*ബോധകഥ*
Thought of d day :-
*നാല് ഗ്ലാസ്സുകളിൽ തെളിഞ്ഞ വെള്ളം എടുക്കുക.......!!!*
ആദ്യത്തെ ഗ്ലാസിൽ ഒരു മൺകട്ട നിക്ഷേപിക്കുക......,
എന്ത് സംഭവിക്കും ?
ഗ്ലാസ്സിനുള്ളിലെ ജലത്തെയാകെ മൺകട്ട മലിനമാക്കും.......,
രണ്ടാമത്തെ ഗ്ലാസിൽ ഒരു സ്പോഞ്ച് കഷ്ണം ഇടുക.....,
ഗ്ലാസ്സിനുള്ളിലെ ജലത്തെയാകെ സ്പോഞ്ച് വലിച്ചെടുക്കുന്നു......!!
മൂന്നാമത്തെ ഗ്ലാസിൽ ഒരു ഇരുമ്പു കഷ്ണം ഇടുക......,
എന്തെങ്കിലും മാറ്റമുണ്ടോ ?
ഇല്ല.......വെള്ളത്തിനും മാറ്റമില്ല......ഇരുമ്പിനും മാറ്റമില്ല ....
നാലാമത്തെ ഗ്ലാസിൽ ഒരു സ്പൂൺ പഞ്ചസാര ഇടുക......,
എന്തുമാറ്റം കാണാൻ കഴിയും ?
പഞ്ചസാര മുഴുവൻ ജലത്തിൽ അലിഞ്ഞു ചേർന്ന് അത് ആ വെള്ളത്തെയാകെ മധുരമുള്ളതാക്കി തീർക്കുന്നു ...........!
*ഇവിടെ ഇനി നാലുവിധത്തിലുള്ള വ്യക്തികളെ സങ്കൽപ്പിച്ചു നോക്കൂ ......!*
ചിലർ ആദ്യം പറഞ്ഞ ചെളിക്കട്ട പോലെയാണ് ....
ചെല്ലുന്ന മദ്ധ്യമത്തെ കൂടി അത് മലിനമാക്കുന്നു ....
മറ്റു ചിലരാകട്ടെ തങ്ങളാൽ യാതൊന്നും ചെയ്യാതെ തങ്ങളായിരിക്കുന്ന സമൂഹത്തിൽ നിന്നും പരമാവധി നേടിയെടുക്കാൻ ശ്രേമിക്കുന്നു (സ്പോഞ്ചിന്റെ സ്വഭാവം ).
മൂന്നാമത്തെ തരം ആൾക്കാരാകട്ടെ നിർദോഷികളാണ് ......,
ഇവരെക്കൊണ്ട് സമൂഹത്തിനോ,
സമൂഹത്തിൽ നിന്ന് ഇവർക്കോ പ്രയോജനം ലഭിക്കാറില്ല ......
(ഇരുമ്പിന്റെ സ്വഭാവം)
എന്നാൽ നാലാമത്തെ വിഭാഗം .....
അവരാണ് ശ്രേഷ്ഠർ........,
അവർ തങ്ങളിലുള്ള മാധൂര്യത്തെ തങ്ങൾ കടന്നുചെല്ലുന്ന സമൂഹത്തിൽ കൂടി വ്യാപിക്കുവാൻ പരിശ്രമിക്കുന്നു ....
അങ്ങനെ അവരും ആ സമൂഹവും മാധൂര്യമുള്ളതായി തീരുന്നു.....
(പഞ്ചസാരയുടെ സ്വഭാവം)