മനുഷ്യൻ ഇലയിൽ ആഹാരം കഴിച്ചിരുന്ന കാലത്ത് എല്ലാ ബന്ധങ്ങളും ഹരിത പൂർണമായിരുന്നു. വീട്ടിൽ വരുന്ന ബന്ധുക്കളെ കുടുംബം ഒന്നായി സ്വീകരിച്ചിരുന്നു.......
മനുഷ്യന്റെ ആഹാരം പിന്നീട് മൺപാത്രത്തിൽ ആയപ്പോൾ പരസ്പരം താഴ്മയോടെ, ക്ഷമയോടെ ബന്ധങ്ങളെ നിലനിർത്തി......
മനുഷ്യന്റെ ആഹാരം ലോഹം കൊണ്ടുള്ള പാത്രത്തിലായപ്പോൾ വർഷത്തിലൊരിക്കലും, ആറു മാസത്തിലൊരിക്കലും ഒക്കെ ബന്ധങ്ങളെ തേച്ചു മിനുക്കി പുതുക്കാൻ തുടങ്ങി......
എന്നാൽ മനുഷ്യന്റെ ആഹാരം ചില്ലുപാത്രത്തിലേക്ക് മാറിയപ്പോൾ ചെറിയൊരു തട്ടലിൽ ബന്ധങ്ങൾ ചിതറാൻ തുടങ്ങി....
ഇപ്പോൾ മനുഷ്യന്റെ ആഹാരം തെർമോക്കോൾ പേപ്പറിൽ ആയപ്പോൾ എല്ലാ ബന്ധങ്ങളും use and throw യിൽ എത്തി നിൽക്കുന്നു....
വീണ്ടും പഴമയിലേക്ക് തിരിച്ചു നടക്കാൻ കാലമായി എന്ന് തോന്നുന്നില്ലേ.......?