ഒരു പെരുന്നാനൾ ദിവസം ബായ സീദ് ബിസ്താമി കുളി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
ആ സമയത്ത് ഒരാൾ തന്റെ വീടിന്റെ മച്ചിൽ നിന്നും താഴേക്ക് കോരിയിട്ട ചാരം ബിസ്താമിയുടെ ശിരസ്സിലാണ് ചെന്നു വീണത്.ശരീരവും വസ്ത്രവുമെല്ലാം ചാരത്തിൽ കുളിച്ചു പോയി.
എന്നാൽ ബിസ്താമി തല ഉയർത്തി മേൽപോട്ടു നോക്കുക പോലും ചെയ്തില്ല.
അല്ലാഹു വിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:
"ഓ.. ഇത്തിരിച്ചാരം! അതിലെന്തിരിയ്ക്കുന്നു. യഥാർഥതിൽ തീക്കട്ടകൾ വന്നു വീഴേണ്ട ശരീരമാണ് ബായ സീദിന്റേത്."