ഒരിക്കല്‍ ഒരാള്‍ തന്റെ മകനെ ആനന്ദത്തിന്റെ രഹസ്യം അറിയാന്‍ ഒരു
സൂഫിയുടെ അടുക്കലേക്കു പറഞ്ഞയച്ചു. അതിമനോഹരമായ ഒരുദ്യാനത്തിനടുത്തുള്ള ഒരു
പര്‍ണശാലയാണ് സൂഫിയുടെ ഗുരുകുലം.
ആനന്ദത്തിന്റെ പൊരുള്‍ തേടിയ ചെറുപ്പക്കാരന് സൂഫി ഒരു വിളക്ക് കത്തിച്ചു
കൊടുത്തു. എന്നിട്ടവനോടു പറഞ്ഞു, ചെന്ന് ഉദ്യാനത്തിന്റെ സൗന്ദര്യം
ആസ്വദിക്കുക. വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചെത്തണം. എന്നാല്‍ കൈയിലുള്ള
വിളക്ക് അണഞ്ഞു പോകരുത്.
ആസ്വാദ്യമായ ഒരു ചെറുകാറ്റ് വീശിയടിച്ചിരുന്നു ഉദ്യാനത്തില്‍. ദീപനാളം അല്‍പാല്‍പം ഉലഞ്ഞു തുടങ്ങി. വിളക്കു കെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെ അവന്‍ നടന്നു. വൈകുന്നേരം സൂഫിയുടെ അടുക്കല്‍ തിരിച്ചെത്തി. വിളക്കണഞ്ഞിരുന്നില്ല.
എന്നാല്‍ നീ ഉദ്യാനസൗന്ദര്യത്തെപ്പറ്റി പറയൂ എന്ന് ഗുരു അവനോടാവശ്യപ്പെട്ടപ്പോള്‍ അവന്‍ പകച്ചു. ഗുരോ, ഞാനതൊന്നും കണ്ടിരുന്നില്ല. എന്റെ ശ്രദ്ധ മുഴുവന്‍ വിളക്കിന്റെ തിരിയിലായിരുന്നു.
പിറ്റേന്നു വെളുപ്പിന് സൂഫി വീണ്ടും ഒരു വിളക്കു കൊളുത്തിക്കൊടുത്തു. ഉദ്യാനം നന്നായി ആസ്വദിക്കണമെന്ന കല്‍പനയോടെ അവനെ യാത്രയാക്കി. അന്നവന്‍ നന്നായിത്തന്നെ അതാസ്വദിച്ചു. വ്യത്യസ്‌ത വര്‍ണങ്ങളിലുള്ള പൂക്കള്‍, മധുരഫലങ്ങള്‍, കൊച്ചരുവികളുടെ ഓളങ്ങളുടെ സംഗീതം, തോട്ടത്തില്‍ കാറ്റു കൊള്ളുന്ന സുന്ദരിമാരുടെ ഗാഢമിഴികളും ഉത്തുംഗവക്ഷോജങ്ങളും അരുവിയിലെ അലകളോടു മല്‍സരിച്ചൊഴുകുന്ന കേശഭാരവും, കരുത്തന്മാരായ ആണുങ്ങള്‍ തുടങ്ങി മിഴിയും മനമും നിറക്കുന്ന സൗന്ദര്യം. അതേസമയം വളരെപ്പെട്ടെന്നു തന്നെ വിളക്ക് കെട്ടു പോയിരുന്നു.
വൈകിട്ടവന്‍ തിരിച്ചെത്തി. വിളക്കു കെട്ടു പോയതില്‍ അവന്‍ അതിയായി ഖേദിച്ചു. സൂഫി അവനോടു പറഞ്ഞു, യഥാര്‍ത്ഥ ആനന്ദം ഒരിക്കലും ഖേദത്തിലേക്കു വഴി തുറക്കില്ല. നീ ഇനിയും പോണം. ഈ ഉദ്യാനം നിനക്കാസ്വദിക്കാനുള്ളതു തന്നെ. അതനുഭവിക്കുക തന്നെ വേണം. എന്നാല്‍ വിളക്കു കെട്ടും പോകരുത്. അതാണ് ആനന്ദത്തിന്റെ രഹസ്യം.
യോഗികളുടെ കൂടെ പട്ടിണി വരിച്ചു കുറേക്കാലമലഞ്ഞ് ബോധശൂന്യനായ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി ഉണര്‍ന്നെണീറ്റത് കൈയിലൊരു മൊന്തയില്‍ പാലുമായി നില്‍ക്കുന്ന പെണ്‍കുട്ടിയിലേക്കാണ്. പരിവ്രാജകത്വത്തിന്റെ അര്‍ത്ഥശൂന്യതയെപ്പറ്റി പിന്നീട് ബോധിവൃക്ഷവും അദ്ദേഹത്തോടു പറഞ്ഞു. മധ്യമദര്‍ശനത്തിലേക്കുണര്‍ന്ന ബുദ്ധന്‍ യോഗികളോടു വിട പറഞ്ഞു.
അതിനാല്‍ ആദമായിത്തീരാന്‍ കൊതിച്ച മനുഷ്യനോട് ദൈവം പറഞ്ഞു, നീ, നിന്റെ ഇണ, നിങ്ങളുടെ കാമം, ഹൃദ്യമായ ആരാമം പോലെ നിന്റെ ജീവിതം. പോ, പോയി ഇക്കനികളെല്ലാം ഭുജിക്ക്. നിന്റെ അഭിരുചിയനുസരിച്ചു തന്നെ. എന്നാല്‍ നിന്റെ വിശുദ്ധിയുടെ വിളക്കു കെടുത്തിക്കളയുന്ന ഒരു വിഷവൃക്ഷമുണ്ടിവിടെ. അതിനെ സമീപിച്ചാല്‍ നിന്നെ ഇരുട്ടു ബാധിച്ചു പോകും. അതു സൂക്ഷിക്കുക.
വിളക്കു കെട്ടു പോകാതെ ഉദ്യാനം ആസ്വദിക്കലാകുന്നു ജീവിതം
-Muhammed Shameem- FB post