This time will pass soon

ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് പറഞ്ഞു,തനിക്ക് ഒരു വാചകം ഈ ചുവരില്‍ എഴുതാമോ?അതിനൊരു നിബന്ധനയുണ്ട്,ഞാന്‍ സന്തോഷിച്ചിരിക്കുന്ന നേരത്ത് അത് വായിച്ചാല്‍ ദുഖിക്കണം,ദുഖിച്ചിരിക്കുമ്പോള്‍ വായിച്ചാല്‍ സന്തോഷവും വരണം.അല്പനേരത്തെ ആലോചനക്കു ശേഷം ബീര്‍ബല്‍ ഇങ്ങനെ എഴുതി, "This time will pass soon."(ഈ സമയവും കടന്നുപോകും)