാരം കഴിക്കണം*
*ഏറ്റവും മികച്ച ശയ്യയിൽ ഉറങ്ങണം*
*ഏറ്റവും മികച്ച ഭവനത്തിൽ വസിക്കണം.*
' നാം ദരിദ്രരല്ലേ, പിന്നെ എനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കും' മകൻ സംശയം പ്രകടിപ്പിച്ചു.
*വിശന്നാൽ മാത്രം ഭക്ഷിക്കുക, എങ്കിൽ അത് ഏറ്റവും മികച്ച ഭക്ഷണമായിരിക്കും*
*നന്നായി പ്രവർത്തിച്ചാൽ നീ ക്ഷീണിതനാകും. അപ്പോൾ നിന്റെ ശയ്യ ഏറ്റവും മികച്ച ശയ്യയായിത്തീരും*
*കൂടെയുള്ളവരോട് നീ നല്ല നിലയിൽ വർത്തിച്ചാൽ അവർ ശാന്തഹൃദയരാകും. അപ്പോൾ നിന്റെ വാസസ്ഥലം ഏറ്റവും മികച്ച വീടായിത്തീരും*
തത്വജ്ഞാനി പ്രതിവചിച്ചു.
💎🌷💎