കലീല വ ദിംന
എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്ലാസിക് പുസ്തകങ്ങളിലൊന്നാണ് കലീല വ ദിം ന. അതില്‍ നിന്നുമുള്ള അല്‍പം വാക്യങ്ങളാണ് താഴെ. ഐ. പി. എച്ച് പ്രസിദ്ധീകരിച്ചതാണ് പുസ്തകം 
ഈ ലോകത്തെയും അതിന്റെ അവസ്ഥകളെയും അതിലെ ഏറ്റവും ശ്രേഷ്ഠസൃഷ് ടിയായിരുന്നിട്ടും ദൌഷ് ട്യത്തിലും ആധിയിലും കെട്ടിമറിയുന്ന മനുഷ്യനെയും കുറിച്ച് ചിന്തിച്ച് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി, ഈ യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിട്ടും മോചനത്തിന്‍ വേണ്ടി പരിശ്രമിക്കാത്തവന്‍ ബുദ്ധിയുള്ള മനുഷ്യനല്ല. ഞാനതില്‍ അത്യന്തം അദ്ഭുതപ്പെട്ടു. പിന്നെ എന്തുകൊണ്ടാണ് മനുഷ്യന്‍ സ്വന്തം മോചനവും വിജയവും മറന്ന് പ്രവര്‍ ത്തിക്കുന്നതെന്നും നിരീക്ഷിച്ചു. അപ്പോള്‍ മനസ്സിലായി; കേള്‍വി , കാഴ്ച, രുചി, സ്പര്‍ശം , ഘ്രാണം എന്നീ ഇന്ദ്രിയത്തിലൂടെ ലഭിക്കുന്ന ക്ഷുദ്രവും ക്ഷണികവും നിസ്സാരവുമായ രസങ്ങള്‍ ക്ക് വേണ്ടിയാണ് അവനെ സ്ഥായിയും സാരവത്തുമായ വിജയത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വര്‍ജ്ജിക്കുന്നത്. തുച്ചമായ രസങ്ങള്‍ നേടുന്നതില്‍ നിരതനായി തന്നെയും തന്റെ യഥാര്‍ഥ വിജയത്തെയും വിസ്മരിച്ചിരിക്കുകയാണവന്‍.
